Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപാനം കാരണം ആദിവാസി കോളനിയിലുണ്ടായത് നിരന്തരമായ കുടുംബവഴക്കും ആത്മഹത്യയും; പരിഹാരമായി കണ്ടത് ഊരുവിലക്ക്; പണി പാളുമെന്ന് ഉറപ്പായതോടെ മദ്യപാനത്തിന് ഫുൾ സ്റ്റോപ്പിട്ട് കുടിയന്മാർ

മദ്യപാനം കാരണം ആദിവാസി കോളനിയിലുണ്ടായത് നിരന്തരമായ കുടുംബവഴക്കും ആത്മഹത്യയും; പരിഹാരമായി കണ്ടത് ഊരുവിലക്ക്; പണി പാളുമെന്ന് ഉറപ്പായതോടെ മദ്യപാനത്തിന് ഫുൾ സ്റ്റോപ്പിട്ട് കുടിയന്മാർ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മദ്യപാനം കാരണം മൂന്നാറിനടത്തുള്ള കുണ്ടള സാൻഡോസ് ആദിവാസി കോളനിയിൽ നിരന്തരമായ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായിക്കൊണ്ടിരുന്നത്. കുടുംബവഴക്കും ആത്മഹത്യയുമെല്ലാം ഇതിലേക്ക് വഴി വെക്കുകയും ചെയ്തു. പരിഹാരം കാണാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും നടന്നില്ല. അവസാനം ഊരുവിലക്കായിരുന്നു പരിഹാരമായി കണ്ടെത്തിയത്. കർശനവിലക്ക് ഭയന്ന് കുടിയന്മാരെല്ലാം തങ്ങളുടെ ശീലത്തിന് അവസാനമിട്ടു. ഇതോടെ കോളനിയിലെ അടിപിടിയും കുടുംബവഴക്കുമെല്ലാം നിലച്ചമട്ടാണ്. കോളനിയിലെ 60-ഓളംപേർ മദ്യപാനം അവസാനിപ്പിച്ചതായാണ് ഇവിടുള്ളവർ പറയുന്നത്.

മുതുവാൻ സമുദായത്തിൽപ്പെട്ട 119 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ മദ്യപാനം വലിയ തലവേദനയായിമാറിയിരുന്നു. സംഘർഷവും കുടുംബപ്രശ്‌നവും അതേത്തുടർന്നുള്ള ആത്മഹത്യയും പതിവായി. ഇതോടെയാണ്, ഈമാസം ഒന്നിന് ഊരുകൂട്ടം ചേർന്ന് മദ്യപർക്ക് ഊരുവിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യം എല്ലാ വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. മദ്യപിച്ചെത്തുന്നവരോട് ഗോത്രസമൂഹത്തിന്റെ യാതൊരുവിധ സഹകരണവുമുണ്ടാകില്ലെന്ന മുന്നറിയിപ്പും നൽകി. ഇതോടെയാണ് പലരും മദ്യപാനം അവസാനിപ്പിക്കാൻ തയ്യാറായത്. ഈ മാറ്റം കണ്ട് തൊട്ടടുത്ത ആദിവാസി കോളനികളും ഊരുവിലക്കിന്റെ പാത പിന്തുടർന്നാലോ എന്നാണ് ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP