Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മജ്‌ലിസു ശിഫയിൽ ചികിത്സിക്കുന്നത് വ്യാജ സിദ്ധന്മാരുടെ നേതൃത്വത്തിൽ; രജിസ്‌ട്രേഷനോ, ലൈസൻസോ ഇല്ലാതെ നടത്തുന്നത് മാനസിക, വന്ധ്യത ചികിത്സകൾ ഉൾപ്പെടെയുള്ളവ; മരുന്നായി നൽകുന്നത് മറ്റ വെദ്യശാലകളിൽ നിന്ന് ലഭിക്കുന്ന അരിഷ്ടവും മറ്റു നാട്ടുമരുന്നുകളും; ഇരകൾ ഭൂരിഭാഗവും സാധാരണക്കാരായ വീട്ടമ്മമാർ; പരിശോധനയിൽ കണ്ടെത്തിയത രേഖകളില്ലാത്ത രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപയും; പൊന്നാനിയിലെ പൊലീസ് റെയ്ഡിൽ രണ്ട് വ്യാജ സിദ്ധന്മാർ അറസ്റ്റിൽ

മജ്‌ലിസു ശിഫയിൽ ചികിത്സിക്കുന്നത് വ്യാജ സിദ്ധന്മാരുടെ നേതൃത്വത്തിൽ; രജിസ്‌ട്രേഷനോ, ലൈസൻസോ ഇല്ലാതെ നടത്തുന്നത് മാനസിക, വന്ധ്യത ചികിത്സകൾ ഉൾപ്പെടെയുള്ളവ; മരുന്നായി നൽകുന്നത് മറ്റ വെദ്യശാലകളിൽ നിന്ന് ലഭിക്കുന്ന അരിഷ്ടവും മറ്റു നാട്ടുമരുന്നുകളും; ഇരകൾ ഭൂരിഭാഗവും സാധാരണക്കാരായ വീട്ടമ്മമാർ; പരിശോധനയിൽ കണ്ടെത്തിയത രേഖകളില്ലാത്ത രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപയും; പൊന്നാനിയിലെ പൊലീസ് റെയ്ഡിൽ രണ്ട് വ്യാജ സിദ്ധന്മാർ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: രജിസ്‌ട്രേഷനോ, ലൈസൻസോ ഇല്ല. പക്ഷേ ചികിത്സിക്കുന്നത് മാനസിക, വന്ധ്യത ചികിത്സകൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്. ഇരകൾ ഭൂരിഭാഗവും സാധാരണക്കാരായ വീട്ടമ്മമാർ. പൊന്നാനിയിലെ മജ്‌ലിസു ശിഫ വ്യാജ ചികിത്സാകേന്ദ്രത്തിൽ നടന്ന റെയ്ഡിൽ രണ്ട് വ്യാജ സിദ്ധന്മാർ അറസ്റ്റിൽ. പൊന്നാനി കടവനാട് മേഖലയിൽ ചികിത്സ നടത്തിവന്നിരുന്ന രണ്ടു വ്യാജ സിദ്ധന്മാരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു വർഷമായി പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോടു ചേർന്നു മജ്‌ലിസു ശിഫ എന്ന പേരിൽ അനധികൃതമായി വ്യാജ ചികിത്സയും പണപ്പിരിവും നടത്തിവന്ന തവനൂർ അയിങ്കലം കല്ലൂർ സ്വദേശി നടുവിൽ കരുമാൻ കുഴിയിൽ വീട്ടിൽ സിദിഖ് (40), കടവനാട് സ്വദേശി വീട്ടിലകത്ത് ഹൗസിൽ അബ്ദുറഹ്മാൻ (36) എന്നിവരെയാണ് പൊന്നാനി എസ്‌ഐ ബേബിച്ചൻ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇരുവരുടെയും നേതൃത്വത്തിൽ നാളുകളായി വ്യാജ ചികിത്സയാണ് കടവനാട് കേന്ദ്രീകരിച്ച് നടക്കുന്നതെന്നു പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾകരീം തിരൂർ ഡിവൈഎസ്‌പി കെ.എ സുരേഷ് ബാബുവിനു വിവരം നൽകുകയും ഡി.വൈ.എസ്‌പിയുടെ നിർദ്ദേശ പ്രകാരം പൊന്നാനി എസ്‌ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയിൽ ചികിത്സാ കേന്ദ്രം നടത്താനാവശ്യമായ രജിസ്‌ട്രേഷനില്ലെന്നും യാതൊരു ലൈസൻസുമില്ലാതെ ഇവർ മാനസിക, വന്ധ്യത ചികിത്സ നടത്തുന്നുണ്ടെന്നും ഇതിനായി വൈദ്യശാലകളിൽ നിന്നു ലഭിക്കുന്ന അരിഷ്ടവും മറ്റു നാട്ടുമരുന്നുകളുമാണ് നൽകുന്നതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരിശോധനയിൽ രേഖകളില്ലാത്ത രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ കണ്ടെത്തിയതായി എസ്‌ഐ പറഞ്ഞു. കൂടാതെ പത്തിന്റെയും അഞ്ചിന്റെയും ചില്ലറകളും ഭണ്ഡാരത്തിൽ നിന്നു കണ്ടെടുത്തു. സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇവരുടെ ചികിത്സയെന്നായിരുന്നു പരാതി. അറസ്റ്റ് ചെയ്ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

മറ്റു വൈദ്യശാലകളിൽ നിന്നു അരിഷ്ടവും മറ്റു നാട്ടുമരുന്നുകളും പൊന്നാനി കടവനാട് കോളക്കോടൻ റോഡ് ഭാഗത്ത് വീടിനോടു ചേർന്നു മജ്‌ലിസു ശിഫ ചികിത്സാകേന്ദ്രത്തിൽ സ്റ്റോക്ക് ചെയ്താണ് ചികിത്സ നടത്തിയിരുന്നത്. സ്ത്രീകളുടെ നീണ്ട നിരതന്നെ പലപ്പോഴും ഇവിടെ ഉണ്ടാകാറാണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP