Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൈനസ് 23 ഡിഗ്രി താപനിലയിൽ സ്ത്രീകളും ഒരു കുഞ്ഞുമടക്കം 39 ഹതഭാഗ്യർ കഴിഞ്ഞത് 15 മണിക്കൂർ; കൊലപ്പെട്ടവരെല്ലാം ആഫ്രിക്കൻ രാജ്യത്തു ിന്നും ബോട്ടിൽ ബെൽജിയത്തിലെത്തി കള്ളവണ്ടി കയറിയവരെന്നു സംശയം; പുതു ജീവിതം തേടി അവർ ശ്വാസംമുട്ടി ഒരുമിച്ച് മരിച്ചത് ശബ്ദംപോലും പുറത്തുവരാതെ; പാവപ്പെട്ടവരും സമ്പന്നർക്കുമായി നെടുകെ പിരിഞ്ഞ ലോകത്തിന്റെ നെഞ്ചുപൊട്ടുന്ന ഭീകരൻ ദുരന്ത കാഴ്ച ഉണ്ടായതിങ്ങനെ

മൈനസ് 23 ഡിഗ്രി താപനിലയിൽ സ്ത്രീകളും ഒരു കുഞ്ഞുമടക്കം 39 ഹതഭാഗ്യർ കഴിഞ്ഞത് 15 മണിക്കൂർ; കൊലപ്പെട്ടവരെല്ലാം ആഫ്രിക്കൻ രാജ്യത്തു ിന്നും ബോട്ടിൽ ബെൽജിയത്തിലെത്തി കള്ളവണ്ടി കയറിയവരെന്നു സംശയം; പുതു ജീവിതം തേടി അവർ ശ്വാസംമുട്ടി ഒരുമിച്ച് മരിച്ചത് ശബ്ദംപോലും പുറത്തുവരാതെ; പാവപ്പെട്ടവരും സമ്പന്നർക്കുമായി നെടുകെ പിരിഞ്ഞ ലോകത്തിന്റെ നെഞ്ചുപൊട്ടുന്ന ഭീകരൻ ദുരന്ത കാഴ്ച ഉണ്ടായതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: എസക്‌സിലെ വ്യവസായ പാർക്കിന് മുന്നിൽ നിർത്തിയ കണ്ടെയ്‌നറിനുള്ളിൽനിന്ന് കണ്ടെത്തിയ 39 മൃതദേഹങ്ങൾ ലോകത്തിന്റെ നെഞ്ചുപൊള്ളിക്കുകയാണ്. പുതിയൊരു ജീവിതം സ്വപ്‌നം കണ്ട് മരണത്തെപ്പോലും അവഗണിച്ച് കണ്ടെയ്‌നറിനുള്ളിൽക്കടന്നുകൂടിയ 39 പേരായിരുന്നു അവർ. ഒരു സ്ത്രീയും ഒരു കൗമാരക്കാരനുമുൾപ്പെടെ 39 ഹതഭാഗ്യർ. വായുകടക്കാത്ത, മൈനസ് 25 ഡിഗ്രി താപനിലയുള്ള കണ്ടെയ്‌നറിനുള്ളിൽ 15 മണിക്കൂറാണ് അവർ കഴിഞ്ഞത്. എന്നാൽ, ഇത്തരമൊരു സാഹചര്യത്തിൽ അവർ ഏതാനും മണിക്കൂർ മാത്രമേ ജീവിച്ചുകാണൂവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ആഫ്രിക്കൻ രാജ്യത്തുനിന്ന് ബോട്ടിൽ ബെൽജിയത്തിലെത്തുകയും അവിടെനിന്ന് കണ്ടെയ്‌നറിനുള്ളിൽക്കയറി ബ്രിട്ടനിലേക്ക് കടക്കുകയുമായിരുന്നു ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ 1.40ന് വ്യവസായ പാർക്കിന് മുന്നിൽ കണ്ടെയ്‌നർ തുറക്കുമ്പോൾ അവരെല്ലാം മണിക്കൂറുകൾക്കുമുന്നെ ശ്വാസംമുട്ടി മരിച്ച നിലയിലായിരുന്നു. പാരാമെഡിക്കൽ ടീം സ്ഥലത്തെത്തി പരിശോധിക്കുമ്പോൾ മൃതദേഹങ്ങളുടെ കൂമ്പാരമാണ് അതിനുള്ളിൽ കണ്ടെത്താനായത്.

യുകെയിലേക്ക് ചരക്ക് കയറ്റിയയക്കുന്ന ബെൽജിയത്തിലെ സീബ്രൂഗ് തുറമുഖത്തുനിന്നായിരിക്കണം ഇവർ കണ്ടെയ്‌നറിനുള്ളിൽ കയറിപ്പറ്റിയതെന്നാണ് കരുതുന്നത്. എപ്പോഴാണ് ഇവരെ കണ്ടെയ്‌നറിനുള്ളിലാക്കി വാതിലടച്ചതെന്നും ഇവർ ഏതു രാജ്യക്കാരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് എസക്‌സ് പൊലീസിപ്പോൾ. ചരക്കുകപ്പലിൽ കയറ്റിയ കണ്ടെയ്‌നർ ചൊവ്വാഴ്ച പത്തുമണിക്കൂർ കൊണ്ട് കനാൽ കടക്കുകയും എസക്‌സിലെ പുർഫ്‌ളീറ്റ് തുറമുഖത്തടുക്കകയും ചെയ്തിട്ടുണ്ടാവണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കപ്പലിൽ കയറ്റിയ കണ്ടെയ്‌നർ ബുധനാഴ്ച പുലർച്ച 12.30ന് തുറമുഖത്തെത്തിയെന്നാണ് കരുതുന്നത്.

പുർഫ്‌ളീറ്റിൽ തന്റെ ട്രെയ്‌ലറുമായി കാത്തുനിന്ന് ഡ്രൈവർ മൗറിസ് മോ റോബിൻസൺ കണ്ടെയ്‌നറുമായി വ്യവസായ പാർക്കിനരികിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. സീബ്രൂഗിൽനിന്ന് റോബിൻസൺ കഴിഞ്ഞയാഴ്ച എസക്‌സിലെത്തിയതായാണ് കരുതുന്നത്. നോർത്തേൺ അയർലൻഡിലെ ലോറേവിലിലാണ് റോബിൻസൺ ജീവിക്കുന്നത്്. കപ്പലിൽനിന്നിറക്കിയ കണ്ടെയ്‌നർ 35 മിനിറ്റുകൊണ്ട് ട്രെയ്‌ലറിൽ ഘടിപ്പിക്കുകയും യാത്ര തുടരുകയുമായിരുന്നു.

വെളിച്ചമോ കാറ്റോ കടക്കാത്ത ഫ്രിഡ്ജ് പോലെയായിരുന്നു കണ്ടെയ്‌നറിന്റെ ഉൾവശമെന്ന് റോഡ് ഹോളജ് അസോസിയേഷൻ ചീഫ് എക്‌സിക്യുട്ടീവ് റിച്ചാർഡ് ബർനറ്റ് പറഞ്ഞു. കണ്ടെയ്‌നറിനകത്ത് ആകെയുണ്ടായിരുന്നത് ഒരു ടോയ്‌ലറ്റുമാത്രമായിരുന്നു. ദിവസങ്ങളോളം ഇവർ ഇതിനകത്ത് കഴിയേണ്ടിവന്നിരുന്നെങ്കിൽ മൃതദേഹങ്ങൾ ചീഞ്ഞളിഞ്ഞ അവസ്ഥയിലാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏതുവിധേനയും ബ്രിട്ടനിലെത്തുകയെന്ന മോഹവുമായി ബെൽജിയത്തിലെത്തിയ ഹതഭാഗ്യർ, മനുഷ്യക്കടത്തുസംഘം പറഞ്ഞതനുസരിച്ച് കണ്ടെയ്‌നറിനുള്ളിൽ കയറുകയായിരുന്നുവെന്നാണ് കരുതുന്നത്.

ബെൽജിയത്തിൽനിന്ന് ബ്രിട്ടനിലേക്ക് വ്യാപകമായി മനുഷ്യക്കടത്ത് നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ മുതൽക്കുണ്ടായിരുന്നു. മനുഷ്യക്കടത്ത് നടത്തുകയും യുവതികളെ ലൈംഗിക അടിമകളാക്കി സൂക്ഷിക്കുകയും ചെയ്തിരുന്ന എലനോര വാസിലിയേവ, ഇലിയ മിഹായ്‌ലോവ്, മരിയൻ നിനോവ് വാസിലേവ് എന്നിവർ അറസ്റ്റിലായി ഒരാഴ്ചയ്ക്കുശേഷമാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈസ്റ്റ് ലണ്ടനിൽ ഇവർ വേശ്യാലയങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് വ്യാപാരവും ഇവർ നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP