Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗായകന്റെ വീടുള്ളത് ബോൾഗാട്ടി കായൽ തീരത്തിനോട് ചേർന്ന് മുക്കാൽ മീറ്റർ മാത്രം അകലെ; ഇത് തീരദേശ നിയമത്തിന്റെ നഗ്‌നമായ ലംഘനം; മരടിലെ സുപ്രീംകോടതി വിധി കണ്ടിട്ടും കേട്ടിട്ടും ഒന്നും മനസ്സിലാകാതെ വിജിലൻസും; കോടതിക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ സ്വീകരിക്കണമെങ്കിൽ കോടതി മരിക്കണമെന്ന് വിജിലൻസ് ജഡ്ജിയും; എംജി ശ്രീകുമാർ പ്രതിസന്ധിയിലേക്ക്; അഴിമതിക്ക് വെള്ളപൂശാനുള്ള ശ്രമം പൊളിച്ച് കോടതി ഇടപെടൽ; പാട്ടുകാരന്റെ വീട് വിജിലൻസിന് ഇനി കുരക്ക് തന്നെ

ഗായകന്റെ വീടുള്ളത് ബോൾഗാട്ടി കായൽ തീരത്തിനോട് ചേർന്ന് മുക്കാൽ മീറ്റർ മാത്രം അകലെ; ഇത് തീരദേശ നിയമത്തിന്റെ നഗ്‌നമായ ലംഘനം; മരടിലെ സുപ്രീംകോടതി വിധി കണ്ടിട്ടും കേട്ടിട്ടും ഒന്നും മനസ്സിലാകാതെ വിജിലൻസും; കോടതിക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ സ്വീകരിക്കണമെങ്കിൽ കോടതി മരിക്കണമെന്ന് വിജിലൻസ് ജഡ്ജിയും; എംജി ശ്രീകുമാർ പ്രതിസന്ധിയിലേക്ക്; അഴിമതിക്ക് വെള്ളപൂശാനുള്ള ശ്രമം പൊളിച്ച് കോടതി ഇടപെടൽ; പാട്ടുകാരന്റെ വീട് വിജിലൻസിന് ഇനി കുരക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: തീരദേശ നിയമങ്ങൾ ലംഘിച്ച് ഗായകൻ എം.ജി. ശ്രീകുമാർ കെട്ടിടം നിർമ്മിച്ചെന്ന കേസ് വിജിലൻസ് തന്നെ അട്ടിമറിക്കുകയാണോ എന്ന് വിജിലൻസ് കോടതി ചോദിക്കുമ്പോൾ ചർച്ചയാകുന്നത് കേസ് അട്ടിമറിക്കാൻ വിജിലൻസ് നടത്തുന്ന കള്ളകളികൾ ചർച്ചയാക്കിയ മറുനാടൻ വാർത്ത. സമാനമായ കുറ്റകൃത്യങ്ങളുടെ പേരിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്പോൾ, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ചോദിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ അടക്കം 10 പേർക്കെതിരേ 2017 ഡിസംബറിൽ ഫയൽ ചെയ്ത കേസാണിത്. മരട് കേസുമായി ബന്ധപ്പെട്ട നടപടികൾ ശ്രീകുമാർ കേസിലും ഇനി നിർണ്ണായകമാകും.

കോടതിക്ക് നാണക്കേടുണ്ടാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ സ്വീകരിക്കണമെങ്കിൽ കോടതി മരിക്കണമെന്നായിരുന്നു വിജിലൻസ് കോടതിയിൽ ജഡ്ജിയുടെ പരാമർശം. വിജിലൻസിന് നാണക്കേടുണ്ടാക്കുന്നതാണ് ഹാജരാക്കിയിരിക്കുന്ന നിയമോപദേശ രേഖ. വാദിക്കില്ലാത്ത ആവശ്യം ഉപദേശകൻ കണ്ടെത്തുന്നതിനു പിന്നിലെ ഉദ്ദേശ്യമെന്താണ്. പ്രാഥമികാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ രണ്ടുവട്ടം നടപടി ആവശ്യപ്പെട്ടിട്ടും അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും വിജിലൻസ് ഡയറക്ടറും ഇങ്ങനെ ചെയ്താൽ പിന്നെ കോടതിയുടെ ആവശ്യമില്ലല്ലോ. അഴിമതിക്ക് വെള്ളപൂശാനാണോ വിജിലൻസ്. ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ എന്തിനാണ് മരടിലെയും പാലാരിവട്ടത്തെയും പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത് - രൂക്ഷമായ ഭാഷയിൽ കോടതി ചോദിച്ചു. എറണാകുളം നഗരം കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലായത് വിജിലൻസ് കാണുന്നില്ലേ? ഇതാണ് ഉത്തരവാദപ്പെട്ട നിയമ സംവിധാനത്തിന്റെ സ്ഥിതിയെങ്കിൽ, എങ്ങനെ കായൽ അവശേഷിക്കും -കോടതി ചോദിച്ചു. ഈ പരാമർശങ്ങൾ ശ്രീകുമാർ കേസിൽ അതിനിർണ്ണായകമാകും.

വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓംബുഡ്സ്മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ ചൊടിപ്പിച്ചത്. ഇക്കാര്യം മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നും കേസെടുത്ത് അന്വേഷിക്കേണ്ടതാണെന്നും രണ്ടുവട്ടം വിജിലൻസ് ആവശ്യപ്പെട്ടിട്ടും വിജിലൻസ് ഡയറക്ടറും അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്ന എ.ഡി.പി.യുടെ നിയമോപദേശവും വിജിലൻസ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി ഡോ. ബി. കലാം പാഷ വിജിലൻസിനെതിരേ രൂക്ഷ വിമർശമുന്നയിച്ചത്.

മുളവുകാട് പഞ്ചായത്തിലെ ബോൾഗാട്ടിക്ക് സമീപം 10 സെന്റ് സ്ഥലത്താണ് ഇരുനില മന്ദിരം നിർമ്മിച്ചത്. കോടതി ഉത്തരവുപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് മധ്യമേഖലാ എസ്‌പി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാർശയോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടയച്ചു. മുളവുകാട് പഞ്ചായത്ത് മുൻ സെക്രട്ടറിമാരായ കെ. പത്മിനി, പി.എം. ഷഫീക്, ജെസി ചെറിയാൻ, കെ.വി. മനോജ്, എസ്. കൃഷ്ണകുമാരി, പി.എസ്. രാജൻ, സലീമ, ആർ. മണിക്കുട്ടി എന്നിവരാണ് പ്രതികൾ. അസിസ്റ്റന്റ് എൻജിനീയർ കെ.പി. സൈനബ ബീവി 9-ാം പ്രതിയും എം.ജി. ശ്രീകുമാർ 10-ാം പ്രതിയുമാണ്.

വിജിലൻസ് ഡയറക്ടർ അഞ്ച് കാര്യങ്ങൾക്ക് വിശദീകരണം തേടി. ഇതിനെല്ലാം നൽകിയ മറുപടികളും കേസെടുക്കണമെന്ന് വ്യക്തമാക്കുന്നതായിരുന്നു. അഡീഷണൽ വിജിലൻസ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഡി. ബാബുവിന്റെ നിയമോപദേശത്തോടെയുള്ള മറുപടിയാണ് വിജിലൻസ് ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയത്. ഈ റിപ്പോർട്ടാണ് കോടതിയുടെ രൂക്ഷ വിമർശത്തിനിടയാക്കിയത്. കെട്ടിടം പൊളിക്കാൻ എം.ജി. ശ്രീകുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും അത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അവസാന തീരുമാനം വരുംവരെ കേസെടുക്കേണ്ടെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കേസിൽ ഹർജിക്കാരന് ആക്ഷേപം ഫയൽ ചെയ്യാൻ കോടതി നവംബർ 20 വരെ സമയം അനുവദിച്ചു.

തീരദേശ പരിപാലന നിയമം ലംഘിച്ച് ബോൾഗാട്ടി പാലസിന് സമീപം മണിമാളിക നിർമ്മിച്ച സംഭവത്തിൽ ശ്രീകുമാറിനെ വിജിലൻസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തിരുന്നു. ഗായകന്റെ കായൽ കയ്യേറിയുള്ള വീടു നിർമ്മാണം മറുനാടനാണ് പുറത്തുകൊണ്ടുവന്നത്. ഇത് വലിയ ചർച്ചയായതോടെ ചട്ടംലംഘിച്ച് നിർമ്മാണത്തിന് അനുമതി നൽകിയ കാര്യം ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകി. ഇത്ിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതാണ് അട്ടിമറിക്കൻ നീക്കം നടക്കുന്നത്. ബോൾഗാട്ടി കായൽ തീരത്തിനോട് ചേർന്ന് മുക്കാൽ മീറ്റർ മാത്രം അകലത്തിലാണ് വീട്. ഇത് തീരദേശ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് വ്യക്തമായതോടെയാണ് തുടർ നടപടികൾ ഉണ്ടായത്.

കായലിൽ നിന്ന് ഇരുപത്തിയഞ്ചും അമ്പതും മീറ്റർമാറിയുള്ള വീടുകൾക്ക് തീരദേശ പരിപാലന നിയമത്തിന്റെ പേര് പറഞ്ഞ് അനുമതി നിഷേധിച്ച പഞ്ചായത്ത് അധികൃതർ എന്നാൽ എംജി ശ്രീകുമാറിന്റെ പണം കണ്ട് കണ്ണ് മഞ്ഞളിച്ചാണ് കായലിനോട് ചേർന്നുള്ള ഭൂമിയിൽ മണിമാളിക നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് സമീപവാസികളും ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ വിജിലൻസ് കോടതിയെ സമീപിച്ചത്. നേരത്തെ ജങ്കാർ കടവായിരുന്ന എംജി ശ്രീകുമാറിന്റെ വീടിനോട് ചേർന്നുള്ള പത്ത് സെന്റ് ഭൂമി ഇരുമ്പ് വേലി തീർത്ത് ഇവർ കൈവശപ്പെടുത്തിയിരിക്കുകയാണ്. എംജി ശ്രീകുമാർ ഈ സ്ഥലം വാങ്ങുമ്പോൾ 900 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തൃതിയുള്ള ഓടിട്ട ഒറ്റനിലവീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ആ വീട് പൊളിച്ചാണ് ബഹുനില വീട് നിർമ്മിച്ചത്. വീടിനോട് ചേർന്നുള്ള മുൻ ജങ്കാർ കടവ് ഇപ്പോൾ എംജി ശ്രീകുമാർ കൈവശപ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ രേഖകളിൽ പൊതുവഴിയായ ഈ സ്ഥലം (മുളവുകാട് വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ 299/11) ഇതുവരെ ആർക്കും ലേലം ചെയ്തിട്ടില്ലെന്നാണ്‌വിവരാവകാശ നിയമ പ്രകാരം മുളവുകാട് പഞ്ചായത്ത് നൽകിയിരിക്കുന്ന മറുപടി. ശരാശരി ഒന്നരക്കോടിയിലധികം വിലവരുന്ന സ്ഥലമാണ് ഇത്. ഇരുമ്പ് മതിൽ തീർത്തിരിക്കുന്ന സ്ഥലത്തിന് സമീപം ഇപ്പോളും ബോട്ട് ജെട്ടി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പിന്നീട് ഇരുമ്പ് വേലി കൊണ്ടുവന്ന് ഇവിടെ സ്ഥാപിച്ച് സ്ഥലം അവകാശപ്പെടുത്തുകയായിരുന്നു എന്ന് സമീപവാസിയും പൊതുപ്രവർത്തകയും കൂടിയായ വേലിയാത്ത് വീട്ടിൽ ഷാഷാങ്ക ചൂണ്ടിക്കാട്ടിയിരുന്നു. രാവിലെ അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോൾ കുറച്ച് തമിഴന്മാരായ പണിക്കാർ വന്ന് ആ ഭാഗത്തുനിന്നും മണ്ണ് കോരുന്നുണ്ടായിരുന്നു. അമ്പലത്തിൽ പോയി തിരിച്ച് വന്നപ്പോഴേയ്ക്കും ഇപ്പോൾ കാണുന്ന വിധത്തിൽ, ഇരുമ്പ് വേലികൾക്കൊണ്ട് ഈ സ്ഥലത്തിന്റെ രണ്ട് ഭാഗവും പൂർണ്ണമായും മറച്ചിരിക്കുന്നു. ഇതേത്തുടർന്നാണ് ഈ സ്ഥലം ആർക്കെങ്കിലും ലേലം നൽകിയിട്ടുണ്ടോ എന്നറിയാൻ വിവരാവകാശം വെച്ചത്. എന്നാൽ ലേലം ചെയ്തിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഗോശ്രീ പാലം വരുന്നത് വരുന്നത് വരെ ജങ്കാർ കടവായിരുന്നു ഈ സ്ഥലം. ഈ പ്രദേശത്തെ കായലുകൾ പൂർണ്ണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പരിധിയിലാണ്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച സോളാർ വഴി വിളയ്ക്കും, എംജി ശ്രീകുമാർ കൈവശപ്പെടുത്തിയ സ്ഥലത്താണിപ്പോൾ. റാം സാം സൈറ്റായ ഈ ഭൂമി നിയമപ്രകാരം അടച്ച് കെട്ടാൻ പാടുള്ളതല്ലെന്ന് പ്രകൃതി സ്‌നേഹികളും ചൂണ്ടിക്കാട്ടുന്നു. വില്ലേജ് ഓഫീസർമാർക്കും, പഞ്ചായത്ത് അധികൃതർക്കും മുന്നിൽ എംജി ശ്രീകുമാർ പണം ഒഴുക്കിയാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് മണിമാളികെ നിർക്കുകയും ജങ്കാർ കടവ് കയ്യേറുകയും ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP