Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 ലക്ഷം പേരുടെ സ്വപ്‌നങ്ങൾ പൂവണിയുന്നു; ഡൽഹിയിൽ 1797 അനധികൃത കോളനികളിലെ താമസക്കാർക്ക് വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം സമ്മാനം; കേന്ദ്ര സർക്കാർ തീരുമാനം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ

40 ലക്ഷം പേരുടെ സ്വപ്‌നങ്ങൾ പൂവണിയുന്നു; ഡൽഹിയിൽ 1797 അനധികൃത കോളനികളിലെ താമസക്കാർക്ക് വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം സമ്മാനം; കേന്ദ്ര സർക്കാർ തീരുമാനം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവേ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തലസ്ഥാനത്തെ കോളനികളിൽ താമസിക്കുന്നവർക്ക് വീടിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ താഴ്ന്നവരുമാനമുള്ളവർ താമസിക്കുന്ന 1797 കോളനികളിലെ താമസക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 40 ലക്ഷം പേരാണ് കേന്ദ്ര തീരുമാനത്തിന്റെ ഗുണഭോക്താക്കൾ ആവുകയെന്നാണ് പ്രാഥമിക കണക്ക്.

ഡൽഹിയിലെ സർക്കാർ, സ്വകാര്യ ഭൂമികളിൽ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികൾക്കും ഈ ആനുകൂല്യം ലഭിക്കഅതേമയം, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന ചില കോളനികൾ ഈ തീരുമാനത്തിന്റെ പരിധിയിൽ വരില്ലെന്ന് കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീബ് സിങ് പുരി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ തീരുമാനമെന്നായിരുന്നു കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കർ അഭിപ്രായപ്പെട്ടത്. ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കും. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയുള്ള കേന്ദ്രതീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങൾ മന്ത്രിമാർ നിഷേധിച്ചു. കോളനി നിവാസികൾക്ക് ഉടമസ്ഥാവകാശം നൽകുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം പോസിറ്റീവായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP