Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാരാഷ്ട്ര, ഹരിയാനയും ആരു ഭരിക്കുമെന്ന് നാളെ അറിയാം; മറാത്താമണ്ണിൽ എല്ലാ എക്സിറ്റ്പോളിലും ബിജെപി- സേനാ സഖ്യം; 288ൽ 220 സീറ്റും നേടി സംസ്ഥാനം ഒറ്റയ്ക്ക് പിടിക്കുമെന്ന് ബിജെപി നേതാക്കൾ; ഹരിയാനയിലെ അവസാനത്തെ എക്സിറ്റ്പോളിലെ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്; കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന 46 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇതോടൊപ്പം അറിയാം

മഹാരാഷ്ട്ര, ഹരിയാനയും ആരു ഭരിക്കുമെന്ന് നാളെ അറിയാം; മറാത്താമണ്ണിൽ എല്ലാ എക്സിറ്റ്പോളിലും ബിജെപി- സേനാ സഖ്യം; 288ൽ 220 സീറ്റും നേടി സംസ്ഥാനം ഒറ്റയ്ക്ക് പിടിക്കുമെന്ന് ബിജെപി നേതാക്കൾ; ഹരിയാനയിലെ അവസാനത്തെ എക്സിറ്റ്പോളിലെ പ്രവചനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്;  കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന 46 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇതോടൊപ്പം അറിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച അറിയാം. ഇരു സംസ്ഥാനങ്ങളിലും ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നാണ് വിലയിരുത്തൽ. കേരളത്തിന് പുറമേ 15 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി നടന്ന 46 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലവും ഇതോടൊപ്പം അറിയാം.രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ മണിക്കൂറുകളിൽ തന്നെ ഫലസൂചനകൾ ലഭ്യമാകും. 288 സീറ്റുകളുള്ള മഹാരാഷ്ട്രയിലും 90 സീറ്റുകളിൽ വിധിയെഴുതിയ ഹരിയാനയിലും ബിജെപി വ്യക്തമായ ആധിപത്യം പുലർത്തുമെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ3237 സ്ഥാനാർത്ഥികളും ഹരിയാനയിൽ 1108 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടിയത്.മഹാരാഷ്ട്രയിലെ 288ൽ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്റെ അവകാശവാദം. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോൺഗ്രസ് -എൻസിപി സഖ്യവും കണക്കുകൂട്ടുന്നു. അട്ടിമറി സാധ്യത തള്ളാതെയാണ് ഹരിയാനയിലെ എക്സിറ്റ് പോൾ ഫലങ്ങൾ.

മറാത്താമണ്ണിൽ എല്ലാ എക്സിറ്റ് പോളിലും ബിജെപി

മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് ബിജെപി സേന സഖ്യത്തിന് ഭരണ തുടർച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതൽ 245 വരെ സീറ്റുകൾ നേടുമെന്നാണ് വിവിധ സർവ്വേകൾ പറയുന്നത്. ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. 100 സീറ്റിൽ ജയിച്ച് സഖ്യസർക്കാരിൽ നിർണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ കോൺഗ്രസ് 42 സീറ്റിലും എൻസിപി 41 ഇടത്തുമാണ് ജയിച്ചത്. ഈ സീറ്റുപോലും കിട്ടില്ലെന്ന എക്സിറ്റ് പോൾ ഫലം കോൺഗ്രസ് സഖ്യം തള്ളുന്നു. പവാറിന്റെ റാലികളിൽ ജനം ഒഴുകിയെത്തിയതും ഗ്രാമീണമേഖലയിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻസിപിയിൽനിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ച് അതേ മണ്ഡലങ്ങളിൽ ശിവസേന ബിജെപി ടിക്കറ്റുകളിൽ മത്സരിച്ച നേതാക്കളെ ജനം ജയിപ്പിക്കുമോയെന്നത് കൗതുകം ഉണർത്തുന്നു. സീറ്റ് ലഭിക്കാത്തതിനാൽ ഇരുപതിലേറെ സീറ്റിൽ വിമതരായി മത്സരിച്ച ബിജെപി- സേന നേതാക്കൾക്ക് എന്ത് സ്വാധീനം ഉണ്ടാക്കാനാകുമെന്നും നോക്കി കാണേണ്ടതുണ്ട്. 270 സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയ പ്രകാശ് അംബേദ്കർ ലോക്സഭാ തെരഞ്ഞെടുപ്പിലെപോലെ ഇത്തവണയും കോൺഗ്രസിന് പാരയാകുമോ, എംഎൻഎസ്, സിപിഎം, എസ്‌പി അടക്കമുള്ള ചെറുപാർട്ടികൾക്ക് ചലനമുണ്ടാക്കാനാകുമോ, പോളിംഗിലെ മൂന്ന് ശതമാനത്തിന്റെ കുറവ് ആരെ തുണയ്ക്കും ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾക്കുള്ള ഉത്തരവും ബുധനാഴ്ച അറിയാം.

ഹരിയാനയിൽ അട്ടിമറി സാധ്യത

അതേസമയം, ഹരിയാനയിൽ അട്ടിമറി സാധ്യത തള്ളാതെയാണ്, ഇന്ത്യാ ടുഡെ ആക്സിസ്, മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. ബിജെപിക്കും കോൺഗ്രസിനും ഇടയിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു. 90 അംഗ നിയമസഭയിൽ ബിജെപി 32 മുതൽ 44 വരെ സീറ്റുകൾ നേടും എന്നാണ് പ്രവചനം. കോൺഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും. ദുഷ്യന്ത് ചൗതാലയുടെ ജെജെപിക്ക് ആറ് മുതൽ പത്ത് സീറ്റും, മറ്റുള്ളവർക്ക് ആറ് മുതൽ പത്ത് സീറ്റും ഏക്സിറ്റ് പോൾ പ്രവചിക്കുന്നുണ്ട്. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ബിജെപിക്കെതിരെ നടന്നു എന്നാണ് കണ്ടെത്തൽ. മറ്റ് എക്സിറ്റ് പോളുകൾ അറുപത് മുതൽ എഴുപത്തഞ്ച് സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചിരുന്നു. പുതിയ എക്സിറ്റ് പോൾ ഫലം വന്നതോടെ ഹരിയാനയിൽ ചെറു പാർട്ടികളെ ഒപ്പം നിറുത്താനുള്ള നീക്കം കോൺഗ്രസും ബിജെപിയും തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP