Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമട്ടുതൊഴിലാളികൾക്ക് ലേബർ കാർഡ് അനുവദിക്കാൻ അസിസ്റ്റന്റ് ലേബർ ഓഫീസർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 15,000 രൂപ വീതം; ആദ്യം 5,000 രൂപ പിരിച്ചെടുത്ത് നൽകിയതോടെ അഞ്ച് പേർക്ക് കാർഡ് നൽകി; പതിനായിരം രൂപ വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടി വിജിലൻസ്; കൊണ്ടോട്ടി ലേബർ ഓഫീസർ കൃഷ്ണൻ കുടുങ്ങിയത് ഇങ്ങനെ

ചുമട്ടുതൊഴിലാളികൾക്ക് ലേബർ കാർഡ് അനുവദിക്കാൻ അസിസ്റ്റന്റ് ലേബർ ഓഫീസർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 15,000 രൂപ വീതം; ആദ്യം 5,000 രൂപ പിരിച്ചെടുത്ത് നൽകിയതോടെ അഞ്ച് പേർക്ക് കാർഡ് നൽകി; പതിനായിരം രൂപ വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടി വിജിലൻസ്; കൊണ്ടോട്ടി ലേബർ ഓഫീസർ കൃഷ്ണൻ കുടുങ്ങിയത് ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: 14ചുമട്ടുതൊഴിലാളികൾക്ക് ലേബർ കാർഡ് അനുവദിക്കാൻ അസിസ്റ്റന്റ് ലേബർ ഓഫീസർ ആവശ്യപ്പെട്ടത് 15,000 രൂപ കൈക്കൂലി. ആദ്യം 5,000 രൂപ പിരിച്ചെടുത്ത്നൽകിയതോടെ അഞ്ച്പേർക്ക് കാർഡ് നൽകി. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട ലേബർ ഓഫീസർ പതിനായിരംരൂപ വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി. ഓഫീസിൽ വെച്ച് ചുമട്ടുതൊഴിലാളിയിൽനിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടിയിൽവെച്ച് അസിസ്റ്റന്റ് ലേബർ ഓഫീസറെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ കൃഷ്ണനെ(52) വിജിലൻസ് പിടികൂടിയത്.

സിഐ.ടി.യു ഭാരവാഹിയും അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിയുമായ അബ്ദുൽ വാഹിദിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഫെബ്രുവരിയിലാണ് ലേബർ കാർഡിനായി കൊണ്ടോട്ടി അസിസ്റ്റന്റ് ലേബർ ഓഫീസിൽ അപേക്ഷിച്ചത്. അബ്ദുൽവാഹിദിനും മറ്റ് 14 അംഗങ്ങൾക്കും ലേബർ കാർഡനുവദിക്കാൻ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അന്ന് പരാതിക്കാരനും യൂണിറ്റംഗങ്ങളും ചേർന്ന് 5,000 രൂപ പിരിച്ചെടുത്ത് കൃഷ്ണന് നൽകിയതോടെ അഞ്ച്പേരുടെ ലേബർ കാർഡ് നൽകി. പിന്നീട് പല തവണകളായി കൃഷ്ണനെ സമീപിച്ചതിൽ നാലുപേരുടെ കാർഡുകൾ കൂടി അനുവദിച്ചു.

ശേഷിക്കുന്ന കാർഡുകൾക്കായി ഓഫീസിലെത്തിപ്പോൾ വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്‌പി. എ.രാമചന്ദ്രന് പരാതി നൽകിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പതിനായിരം രൂപ കൊണ്ടുവന്നാൽ കാർഡുകൾ ശരിയാക്കിതരാമെന്നു പറഞ്ഞതനുസരിച്ച് വാഹിദ് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി എ.രാമചന്ദ്രനെ സമീപിക്കുകയായിരുന്നു. ഉച്ചയോടെ കൊണ്ടോട്ടി ലേബർ ഓഫീസ് പരിസരത്തെത്തിയ വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടിയ കറൻസി നോട്ടുകൾ പരാതിക്കാരനു നൽകുകയും പരാതിക്കാരൻ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൊടി പുരട്ടിയ നോട്ടുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ കൃഷണനു കൈമാറുകയും ചെയ്യുകയായിരുന്നു.

ഉടനെ വിജിലൻസ് സംഘം കൃഷണനെ പരിശോധിച്ച് ഫിനോഫ്തലിൻ പൊടി പുരട്ടിയ നോട്ടുകൾ കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പി എ.രാമചന്ദ്രനു പുറമെ ഇൻസ്പെക്ടർമാരായ എം. ഗംഗാധരൻ, എഎസ്ഐ മുഹമ്മദലി, വിജയകുമാർ, മോഹനകൃഷ്ണൻ, മോഹൻദാസ്, ശ്രീനിവാസൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ടി ഹനീഫ, ടി.മുഹമ്മദ് റഫീഖ്, പി.ദിനേശ്, ജയപ്രകാശ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്, സിദീഖ്, സന്തോഷ്, സബീർ മുഹമ്മദ്, അബ്ദുൾ ജബാർ, വി സി വിജേഷ്, അജിത്കുമാർ, ടി.മണികണ്ഠൻ, ജസീർ, ക്ലാർക്ക് ഹനീഫ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP