Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എൻഎസ്എസിന്റെ അടവ് ഇതോടെ തീരും; എസ്എൻഡിപിയും എൻഎസ്എസും രാഷ്ട്രീയമുണ്ടാക്കിപൊളിഞ്ഞു; ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയെന്ന് വി എസ് അച്യുതാന്ദൻ

എൻഎസ്എസിന്റെ അടവ് ഇതോടെ തീരും; എസ്എൻഡിപിയും എൻഎസ്എസും രാഷ്ട്രീയമുണ്ടാക്കിപൊളിഞ്ഞു; ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയെന്ന് വി എസ് അച്യുതാന്ദൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സമുദായ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ. എൻഎസ്എസിന്റെ അടവുനയം ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തീരുമെന്നും വി എസ് അച്യുതാന്ദൻ. പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാർ ഇത്തവണയും സമരത്തെ തള്ളി പറഞ്ഞുവെന്നും വി എസ് പറഞ്ഞു. പുന്നപ്ര--വയലാർ രക്തസാക്ഷിദിന 73ാം വാർഷികാചരണത്തിന്റെ ഭാഗമായി പറവൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്ന് അച്യുതാനന്ദൻ പറഞ്ഞു. എസ്എൻഡിപിയും എൻഎസ്എസും രാഷ്ട്രീയമുണ്ടാക്കിപൊളിഞ്ഞു. എൽഡിഎഫിന്റെ വഴിത്താരയിൽ ജാതിരാഷ്്ട്രീയം ഉണ്ടാകരുതെന്നും വി എസ് കൂട്ടിച്ചേർത്തു.

പുന്നപ്ര - വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിൽ സമര നായകൻ വി എസ് അച്ചുതാനന്ദൻ പുഷ്പചക്രം സമർപ്പിച്ചു. നിരവധി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്മാരക ഭൂമിയിലെത്തിയ വിഎസിനെ എതിരേറ്റു. വൈകിട്ട് ആരംഭിച്ച അനുസ്മരണ സമ്മേളനവും വി എസ് ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP