Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഭാഷ് ചോപ്ര ഡൽഹി പിസിസി അധ്യക്ഷൻ; തീരുമാനം നേതാക്കളുമായി സോണിയ ഗാന്ധി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദും

സുഭാഷ് ചോപ്ര ഡൽഹി പിസിസി അധ്യക്ഷൻ; തീരുമാനം നേതാക്കളുമായി സോണിയ ഗാന്ധി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ; തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ഡൽഹി പിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തു. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെയാണ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്. ഡൽഹിയിലെ പാർട്ടി നേതാക്കളുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നടത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിയമനം.

തെരഞ്ഞെടുപ്പ് പ്രചരണ സമിതി അധ്യക്ഷനായി കീർത്തി ആസാദിനെയും തെരഞ്ഞെടുത്തു. അന്തരിച്ച കോൺഗ്രസ് നേതാവ് ഷീല ദിക്ഷിതിന്റെ പിൻഗാമിയായാണ് സുഭാഷ് ചോപ്ര എത്തുന്നത്. പിസിസി പ്രസിഡന്റായിരുന്ന ഷീലാ ദീക്ഷിത് ജൂലായിൽ മരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് സുഭാഷ് ചോപ്ര എത്തുന്നത്. ഹാരൂൺ യൂസുഫ്, ദേവേന്ദ്ര യാദവ്, രാജേഷ് ലിലോതിയ എന്നീ മൂന്ന് വർക്കിങ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് മാസം രാജ്യതലസ്ഥാനത്ത് പാർട്ടി പ്രവർത്തനങ്ങൾ നടന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP