Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാഭ്യാസ വകുപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത് പോൺ സൈറ്റുകളിൽ; സംഭവം ഗോവ സർക്കാരിന്റെ ഔദ്യോഗിക സൈറ്റിൽ; പ്രശ്‌നം പരിഹരിക്കാൻ സൈറ്റ് അടച്ച് പൂട്ടി

വിദ്യാഭ്യാസ വകുപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ എത്തുന്നത് പോൺ സൈറ്റുകളിൽ; സംഭവം ഗോവ സർക്കാരിന്റെ ഔദ്യോഗിക സൈറ്റിൽ; പ്രശ്‌നം പരിഹരിക്കാൻ സൈറ്റ് അടച്ച് പൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

പനജി: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ പോൺ സൈറ്റുകളിലേക്കുള്ള ലിങ്ക്. സംഭവം കണ്ടെത്തിയതിനെ തുടർന്ന് വെബ്‌സൈറ്റ് അടച്ചുപൂട്ടി അധികൃതർ. വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ പോൺ സൈറ്റിലേക്കാണ് എത്തിയിരുന്നത്. www.education.goa.in എന്ന വെബ്‌സൈറ്റാണ് അടച്ചുപൂട്ടിയത്. സൈറ്റിന്റെ ഒരുഭാഗത്ത് ആധാർ, ഡിജി ലോക്കർ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഗോവ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലാണ് ഇത്തരമൊരു സംഭവം

ഒരോ ചിത്രത്തിലും ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യേക ടാബ് തുറക്കുകയും പോൺ സൈറ്റിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിരുന്നത്. വെബ്‌സൈറ്റ് ആർക്കൈവായ വേബാക്ക് മെഷീനിൽ സൈറ്റിന്റെ സ്‌ക്രീൻ ഷോട്ട് ലഭ്യമാണ്. സർക്കാർ വെബ്‌സൈറ്റുകളുടെ സുരക്ഷ കുറവ് സംബന്ധിച്ച് വിദഗ്ദ്ധർ രംഗത്തെത്തി. ട്വിറ്ററിൽ എലിയട്ട് ആൽഡേഴ്‌സൻ എന്നറിയപ്പെടുന്ന സെക്യൂരിറ്റി റിസർച്ചർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ഈ വർഷമാണ് ഗോവ സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് പരിഷ്‌കരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP