Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശരീരത്തിൽ കുത്തേറ്റത് 15തവണ; കുത്തുകൾ അധികവും കീഴ്‌ത്താടിക്കും നെഞ്ചിനും ഇടയിൽ; 10സെന്റീ മീറ്ററിലധികം ആഴം; കഴുത്തിലും മുറിപ്പാടുകൾ; മുഖത്തേറ്റ വെടിയുണ്ട കണ്ടെടുത്തത് തലയോട്ടിക്ക് പിന്നിൽ നിന്ന്; കമലേഷ് തിവാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിറയുന്നത് ക്രൂരമായി ആക്രമണത്തിന്റെ നേർസാക്ഷ്യം  

ശരീരത്തിൽ കുത്തേറ്റത് 15തവണ; കുത്തുകൾ അധികവും കീഴ്‌ത്താടിക്കും നെഞ്ചിനും ഇടയിൽ; 10സെന്റീ മീറ്ററിലധികം ആഴം; കഴുത്തിലും മുറിപ്പാടുകൾ; മുഖത്തേറ്റ വെടിയുണ്ട കണ്ടെടുത്തത് തലയോട്ടിക്ക് പിന്നിൽ നിന്ന്; കമലേഷ് തിവാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിറയുന്നത് ക്രൂരമായി ആക്രമണത്തിന്റെ നേർസാക്ഷ്യം   

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ; കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങളാണ് പോസ്്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ വസതിക്ക് സമീപത്ത് വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കാവി വസ്ത്രധാരികളായി എത്തിയവർ തിവാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം തീവാരിയുടെ ശരീരത്തിൽ 15 തവണ കുത്തിയതിന്റെ മുറിവുകളുണ്ട്. മുഖത്ത് വെടിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്താണ് 15 തവണയും കുത്തേറ്റത്.കീഴ്‌ത്താടിക്കും നെഞ്ചിനും ഇടയിലാണ് കുത്തേറ്റത്. എല്ലാ മുറിവുകൾക്കും 10 സെന്റീമീറ്ററോളം ആഴമുണ്ട്. കഴുത്തിലും ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്.

കഴുത്തറത്തുകൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഭാഗമായാണിതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. തലയോട്ടിക്ക് പിറകിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. എന്നാൽ ഇത് മുഖത്തിന്റെ ഇടത് വശത്തു നിന്നുമുണ്ടായ ആക്രമണമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദീപാവലി സമ്മാനം നൽകാനെന്ന വ്യാജേന എത്തിയാണ് അക്രമികൾ ഓഫീസിനുള്ളിൽ കടന്നത്. ഓഫീസിനുള്ളിൽ കടന്നയുടൻ തിവാരിയുടെ കഴുത്തിൽ മുറുവുണ്ടാക്കി.

തുടർന്ന് ഇവർ രക്ഷപ്പെടും മുൻപ് നിരവധി തവണ കഴുത്തിൽ ആഞ്ഞുകുത്തി. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു. കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ മുഖ്യപ്രതികൾ പിടിയിലായിരുന്നു. അഷ്ഫാഖ്, മൊയ്‌നുദീൻ പതാൻ എന്നിവരാണ് പിടിയിലായത്. രാജസ്ഥാൻ ഗുജറാത്ത് അതിർത്തിയിൽ നിന്നാണ് രണ്ടുപേരെയും തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP