Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത വേഗത്തിന്റെ പിഴ 1500 ആക്കി ഉയർത്തി പിണറായി വാഹന ഉടമകളെ ഞെക്കിപ്പിഴിയുമ്പോഴും പറയുന്നത് ജനരോഷത്തെ തുടർന്ന് പിഴ കുറച്ചെന്ന്; അലക്ഷ്യമായി വാഹനം ഓടിക്കലും ആംബുലൻസിന് വഴി കൊടുത്തില്ലെന്നതും അടക്കമുള്ള കുറ്റങ്ങൾ എങ്ങനെയാണ് സാധാരണക്കാർ തെളിയിക്കുക? മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് കാറോടിക്കുന്നത് എങ്ങനെ ചെറിയകുറ്റമാകും? കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരം കേരളം കൂടുതൽ വഷളാക്കുമ്പോൾ:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

അമിത വേഗത്തിന്റെ പിഴ 1500 ആക്കി ഉയർത്തി പിണറായി വാഹന ഉടമകളെ ഞെക്കിപ്പിഴിയുമ്പോഴും പറയുന്നത് ജനരോഷത്തെ തുടർന്ന് പിഴ കുറച്ചെന്ന്; അലക്ഷ്യമായി വാഹനം ഓടിക്കലും ആംബുലൻസിന് വഴി കൊടുത്തില്ലെന്നതും അടക്കമുള്ള കുറ്റങ്ങൾ എങ്ങനെയാണ് സാധാരണക്കാർ തെളിയിക്കുക? മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് കാറോടിക്കുന്നത് എങ്ങനെ ചെറിയകുറ്റമാകും? കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്‌കാരം കേരളം കൂടുതൽ വഷളാക്കുമ്പോൾ:- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

റോഡിൽ മര്യാദ പാലിക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നതിൽ ഒരു വിയോചിപ്പുമുള്ള ആളല്ല ഞാൻ. എന്നാൽ ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്നതിന് മാത്രം നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനോട് ഒരു യോജിപ്പും ഇല്ല എന്ന് പല തവണ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം മോട്ടോർ വാഹന നിയമം ഭേദഗതി വരുത്തിക്കൊണ്ട് സകല പിഴകളും ആയിരം മുതൽ ഇരുപത്തിയയ്യായിരം വരെ ആക്കിയപ്പോൾ അത് കണ്ണുമടച്ച് നടപ്പിലാക്കാൻ സമ്മതിച്ച സംസ്ഥാനങ്ങളോടുള്ള വിയോജിപ്പ് പ്രത്യേകിച്ച് കേരളത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം കോടി പല പിഴകളും കുറയ്ക്കാൻ തീരുമാനിച്ചു.

ഈ തീരുമാനത്തിന് പിന്നിലുള്ള കൊള്ള ലാഭം കൊയ്യലിനെ കുറിച്ച് തുറന്ന് പറയാതിരിക്കാൻ കഴിയുകയുമില്ല. എന്തടിസ്ഥാനത്തിലാണ് ചില ട്രാഫിക് നിയമലംഘനങ്ങളുടെ ഗുരുതരാവസ്ഥ കുറച്ചതെന്നും എനിക്ക് മനസ്സിലാകുന്നില്ല. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഞെട്ടിക്കുന്നത് കേന്ദ്ര നിയമത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുന്നു പിണറായി വിജയൻ സർക്കാർ എപ്പോഴും ആവർത്തിക്കുന്നതിന് വിപരീതമായി പിഴ കൂട്ടിയിരിക്കുന്നു എന്നതാണ്. ഇതു വരെ 400 രൂപ മാത്രം പിഴയുണ്ടായിരുന്ന അമിതവേഗം 1000 മുതൽ 2000 വരെ എന്ന ഒരു നിയമ പരിഷ്‌കരണമാണ് കേന്ദ്രം കൊണ്ട് വന്നത്. എന്നാൽ കേരള സർക്കാർ ആയിരം എന്നായി നിജപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു വാർത്തകൾ. കേന്ദ്ര നിയമത്തിലെ പിഴയുടെ ഏറ്റവും കുറഞ്ഞ തുകയാണ് ഈടാക്കിക്കൊണ്ടിരുന്നത് പല സംസ്ഥാനങ്ങളും

എന്നാൽ അത് ഇപ്പോൾ സർക്കാർ ചെയ്യുന്നത് പിഴ കുറയ്ക്കുന്നു എന്ന് കാണിക്കാൻ വേണ്ടി സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന കുത്തിപ്പിടിക്കുന്നതിന് വേണ്ടി ഈ സർക്കാർ അത് 1500 രൂപയായി ഉയർത്തിയിരിക്കുന്നു. അതായത് 40 കിലോമീറ്റർ വേഗ പരിധിയുള്ള ഒരു റോഡിലൂടെ ഒരാൾ 41 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിച്ചാൽ അയാൾ 1500 രൂപ പിഴ അടയ്ക്കണം. അടുത്ത ക്യാമറയ്ക്ക് മുന്നിൽ അയാൾ വീണ്ടചും പിഴവ് വരുത്തിയാൽ അയാൾ അടയ്‌ക്കേണ്ടി വരുന്നത് 4000 രൂപയാണ്. അതായത് രണ്ടാമത്തെ പിഴയ്ക്ക് മൂവായിരം രൂപ കൊടുക്കേണ്ടി വരും എന്ന് അർത്ഥം. നമ്മുടെ നാട്ടിലെ നിയമലംഘനങ്ങളിൽ ഏറ്റവും ഗൗരവം കുറഞ്ഞത് എന്നതാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

നമ്മുടെ നാട്ടിലെ റോഡുകളുടെ വേഗത തീരുമാനിച്ച കാലത്ത് നിന്നും ഇപ്പോൾ നമ്മുടെ നാട്ടിലെ റോഡകളുടെ പുരോഗതി അസാധാരണമാണ്. വേഗത തീരുമാനിക്കുന്ന കാലത്തെ വണ്ടികളുടെ ശേഷി ഇപ്പോൾ മാറിയിരിക്കുന്നതും അസാധാരണമായിട്ടാണ്. ഏത് സാധാരണക്കാരനും ഒന്നര ലിറ്ററും രണ്ട് ലിറ്ററും രണ്ടര ലിറ്ററും ഞ്ചെിൻ കപ്പാസിറ്റിയുള്ള വാഹനങ്ങളുമായി റോഡിലിറങ്ങുമ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും മുന്ന് വരിയും ആറ് വരിയും ഒക്കെയുള്ള പാതകൾ വരുമ്പോൾ 40 കിലോമീറ്ററിലും 70 കിലോമീറ്ററിലും എല്ലാം വാഹനമോടിക്കുന്ന സ്ഥിതി ഒഴിവാക്കേണ്ടത് തന്നെയാണ്. അപകടകരമായ വഴികളിൽ വേഗത കുറയ്ക്കുന്നതിൽ വിയോജിപ്പില്ല.

അതേസമയം ചാലക്കുടി മുതൽ അങ്കമാലിവരെയുള്ള ദേശീയ പാതയിലും തിരുവനന്തപുരം മുതൽ മുവാറ്റുപ്പുഴ വരെയുള്ള എംസി റോഡിലും സുന്ദരമായ പാത പണിത ശേഷം 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കരുത് എന്നും അതിന് വലിയ തുക പിഴയായി ഈടാക്കുന്നതു സംസ്ഥാന സർക്കാരിന്റെ കുത്തിപ്പിഴിയൽ തന്നെയാണ്. ഇതാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം യൂടൂബ് വീഡിയോ ലിങ്കിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP