Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി'യിൽ അംബാസഡർമാരായി താരങ്ങൾ; ബോളിവുഡ് സുന്ദരി ദീപികയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവും താര പ്രചാരകരാകും; വിവരം ട്വിറ്ററിൽ പങ്കുവച്ച് മോദി  

മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി'യിൽ അംബാസഡർമാരായി താരങ്ങൾ; ബോളിവുഡ് സുന്ദരി ദീപികയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവും താര പ്രചാരകരാകും; വിവരം ട്വിറ്ററിൽ പങ്കുവച്ച് മോദി   

മറുനാടൻ ഡെസ്‌ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഭാരത് കി ലക്ഷ്മി'യുടെ അംബാസഡർമാരായി താരങ്ങളെത്തും. ബോളിവുഡ് നടി ദീപിക പദുകോണിനെയും ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെയും തിരഞ്ഞെടുത്ത വിവരം പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. 'കഴിവ്, നിശ്ചയദാർഢ്യം, ഉറച്ചതീരുമാനം, സമർപ്പണം എന്നിവ ഇന്ത്യൻ നാരീശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്.

ഈ വീഡിയോയിലൂടെ പി.വി. സിന്ധുവും ദീപിക പദുകോണും 'ഭാരത് കി ലക്ഷ്മി' ആഘോഷിക്കേണ്ടതിന്റെ സന്ദേശം മികച്ചരീതിയിൽ പകരുന്നുണ്ട്'' - പ്രധാനമന്ത്രി ട്വീറ്റുചെയ്തു.സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് 'ഭാരത് കി ലക്ഷ്മി'. രാജ്യത്തെ സ്ത്രീകളുടെ മാതൃകപരമായ സേവനങ്ങൾ പുറംലോകത്തെ അറിയിക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പ്രചാരണത്തെക്കുറിച്ചുള്ള വീഡിയോയും പ്രധാനമന്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.വീഡിയോയിൽ ദീപികയും സിന്ധുവും അവരുടെ ജീവിതാനുഭവം പറയുകയും ഒപ്പം സമൂഹത്തിന് വേണ്ടി സേവനം ചെയ്തവരുടെ കഥ പറയുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്യുമ്പോൾ സമൂഹങ്ങൾ വളരുന്നെന്ന് പിവി സിന്ധു കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP