Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ് കെഎസിഎ പ്രസിഡന്റ് ജയേഷ് ജോർജ്; സൗരവ് ഗാംഗുലി ചുമതല ഏറ്റത് ബിസിസിഐയുടെ 39ാം പ്രസിഡന്റായി; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി

ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ് കെഎസിഎ പ്രസിഡന്റ് ജയേഷ് ജോർജ്; സൗരവ് ഗാംഗുലി ചുമതല ഏറ്റത് ബിസിസിഐയുടെ 39ാം പ്രസിഡന്റായി; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബി.സി.സിഐയുടെ പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.ബി.സി.സിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. അടുത്ത സെപ്റ്റംബർ വരെ പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ് ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു. എസ്‌കെ നായർ, ടിസി മാത്യു എന്നിവർക്ക് ശേഷം ബി.സി.സിഐയുടെ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോർജ്ജ്.

അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും ധനകാര്യ സഹമന്ത്രിയും മുൻ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനായ അരുൺ ധുമൽ ട്രഷറർ ആയും പദവിയേറ്റെടുത്തു. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയിൽ ഞായറാഴ്ച രാത്രി ചേർന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ഗാംഗുലി. ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ പുറത്തായതിന് ശേഷം രവിശാസ്ത്രിക്ക് പകരം പുതിയ കോച്ചായി സൗരവ് ഗാംഗുലി എത്തണം എന്ന് ആഗ്രഹിച്ചവരാണ് ഭൂരിഭാഗം ക്രിക്കറ്റ് പ്രേമികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP