Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകൾ പ്രഹസനമെന്ന് കോൺഗ്രസ് സഖ്യം; യാഥാർത്ഥ്യം എക്സിറ്റ് പോളുകളിൽ നിന്ന് ഏറെ അകലെ; 'ശിവസേനയും ബിജെപിയും പരസ്പരം കാലുവാരുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകൾ പ്രഹസനമെന്ന് കോൺഗ്രസ് സഖ്യം; യാഥാർത്ഥ്യം എക്സിറ്റ് പോളുകളിൽ നിന്ന് ഏറെ അകലെ; 'ശിവസേനയും ബിജെപിയും പരസ്പരം കാലുവാരുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മഹാരാഷ്ട്രയിൽ എക്‌സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് സഖ്യം. ബിജെപി-ശിവസേന സഖ്യം വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ ഇതിനെ തള്ളിക്കളയുകയാണ് കോൺഗ്രസ്-എൻ.സി.പി സഖ്യം രംഗത്തെത്തിയത്.അമ്പത് മണ്ഡലങ്ങളിൽ ശിവസേനയ്ക്കും ബിജെപിക്കും വിമതരുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു.

ഇത് ഈ മണ്ഡലങ്ങളിൽ ഭരണസഖ്യത്തിന്റെ വിജയസാധ്യതയെ തകർക്കും. മാത്രമല്ല പല സീറ്റുകളിലും ശിവസേനയും ബിജെപിയും പരസ്പരം കാലുവാരിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ പറയുന്നു.കോലാപ്പൂർ, സംഗ്ലി മേഖലകളിൽ വിമതർ ഭരണസഖ്യത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. പ്രളയം ബാധിച്ച കാഗൽ പോലുള്ള മണ്ഡലങ്ങളിൽ പോളിങ് ഉയർന്നതും ഭരണകക്ഷികൾക്കെതിരെയുള്ള വികാരമാണെന്ന് ഇവർ കരുതുന്നു.യാഥാർത്ഥ്യം എക്സിറ്റ് പോളുകളിൽ നിന്ന് ഏറെ അകലെയാണെന്ന് അവർ പറയുന്നു.

ശരത് പവാറിന് സംസ്ഥാനത്ത് തന്റെ ജനപ്രീതി വീണ്ടും തിരികെ പിടിക്കാനായെന്നും ഇവ വോട്ടായി മാറുമെന്നും പ്രതിപക്ഷം വിശ്വസിക്കുന്നു. ഇത് തങ്ങളുടെ സ്വാധീന മേഖലകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ ഇടയാക്കുമെന്നും അവർ കരുതുന്നു.100 മുതൽ 110 സീറ്റ് വരെയാണ് കോൺഗ്രസ്-എൻസിപി സഖ്യം പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ബാലാസാഹേബ് തോറാട്ട്. ജനരോഷം ശക്തമായാൽ ഇതിൽ കൂടുതൽ സീറ്റുകൽ ലഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP