Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വൃക്കകളും തകരാറിലായ ഡയാലിസിസ് ചെയ്തു ജീവിതം നിലനിർത്തുന്ന ഒരു മകളുള്ള അച്ഛനാണ് ഞാൻ; യാതൊരു മാർഗ്ഗവും കാണാതെയാണ് ഞാൻ വി ടി ബൽറാം എംഎൽഎ വഴി ഫിറോസ് കുന്നംപറമ്പിലിനെ ബന്ധപ്പെട്ടത്; ഫിറോസിനെ വ്യക്തിഹത്യ നടത്തുന്നവർ ഇതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമോ; എങ്കിൽ എന്റെ വീട്ടിലേക്ക് വരൂ, എന്റെ മകളുടെ ജീവൻ രക്ഷിക്കൂ; ഫേസ്‌ബുക്കിൽ വൈറലായ ഒരു പിതാവിന്റെ അഭ്യർത്ഥന ഇങ്ങനെ

രണ്ടു വൃക്കകളും തകരാറിലായ ഡയാലിസിസ് ചെയ്തു ജീവിതം നിലനിർത്തുന്ന ഒരു മകളുള്ള അച്ഛനാണ് ഞാൻ; യാതൊരു മാർഗ്ഗവും കാണാതെയാണ് ഞാൻ വി ടി ബൽറാം എംഎൽഎ വഴി ഫിറോസ് കുന്നംപറമ്പിലിനെ ബന്ധപ്പെട്ടത്; ഫിറോസിനെ വ്യക്തിഹത്യ നടത്തുന്നവർ ഇതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമോ; എങ്കിൽ എന്റെ വീട്ടിലേക്ക് വരൂ, എന്റെ മകളുടെ ജീവൻ രക്ഷിക്കൂ; ഫേസ്‌ബുക്കിൽ വൈറലായ ഒരു പിതാവിന്റെ അഭ്യർത്ഥന ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നവമാധ്യമങ്ങളിൽ ഇപ്പോഴും സജീവ ചർച്ചാവിഷയമാണ് ഫിറോസ് കുന്നുംപറമ്പിലും അദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും. ചാരിറ്റി പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ ഫിറോസിനെ വ്യാപകമായി വിമർശിക്കുന്നുണ്ട്. തനിക്കെതിരെ പ്രതികരിച്ച ജെസ്ല മാടശ്ശേരി എന്ന സാമൂഹിക പ്രവർവർത്തകക്കുനേരെ മോശം വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിലും ഫിറോസ് വ്യാപകമായി വിമർശിക്കപ്പെട്ടു. പക്ഷേ അപ്പോഴും ആരും അത്താണിയില്ലാത്ത നിരവധി രോഗികൾക്ക് ദൈവ ദൂതനെപ്പോലെയാണ് അദ്ദേഹം. ഫിറോസിന്റെ സഹായം കിട്ടിയ ഒരു പിതാവ് എഴുതിയ ഒരു പോസ്റ്റാണ് നവമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തൃശ്ശൂർ കുറ്റൂർ സ്വദേശി രമേശനാണ് രണ്ടുവൃക്കകളും തകരാറിലായി ഡയാലിസ് ചെയ്ത് ജീവിക്കുന്ന തന്റെ മകളെ ഫിറോസ് കുന്നുംപറമ്പിൽ സഹായിച്ച അനുഭവം വിവരിക്കുന്നത്.

ചികിത്സാ ചെലവിന് യാതൊരു മാർഗ്ഗവും കാണാതെയാണ് താൻ വി ടി ബൽറാം എംഎൽഎ വഴി ഫിറോസ് കുന്നംപറമ്പിലിനെ ബന്ധപ്പെട്ടതെന്നതും, ഫിറോസിനെ വ്യക്തിഹത്യ നടത്തുന്നവർ ഇതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമോ എന്നും രമേശൻ ചോദിക്കുന്നു. 'ഞങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്ന ഒരുപാടുപേർക്ക് ഫിറോസ് ആണ് ഏക പ്രതീക്ഷയെന്ന് അദ്ദേഹത്തെ എതിർക്കുന്നവർക്ക് അറിയാത്തതാണോ ? ഒരാളുടെ കർമ്മ രംഗത്തെ അപകീർത്തിപ്പെടുത്തി അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചാൽ പിന്നെ ആര് വന്നാണ് ആ കർമ്മം ചെയ്യുക.'- രമേശൻ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.

രമേശന്റ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ഫിറോസിനെ പിന്തിരിപ്പിക്കുന്നവർ, നിങ്ങളോട് ഒന്നു പറഞ്ഞോട്ടെ. രണ്ടു വൃക്കകളും തകരാറിലായ ഡയാലിസിസ് ചെയ്തു ജീവിതം നിലനിർത്തുന്ന ഒരു മകളുള്ള അച്ഛനാണ് ഞാൻ . രണ്ടുവർഷമായി വൃക്ക മാറ്റി വയ്ക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ഡോണറെ കിട്ടി. പക്ഷെ ഹോസ്പിറ്റൽ ചെലവുകൾക്ക് പണമില്ല. യാതൊരു മാർഗ്ഗവും കാണാതെയാണ് ഞാൻ വീ ടി ബൽറാം എം എൽ എ വഴി ഫിറോസ് കുന്നംപറമ്പിലിനെ ബന്ധപ്പെട്ടത്. ഒക്ടോബർ 11 നായിരുന്നു അത് . ഒക്ടോബർ 13 നൊ14 നൊ വീട്ടിൽ വന്ന് മകളെ കാണാമെന്ന് ഫിറോസ് ഉറപ്പു തന്നു.

എന്നാൽ ഒക്ടോബർ 13 മുതൽ ആണെന്നു തോന്നുന്നു ഫിറോസിനെതിരെ യുള്ള ഉള്ള സൈബർ അക്രമണങ്ങൾ തുടങ്ങിയത് . ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി സ്വാഭാവികമായും അദ്ദേഹത്തിന്റെ ശ്രദ്ധ പ്രതിരോധത്തിലായി കാണണം. ഞങ്ങൾ ഒക്ടോബർ 13 മുതൽ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. മറ്റു പ്രതീക്ഷകൾ ഇല്ല. പക്ഷേ അദ്ദേഹം എത്തിയിട്ടില്ല. ഞങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്ന ഒരുപാടുപേർക്ക് ഫിറോസ് ആണ് ഏക പ്രതീക്ഷയെന്ന് അദ്ദേഹത്തെ എതിർക്കുന്നവർക്ക് അറിയാത്തതാണോ ? ഒരാളുടെ കർമ്മ രംഗത്തെ അപകീർത്തിപ്പെടുത്തി അയാളെ അതിൽ നിന്നും പിന്തിരിപ്പിച്ചാൽ പിന്നെ ആര് വന്നാണ് ആ കർമ്മം ചെയ്യുക. സർക്കാർ ചെയ്യുമോ ? ഫിറോസിനെ വ്യക്തിഹത്യ നടത്തുന്നവർ ചെയ്യുമോ ? ചെയ്യും എന്നാണ് വാദം എങ്കിൽ എന്റെ വീട്ടിലേക്ക് വരൂ. എന്റെ മകളുടെ ജീവിൻ രക്ഷിക്കൂ. എന്റെ പേര് രമേശൻ, കുറ്റൂർ, തൃശ്ശൂർ 9961701606.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP