Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻഫോഴ്‌മെന്റിന്റെ വാദം വിലപ്പോയില്ല; കോടികളുടെ ഹവാല ഇടപാട് കേസിൽ ഡി.കെ.ശിവകുമാറിന് ജാമ്യം; കോൺഗ്രസ് നേതാവിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് 25,000 രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള നിബന്ധനകളോടെ

തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എൻഫോഴ്‌മെന്റിന്റെ വാദം വിലപ്പോയില്ല; കോടികളുടെ ഹവാല ഇടപാട് കേസിൽ ഡി.കെ.ശിവകുമാറിന് ജാമ്യം; കോൺഗ്രസ് നേതാവിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത് 25,000 രൂപ ജാമ്യത്തുകയായി കെട്ടി വയ്ക്കണമെന്നും രാജ്യം വിട്ടുപോകരുതെന്നുമുള്ള നിബന്ധനകളോടെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഹവാല ഇടപാട് കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. രാജ്യം വിട്ടു പോകരുതെന്നും നിബന്ധനയുണ്ട്. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് ഫയൽ ചെയ്ത ഹവാല കേസിലാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഏജൻസികളുടെ പക്കൽ രേഖകളായതുകൊണ്ട തന്നെ ശിവകുമാറിന് തെളിവുകൾ നശിപ്പിക്കാനാവില്ല. സാക്ഷികളെ സ്വാധീനിച്ചതായും തെളിവില്ല. 25,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ളേ ആൾജാമ്യത്തിനുമാണ് ശിവകുമാറിന് വിടുതൽ അനുവദിച്ചത്.

കോടികളുടെ നികുതി വെട്ടിപ്പിനും, ഹവാല ഇടപാടിനും 57 കാരനായ ശിവകുമാറിനെ സെപ്റ്റംബർ 3 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്‌.
മറ്റുള്ളവരുടെ ഒത്താശയോടെ ഹവാല ചാനലുകൾ വഴി പണം കടത്തിയതിന് ആദായ നികുതി വകുപ്പ് കുറ്റപത്രം നൽകിയിരുന്നു. പണം പൂഴ്‌ത്തി വയ്ക്കൽ നിയമപ്രകാരമാണ് ശിവകുമാറിനെതിരെ നികുതി വെട്ടിപ്പിനും ഹവാല ഇടപാടുകൾക്കും കേസെടുത്തത്.

ഒക്ടോബർ 17 ന് ശിവകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള് എൻഫോഴ്‌മെന്റിന്റെ നിയമ ഉദ്യോഗസ്ഥൻ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തരുതെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. രാഷ്ട്രീയ വൈരത്തിന്റെ പേരിലാണ് തനിക്കെതിരെയുള്ള കെസെന്നും ആവശ്യത്തിന് തെളിവില്ലെന്നുമാണ് ശിവകുമാർ വാദിച്ചത്. എന്നാൽ, പ്രതി സ്വാധീനമുള്ള കോൺഗ്രസ് നേതാവാണെന്നും തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് ഇഡി വാദിച്ചത്. നേരത്തെ ശിവകുമാറിനെ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി തിഹാർ ജയിലിൽ സന്ദർശിച്ചിരുന്നു. നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കോൺഗ്രസ് നേതാവ്. തനിക്ക് വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ ശിവകുമാർ ചോദ്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP