Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തിൽ; നിയമം കർശനമാക്കാൻ നിർദ്ദേശവുമായി ശുറ

വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തിൽ; നിയമം കർശനമാക്കാൻ നിർദ്ദേശവുമായി ശുറ

സ്വന്തം ലേഖകൻ

മസ്‌കത്ത്: രാജ്യത്തെ വിദേശികൾ വസ്ത്രധാരണം സംബന്ധിച്ചുള്ള നിയമം ലംഘിക്കുന്നതായി കണ്ടെത്തലിനെ തുടർന്ന് നിയമം കർശനമാക്കണമെന്ന നിർദേശവുമായി ശൂറ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ.

മാളുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രതീക്ഷിക്കുന്ന വസ്ത്രധാരണ രീതി വിദേശികൾ പാലിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.രാജ്യത്തെ വിദേശികൾ ഒമാന്റെ സംസ്‌കാരവും പാരമ്പര്യവും മാനിക്കണമെന്നും പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും ഇതു സംബന്ധമായ നിയമങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

മിക്ക ഷോപ്പിങ് മാളുകളുടെയും പ്രവേശന കവാടങ്ങളിൽ ഒമാനി പാരമ്പര്യത്തെ മാനിക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന നിർദേശങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ചുമലുകളും കാൽമുട്ടും മറക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെയും നിയമങ്ങളെയും എല്ലാവരും മാനിക്കണം. വാണിജ്യ മാർക്കറ്റുകളിൽ വസ്ത്രധാരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാൻ വാണിജ്യ മന്ത്രാലയത്തോട് മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഒമാൻ പീനൽ കോഡ് പ്രകാരം പൊതു സ്ഥലങ്ങളിൽ ശരിയായ രീതിയിൽ വസ്ത്രധാരണം നടത്താത്തത് ഒരു മാസം മുതൽ മൂന്നു മാസം വരെ തടവുശിക്ഷയും 100 റിയാൽ മുതൽ 300 റിയാൽ വരെയും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ബോധപൂർവം ഒമാൻ പാരമ്പര്യത്തിനും സംസ്‌കാരത്തിനും യോജിക്കാത്ത വസ്ത്രധാരണം നടത്തി പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആർെക്കതിരെയും ഈ നടപടി എടുക്കാവുന്നതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP