Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാംകിട നേതാക്കൾ മഞ്ചേശ്വരത്ത് നടത്തിയത് മൂന്നാംകിട പ്രവർത്തനം എന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചാരണത്തെ സെൽഫ് പ്രെമോഷന് ഉപയോഗിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം

രണ്ടാംകിട നേതാക്കൾ മഞ്ചേശ്വരത്ത് നടത്തിയത് മൂന്നാംകിട പ്രവർത്തനം എന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചാരണത്തെ സെൽഫ് പ്രെമോഷന് ഉപയോഗിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം

ടി.പി.ഹബീബ്

കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ലീഗ് സ്ഥാനാർത്ഥി മൽസരിക്കുന്നത് മഞ്ചേശ്വരം മാത്രമാണ്. ലീഗ് തുടക്കം മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തതും മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ അല്ലലും അലോസരവുമില്ലാതെ തിരഞ്ഞെടുപ്പ് പ്രവർത്തനം കൊണ്ട് പോകാനായിരുന്നു ലീഗിന്റെ നേത്യ തലത്തിലുണ്ടായ തീരുമാനം. എന്ത് വില കൊടുത്തും സീറ്റ് നിലനിർത്തുക എന്നത് ലീഗിന്റെ അഭിമാന പോരാട്ടമായി തന്നെയാണ് ലീഗ് നേത്യത്വം പരിഗണിച്ചിരുന്നത്.

എന്നാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി അത് പൂർത്തിയാിരിക്കുകയാണ്. നാളെ അതിന്റെ ഫലം പുറത്ത് വരികയാണ്. അത് ജയിച്ചാലും തോറ്റാലും അതേ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ അരങ്ങ് തകർക്കുകയാണ്. ജില്ലക്ക് പുറത്ത് നിന്നുള്ള ചില ലീഗ് നേതാക്കളുടെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്. ലീഗിന്റെ പ്രവർത്തനങ്ങളിൽ അത്യപ്തി പ്രകടിപ്പിക്കുന്നത് ലീഗിനുള്ളിലെ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമാണ്.

കോൺഗ്രസിലെ എ.കെ.ആന്റണി മുതൽ സിദ്ധരാമയ്യ വരെയും സാന്നിധ്യം ഏറെ ഗുണകരമായി എന്നാണ് യു.ഡി.എഫ് നേതാക്കൾ വിശദീകരിക്കുന്നു. പാണക്കാട് ഹൈദറലി തങ്ങളും രാജ് മോഹൻ ഉണ്ണിത്താൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം എന്നിവ എടുത്തു പറയേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഒരോ എംഎ‍ൽഎ.മാർക്ക് ചാർജ്ജ് നൽകിയിരുന്നു.

എന്നാൽ റിസൽട്ട് വരുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് ലീഗിന്റെ രണ്ടാം നിര നേതാക്കൾക്കെതിരെയും അവരെ തള്ളി നടക്കുന്ന സംഘത്തിനെതിരെയുമാണ് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണം നടക്കുന്നത്.ചില നേതാക്കൾ സ്വന്തം പ്രമോഷന് വേണ്ടി മാത്രമുള്ള വേദിയായി ഉപതിരഞ്ഞെടുപ്പിനെ കണ്ടു എന്നാണ് പ്രധാന പരാതി.

'മലപ്പുറത്ത് നിന്നും കോഴിക്കട് നിന്നും കുറച്ച് ഏറാൻ മൂളികൾ വരിക. സംഘടിച്ചു മണ്ഡലം ചുറ്റുക. ചുറ്റും നിൽക്കുക. തിരക്ക് പിടിച്ച പ്രചരണ ചൂടിൽ സ്ഥാനാർത്ഥിയെ ബലമായി നിർത്തി ഫോട്ടോക്ക് ചെയ്യിക്കുകയും ഈ ഫോട്ടോ ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റുക. എവിടെയങ്കിലും മൈക്കിൽ അവസരമുണ്ടോ അവിടെ കയറി രണ്ടാം കിട പ്രസംഗം നടത്തുക'...ഉപതിരഞ്ഞെടുപ്പിൽ ലീഗിന്റെ രണ്ടാം കിട മൂന്നാം കിട നേതാക്കളെന്ന് പറയുന്നവർ ചെയ്ത് കൂട്ടിയ പ്രചരണ പ്രവർത്തനമാണ് ലീഗ് കേന്ദ്രങ്ങളിൽ പ്രചരിക്കുന്നത്.ലീഗിന്റെ വാട്സ് ഗ്രൂപ്പുകളിൽ രൂക്ഷമായ വിമർശനമാണ് നേതാക്കൾക്കെതിരെ നടക്കുന്നത്.

എൻ.ഷുസുദീൻ എംഎ‍ൽഎ.ക്കെതിരെ രൂക്ഷവിമർശനമാണ് ചില ഗ്രൂപ്പുകൾ ഉയർന്നത്.ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഒരു പോസ്റ്റർ മതിലിൽ ഒട്ടിക്കുന്ന എംഎ‍ൽഎ.യുടെ ചിത്രം പാർട്ടി അണികളിൽ ചിരിപടർത്തിയിട്ടുണ്ട്.മഞ്ചേശ്വരത്ത് ലീഗുകാർക്ക് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ട് മലപ്പുറത്ത് നിന്നും എംഎ‍ൽഎ.യെ ഇറക്കു മതി ചെയ്തെന്നാണ് സിപിഎം.ഗ്രുപ്പുകളിൽ പ്രചരിക്കുന്നത്.തങ്ങളെ അപമാനിക്കുന്നതിന് തുല്യമായ നടപടി ആയിപ്പോയെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്.പ്രവർത്തകരുടെ പരാതി രൂക്ഷമായ രീതിയിൽ മജീദിനോടും കുഞ്ഞാലിക്കുട്ടിയോും ഷാജിയും അവതരിപ്പിച്ചിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെയിരം രൂക്ഷമായ വിമർശനമാണ് നടക്കുന്നത്. ഏതെങ്കിലും ഒരു ഗൃഹസന്ദർശനത്തിന്റെ ആരംഭത്തിൽ ഫോട്ടോ എടുക്കുക. ആരാധകരെ കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക.ബാക്കി സമയം സ്റ്റാർ ഹോട്ടലിൽ അടിച്ചു പൊളിക്കുക എന്നതായിരുന്നു ഫിറോസിന്റെ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് ലീഗ് അണികൾ തന്നെ വ്യക്തമാക്കുന്നു. മലപ്പുറം ജില്ല എം.എസ്.എഫ് പ്രസിഡണ്ടിന്റെ നേത്യത്വത്തിലുള്ള സംഘത്തിന്റെ ചെയ്തികളും മഞ്ചേശ്വരത്ത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട.

അടിതട്ടിൽ ഒരു വോട്ട് കൂടുതൽ പിടിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിന് പകരം പാർട്ടിയിൽ തങ്ങളുടെ സേഫ് സോൺ എങ്ങനെ കരസ്ഥമാക്കാൻ എന്നതായിരുന്നു ഒരു കൂട്ടം നേതാക്കൾ പരിശോധിച്ചതെന്ന് മഞ്ചേശ്വരത്തെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും രണ്ടാം കിട നേതാക്കളുടെ മൂന്നാം കിട പ്രവർത്തിന്റെ നിലവാര തകർച്ച മുതിർന്ന നേതാക്കളെ രേഖാമൂലം അറിയിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. തിരഞ്ഞെടുപ്പ് ഫലം എങ്ങനെ എന്നതിനെ കുറിച്ചുള്ള ചിത്രം വ്യക്തമായാൽ ഇത് ഗൗരവത്തിൽ ചർച്ച ചെയ്യാനാണ് മഞ്ചേശ്വരത്തെ ലീഗ് പ്രവർത്തകുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP