Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറ്റെടുത്ത ക്ഷേത്രഭൂമിയുടെ നഷ്ടപരിഹാരമായി സർക്കാർ നൽകേണ്ടിയിരുന്ന അലവൻസ് മുടങ്ങിയത് 18 വർഷത്തോളം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് നൽകാനുള്ള 1.67 കോടി രൂപയും കൈമാറി തമിഴ്‌നാട് സർക്കാർ

ഏറ്റെടുത്ത ക്ഷേത്രഭൂമിയുടെ നഷ്ടപരിഹാരമായി സർക്കാർ നൽകേണ്ടിയിരുന്ന അലവൻസ് മുടങ്ങിയത് 18 വർഷത്തോളം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് നൽകാനുള്ള 1.67 കോടി രൂപയും കൈമാറി തമിഴ്‌നാട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് നൽകാനുള്ള പതിനെട്ട് വർഷത്തെ കുടിശ്ശിക തുകയും കൈമാറി തമിഴ്‌നാട് സർക്കാർ. കന്യാകുമാരി ജില്ലയിലുള്ള ക്ഷേത്ര ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി സർക്കാർ നൽകേണ്ടിയിരുന്ന അലവൻസ് കുടിശികയായ 1.67 കോടി രൂപയാണ് ക്ഷേത്രത്തിന് കൈമാറിയത്. പത്മനാഭസ്വാമിക്ഷേത്ര അധികാരികൾ തമിഴ്‌നാട് സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി സംസ്ഥാന വിഭജനത്തെത്തുടർന്ന് തമിഴ്‌നാട് സർക്കാർ ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമായി തമിഴ്‌നാട് സർക്കാർ നൽകിയിരുന്ന അലവൻസാണ് കുടിശിക സഹിതം 1.67 കോടി രൂപ അനുവദിച്ചത്. ഈ ഭൂമിക്ക് നഷ്ടപരിഹാരം 2000 മുതൽ മുടങ്ങിയിരുന്നു. അടുത്തിടെ തമിഴ്‌നാട് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ പങ്കെടുത്തിരുന്നു.

ആ യോഗത്തിൽ പത്മനാഭക്ഷേത്രവക ഭൂമികൾക്ക് 2000 മുതൽ ലഭിക്കേണ്ടയിരുന്ന അലവൻസുകളുടെ വിശദമായ കണക്ക് എക്സിക്യൂട്ടീവ് ഓഫീസർ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കണക്ക് പ്രകാരം 1.67 കോടി രൂപയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കാനുണ്ടായിരുന്നത്. യോഗത്തിൽ സംബന്ധിച്ചിരുന്ന കന്യാകുമാരി ജില്ലയിലെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റിനോട് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

കന്യാകുമാരി ജില്ലയിലെ റവന്യൂ ഓഫീസർ ഇത് അംഗീകരിക്കുകയും ചെയ്തു. തമിഴ്‌നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം പത്മനാഭസ്വാമി ക്ഷേത്രം ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ വരില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം തമിഴ്‌നാട് സർക്കാർ 2001 മുതൽ 2019 വരെയുള്ള അലവൻസായി തുക അനുവദിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP