Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുവതിക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് നിഷേധിച്ചത് ജീൻസും സ്ലീവ്ലെസും ധരിച്ചെത്തിയതിന്; വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് വരാൻ ആവശ്യപ്പെട്ടത് ആർടിഒ; വിവാദമായിട്ടും നിലപാടിൽ മാറ്റമില്ലാതെ ഉദ്യോഗസ്ഥർ

യുവതിക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് നിഷേധിച്ചത് ജീൻസും സ്ലീവ്ലെസും ധരിച്ചെത്തിയതിന്; വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് വരാൻ ആവശ്യപ്പെട്ടത് ആർടിഒ; വിവാദമായിട്ടും നിലപാടിൽ മാറ്റമില്ലാതെ ഉദ്യോഗസ്ഥർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജീൻസും സ്ലീവ്ലെസും ധരിച്ച് ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയുടെ അവസരം നിഷേധിച്ച് ആർ.ടി.ഒ. സ്ലീവ് ലെസും ജീൻസും ധരിച്ച് ഡ്രൈവിങ് ടെസ്റ്റിനെത്തിയ സോഫ്റ്റ്‌വെയർ സ്ഥാപന ജീവനക്കാരിയോട് വീട്ടിലേക്കു തിരിച്ചു പോയി മാന്യമായ വസ്ത്രം ധരിച്ചുവരാനാണ് ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ചെന്നൈയിലാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥന്റെ നിലപാട് വിവാദമായിട്ടും പറഞ്ഞതിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് അവർ പറയുന്നത്. പുരുഷനും സ്ത്രീയും മാന്യമായി വസ്ത്രം ധരിക്കണം. ഇതൊരു പൊതു ഉപദേശമാണ്. വിവിധ തരം ആളുകളാണ് ദിവസേന ആർ.ടി.ഒ ഓഫീസിൽ എത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് അപേക്ഷകരോട് വസ്ത്ര ധാരണയിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

ലുങ്കി, ഷോർട്സ് എന്നിവ ധരിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനെത്തുന്ന പുരുഷന്മാരോടും ഇക്കാര്യം പറയാറുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനു മുമ്പ് ചെറിയ പാന്റ് ധരിച്ചെത്തിയ യുവതിയോടും സമാന രീതിയിലാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. പോയി വസ്ത്രം മാറി എത്താനാണ് പറഞ്ഞത്. സാധാരണയായി വാഹന ലൈസൻസ് എടുക്കാൻ സ്ത്രീകൾക്കോ പുരുഷന്മാർക്കോ വസ്ത്ര ചട്ടമില്ല എന്നിരിക്കെയാണ് ആർടിഒ ഇത്തരത്തിലൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP