Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സാർ സിപിഎമ്മിൽ പ്രവർത്തിച്ചിട്ടുണ്ടോ? ഞാൻ 45 വർഷമായി സിപിഎമ്മിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്; സാറ് നിന്നാൽ ഞാൻ വോട്ട് തരും; ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിന് വോട്ട് അഭ്യർത്ഥിച്ച് എത്തിയ നടൻ സുരേഷ് ഗോപിക്ക് വീട്ടമ്മ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറൽ

'സാർ സിപിഎമ്മിൽ പ്രവർത്തിച്ചിട്ടുണ്ടോ? ഞാൻ 45 വർഷമായി സിപിഎമ്മിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്; സാറ് നിന്നാൽ ഞാൻ വോട്ട് തരും; ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിന് വോട്ട് അഭ്യർത്ഥിച്ച് എത്തിയ നടൻ സുരേഷ് ഗോപിക്ക് വീട്ടമ്മ നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി എസ് സുരേഷിന് വോട്ട് അഭ്യർത്ഥിച്ച് എത്തിയ നടൻ സുരേഷ് ഗോപിക്ക് വീട്ടമ്മ നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ 45 വർഷമായി താൻ സിപിഎമ്മിലാണ് പ്രവർത്തിക്കുന്നതെന്നും സുരേഷ്ഗോപി മത്സരിക്കുകയാണെങ്കിൽ താൻ വോട്ടു ചെയ്യുമെന്നും അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ പറയുന്നു. 'ഞാൻ എന്റെ വോട്ട് സാറിന് ഇടും. അല്ലാതെ സാർ എന്നോട് വേറെ ഒന്നും പറയരുത്. സാർ സ്ഥാനാർത്ഥിയായി നിന്നാൽ ഞാൻ വോട്ടിടും, സാർ സിനിമയിൽ ഉള്ളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാൻ വോട്ടിടും' എന്നാണ് വീട്ടമ്മ മറുപടി പറഞ്ഞത്.

എന്നാൽ സുരേഷ് തനിക്ക് തുല്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ വീട്ടമ്മ പറഞ്ഞ മറുപടി ഇങ്ങനെ.'സാർ സിപിഎമ്മിൽ പ്രവർത്തിച്ചിട്ടുണ്ടോ, സിനിമയിൽ സിപിഎമ്മിൽ പ്രവർത്തിച്ചിട്ടുണ്ടോ, ഞാൻ 45 വർഷമായി സിപിഎമ്മിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് മറ്റൊരാൾക്ക് വോട്ട് ചെയ്യാൻ പറ്റില്ല സാറെ.. ആ ചോരയും ഈ ചോരയും ഒന്നാണ്. സാർ മത്സരിക്കൂ. ഞാൻ ഇടാം'- ഇങ്ങനെയാണ് പ്രതികരിച്ചത്. ബിജെപി സ്ഥാനാർത്ഥി സുരേഷിന് ഒപ്പമാണ് സുരേഷ് ഗോപി വോട്ട അഭ്യർത്ഥിച്ച് ചെന്നത്. അതേ സമയം വീട്ടമ്മയുടെ വാക്കുകളെ ബഹുമാനിക്കുന്നതായി സുരേഷ് ഗോപി വീഡിയോയിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP