Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസ് കൺസെഷൻ നിഷേധിക്കാനുള്ള തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ബസ് കൺസെഷൻ നിഷേധിക്കാനുള്ള തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്ന ബസ് കൺസെഷൻ നിഷേധിച്ചുകൊണ്ടുള്ള കെ.എസ്.ആർ.ടി.സി. യുടെ നിലപാടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശമായ ബസ് കൺസഷൻ നിർത്തലാക്കാനുള്ള ട്രാൻസ്‌പോർട്ട് ഓഫീസറുടെ നടപടി വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണമായി തീരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ആദിൽ അബ്ദു റഹീം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സർക്കാറിന്റെ ജനദ്രോഹ നടപടികളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ കഴിയുകയുള്ളൂ. പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്ന ഇത്തരം വിദ്യാർത്ഥി ദ്രോഹ നടപടികളിൽ നിന്നും സർക്കാർ ഉടൻ പിന്മാറണം. നിലവിൽ കെട്ടിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ അപേക്ഷകൾ ഉടൻ പരിഗണിക്കാനും നടപടികൾ പൂർത്തിയാക്കാനും അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ പ്രതിഷേധ സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കാമ്പസ് സമിതി അംഗം റഹ്മാൻ ഇരിക്കൂർ സമാപന പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം ഹസൻ നസീഫ് അധ്യക്ഷത വഹിച്ച പരിപടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഹന്ന ഫാത്തിമ നന്ദി പറഞ്ഞു.

SMV സ്‌കൂളിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ഡിപ്പോയ്ക്ക് മുന്നിൽ പൊലീസ് തടഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് അൽ മയൂഫ്, സെക്രട്ടറി ഫായിസ് ശ്രീകാര്യം, നജീബ് പാലോട്, അബ്ദുല്ല നേമം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി നടപടി പിൻവലിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സാമ്പത്തിക ഭാരത്തിന്റെ പേര് പറഞ്ഞു വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി സിയിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി യുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീരുമാനം ഉടൻ പിൻവലിക്കണം. കെ എസ് ആർ ടി സി യുടെ തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് കൂടുതൽ ഗുരുതരമായി ബാധിക്കുക. കെ എസ് ആർ ടി സി യുടെ ഭരണ നിർവഹണത്തിലെ കാര്യക്ഷമതയില്ലായ്മയുടെ ഭാരങ്ങൾ ചുമക്കേണ്ടത് വിദ്യാർത്ഥികളല്ല.

നിലവിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ അടക്കമുള്ളവ അനുവദിച്ചു വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ വകുപ്പ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം വസീം ആർ എസ് പറഞ്ഞു. മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സജീർ ടി സി, സെക്രട്ടറി സമീഹ ബാഫഖി, ബാസില ഐ കെ, യാസീൻ അഷ്‌റഫ്, ബിനാസ് എ കെ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP