Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുൻ കെഎസ്ഇബി എഞ്ചിനീയറുടെ പിഎഫ് ആനുകൂല്യങ്ങൾ പിടിച്ചെടുത്ത് ഭാര്യക്കും മകനും നൽകാൻ മജിസ്ട്രേറ്റ്; സുരേഷ് കുമാറിന്റെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ബോർഡ്; സ്ത്രീകളുടെ സംരക്ഷണത്തിന് പ്രോവിഡന്റ് ഫണ്ട് നിയമം ബാധകമല്ലെന്ന് ജില്ലാ കോടതിയും

മുൻ കെഎസ്ഇബി എഞ്ചിനീയറുടെ പിഎഫ് ആനുകൂല്യങ്ങൾ പിടിച്ചെടുത്ത് ഭാര്യക്കും മകനും നൽകാൻ മജിസ്ട്രേറ്റ്; സുരേഷ് കുമാറിന്റെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ബോർഡ്; സ്ത്രീകളുടെ സംരക്ഷണത്തിന് പ്രോവിഡന്റ് ഫണ്ട് നിയമം ബാധകമല്ലെന്ന് ജില്ലാ കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാര്യയ്ക്കും കുട്ടിക്കും ചെലവിനു നൽകാത്ത ഭർത്താവിന്റെ പി.എഫ്. ആനുകൂല്യങ്ങൾ പിടിച്ചെടുത്ത് പരാതിക്കാർക്ക് നൽകണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ സെഷൻസ് കോടതി. മുൻ കെ.എസ്.ഇ.ബി. എൻജിനീയർ എസ്.സുരേഷ് കുമാറിന്റെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ പിടിച്ചെടുത്ത് ഭാര്യ മണക്കാട് സ്വദേശി മഞ്ജുവിനും മകനും നൽകണമെന്നാണ് നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സിജുഷേക്കിന്റെ ഉത്തരവ്.

മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ കെഎസ്ഇബി സമർപ്പിച്ച അപ്പീൽ ഹർജിയിന്മേലാണ് കോടതി വിധി പറഞ്ഞത്. മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഗാർഹികപീഡന പരാതിയിൽ സുരേഷ്‌കുമാർ കുടിശ്ശികയടക്കം 3.75 ലക്ഷം രൂപ മഞ്ജുവിനും മകനും ചെലവിന് നൽകാൻ മജിസ്ട്രേട്ട് നിർദ്ദേശിച്ചിരുന്നു. ഈ തുക സുരേഷ്‌കുമാറിന്റെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളിൽ നിന്ന് ഈടാക്കി നൽകാൻ വൈദ്യുത ഭവനിലെ അക്കൗണ്ട്സ് ഓഫീസറോട് കോടതി നിർദ്ദേശിച്ചു. എന്നാൽ, ഇതിന് നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു ബോർഡിന്റെ നിലപാട്.

ഇതിനെതിരേ കെ.എസ്.ഇ.ബി. നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം പിടിച്ചെടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ വാദം. ഗാർഹിക പീഡന നിരോധന നിയമത്തിൽ സ്ത്രീകൾക്കുള്ള സംരക്ഷണത്തിന് പ്രോവിഡന്റ് ഫണ്ട് നിയമം ബാധകമല്ലെന്നു കോടതി ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP