Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരോഗ്യ അവസ്ഥ നോക്കാതെ രണ്ട് തവണയായി പത്ത് പല്ലുകളും പറിച്ചു; ചോര നിൽക്കാതെ രോഗി മരിച്ചു; ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർ കുടുങ്ങി

ആരോഗ്യ അവസ്ഥ നോക്കാതെ രണ്ട് തവണയായി പത്ത് പല്ലുകളും പറിച്ചു; ചോര നിൽക്കാതെ രോഗി മരിച്ചു; ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ഡോക്ടർ കുടുങ്ങി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരു രോഗിയുടെ പല്ല് പറിച്ചതിനെ തുടർന്ന് രക്തസ്രാവം നിലക്കാതെ രോഗി മരിച്ച സംഭവത്തെ തുടർന്ന് സറെയ്ക്ക് സമീപം പർലെയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ തുഷാർ പട്ടേലിനെ സസ്പെൻഡ് ചെയ്തു.തന്റെ അടുക്കൽ ദന്തക്ഷയം ബാധിച്ചെത്തിയ സ്ത്രീയുടെ ആരോഗ്യ അവസ്ഥ നോക്കാതെ തുഷാർ പത്ത് പല്ലുകൾ ഒരുമിച്ച് പറിച്ചതിനെ തുടർന്ന് രക്തപ്രവാഹം നിലയ്ക്കാതെ രോഗി മരിച്ചുവെന്ന ആരോപണമാണ് ഈ ദന്തിസ്റ്റിന് മേൽ ഉയർന്നിരിക്കുന്നത്. നിരവധി തകരാറുകൾ ഇക്കാര്യത്തിൽ തുഷാറിൽ നിന്നുണ്ടായിരിക്കുന്നതിനാൽ പ്രാക്ടീസിൽ തുടരുന്നതിന് അർഹനല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് ബാൻ ചെയ്യുന്നുവെന്നാണ് ഒരു മെഡിക്കൽ സ്റ്റാൻഡേർഡ് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

രണ്ട് അപ്പോയിന്റുമെന്റുകൾക്കിടെ ഈ സ്ത്രീയുടെ മുകളിലത്തെ വരിയിലെ എല്ലാ പല്ലുകളും തുഷാർ നീക്കം ചെയ്തതിനെ തുടർന്നാണ് അവർക്ക് അപകടം സംഭവിച്ചിരിക്കുന്നതെന്ന് പാനലിന് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.സറെയിലെ പർലെയിലുള്ള കോൺഫിഡൻഷ്യൽ ക്ലിനിക്കിലാണ് തുഷാർ ദന്തിസ്റ്റായി ജോലി ചെയ്ത് വന്നിരുന്നത്. 2017 സമ്മറിൽ ഇദ്ദേഹത്തിന്റെ അടുത്ത് പല്ല് പറിക്കാനെത്തിയ സ്ത്രീക്കാണ് അപകടമുണ്ടായിരിക്കുന്നത്. ആവർഷം ജൂലൈ 13ന് ഈ സ്ത്രീയുടെ അഞ്ച് പല്ലുകളും തുടർന്ന് ജൂലൈ 18ന് മറ്റ് അഞ്ച് പല്ലുകളും പറിച്ചതിനെ തുടർന്നാണ് ഈ സ്ത്രീ രക്തപ്രവാഹം നിലയ്ക്കാതെ മരിച്ചത്.

അസാധാരണായ രക്ത അവസ്ഥ കാരണം താൻ ബ്ലഡ് തിന്നിങ് മെഡിസിനായ വാർഫാറിൻ കഴിക്കുന്നുണ്ടെന്ന് ഈ സ്ത്രീ തുഷാറിനോട് വെളിപ്പെടുത്തിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട കരുതലെടുക്കാൻ ഡോക്ടർ തയ്യാറാവാത്തതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് വിചാരണയിൽ ബോധിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. തുഷാറിന്റെ അടുത്ത് രണ്ടാമത് പോയി പല്ല് പറിച്ചതിന് ശേഷം രക്തം വരുന്നത് നിൽക്കാത്തതിനെ തുടർന്ന് ഈ സ്ത്രീ എ ആൻഡ് ഇയിൽ പോയിരുന്നു. വായിൽ നിന്നും രക്തം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ ആശുപത്രിയിൽ കിടന്നാണ് മരിച്ചിരുന്നത്.

ഈ സംഭവം ജനറൽ ദന്തൽ കൗൺസിലിന് മുന്നിലെത്തുകയും കഴിഞ്ഞ ആഴ്ച നടന്ന കണ്ടക്ട ഹിയറിംഗിൽ തുഷാറിന്റെ ഫിറ്റ്നെസ് ടു പ്രാക്ടീസ് റദ്ദാക്കുകയുമായിരുന്നു. രോഗിയുടെ നേരത്തെയുള്ള മെഡിക്കൽ ഹിസ്റ്ററി കണക്കിലെടുത്ത് മുൻകരുതലെടുക്കാൻ തുഷാറിന് സാധിച്ചില്ലെന്ന് ഹിയറിംഗിൽ സ്ഥിരീകരിക്കപ്പെടുകയായിരുന്നു. എക്സ്ട്രാക്ഷൻ സോക്കറ്റുകൾ പാക്ക് ചെയ്യുന്നതിലും പല്ലെടുക്കുന്നതിന് മുമ്പ് രോഗിക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിലും തുഷാർ പരാജയപ്പെട്ടുവെന്നും പാനൽ കണ്ടെത്തിയിരുന്നു. ഇത് ഡോക്ടർക്ക് പറ്റിയ അടിസ്ഥാനപരമായ തകരാറുകളാണെന്നും അത് രോഗിയുടെ മരണത്തിലേക്ക് നയിച്ചുവെന്നുമാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ പാനൽ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP