Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്‌ളാറ്റുകളിൽ നഷ്ടപരിഹാരം ഇനിയും ആവശ്യപ്പെടാതെ 86 പേർ; മുങ്ങി നടക്കുന്നത് കള്ളപ്പണത്തിന് ഫ്‌ളാറ്റ് വാങ്ങിയവരും രാഷ്ട്രീയക്കാരുടെ ബിനാമികളും; അപേക്ഷ നൽകിയവരിൽ നിന്നും 38 ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങി; മുദ്രപത്രത്തിൽ വില കുറച്ചു കാണിച്ചതു കൊണ്ട് പലർക്കും പണികിട്ടി; ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദ്ദേശം നൽകിയത് മൂന്നുപേർക്ക് മാത്രം; എത്ര തുക വാങ്ങിയെന്ന രേഖകൾ നൽകാൻ നിർമ്മാതാക്കൾക്കും നിർദ്ദേശം

മരടിലെ ഫ്‌ളാറ്റുകളിൽ നഷ്ടപരിഹാരം ഇനിയും ആവശ്യപ്പെടാതെ 86 പേർ; മുങ്ങി നടക്കുന്നത് കള്ളപ്പണത്തിന് ഫ്‌ളാറ്റ് വാങ്ങിയവരും രാഷ്ട്രീയക്കാരുടെ ബിനാമികളും; അപേക്ഷ നൽകിയവരിൽ നിന്നും 38 ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങി; മുദ്രപത്രത്തിൽ വില കുറച്ചു കാണിച്ചതു കൊണ്ട് പലർക്കും പണികിട്ടി; ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദ്ദേശം നൽകിയത് മൂന്നുപേർക്ക് മാത്രം; എത്ര തുക വാങ്ങിയെന്ന രേഖകൾ നൽകാൻ നിർമ്മാതാക്കൾക്കും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെ പൊളിക്കുമ്പോൾ കുടിയിറക്കപ്പെട്ട ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകതിനായുള്ള നടപടി ക്രമങ്ങൾ തുടങ്ങി വരികയാണ്. ഇതിനിടെ ഇനിയും നഷ്ടപരിഹാരം ആവശ്യപ്പെടാതെ രംഗത്തുള്ളത് 86 പേരാണ്. രാഷ്ട്രീയക്കാരുടെ ബിനാമികളും കള്ളപ്പണത്തിന് ഫ്‌ളാറ്റ് വാങ്ങിയവരുമാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തവരെന്നാണ് സൂചന. അതേസമയം അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.

38 ഫ്‌ളാറ്റുടമകൾക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 107 ഫ്‌ളാറ്റുടമകളുടെ അപേക്ഷകൾ ജസ്റ്റിസ് പി.ബാലകൃഷ്ണൻ സമിതി ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്‌കപരിഹാര വിവരങ്ങൾ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേർക്കാണ് ആദ്യം തുക നൽകുക. ഫിനാൻസ് (അക്കൗണ്ട്‌സ്) വകുപ്പ് അണ്ടർ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേർക്കായി 19,09,31,943 രൂപയാണ് സമിതി നിർദേശിച്ചത്.

ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേർന്ന നാലാമത് സമിതി സിറ്റിങ്ങിൽ 34 പേർക്കുകൂടി നഷ്ടപരിഹാരത്തിന് നിർദ്ദേശം നൽകി. ഇവർക്കായി 61,58,45,45 രൂപ നൽകാനാണ് നിർദ്ദേശം. ഇതോടെ നഷ്ടപരിഹാരത്തിന് സമിതി ശിപാർശ ചെയ്ത ഫ്‌ളാറ്റുടമകളുടെ എണ്ണം 141 ആയി. ഇതിൽ 38 പേർക്കാണ് പണം അനുവദിക്കപ്പെട്ടത്. ചൊവ്വാഴ്ചവരെ ആകെ ശിപാർശ ചെയ്ത തുക 25,25,16,488 രൂപയാണ്. മരടിലെ ഫ്‌ളാറ്റുകളിൽ നഷ്ടപരിഹാരം ഇനിയും ആവശ്യപ്പെടാതെ 86 പേർ. ആകെയുള്ള 325 ഫ്‌ളാറ്റുടമകളിൽ 239 പേരാണ് നഷ്ടപരിഹാരം തേടി കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയെ സമീപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന സിറ്റിങ്ങിൽ മൂന്നുപേർക്ക് മാത്രമാണ് 25 ലക്ഷം രൂപ നഷപരിഹാരത്തിന് നിർദ്ദേശം നൽകിയത്. ആൽഫ സെറീനിലെ രണ്ടുപേരും ജയിൻ കോറൽ കേവിലുണ്ടായിരുന്ന മറ്റൊരാളുമാണിത്. 34 പേർക്കായി ശിപാർശ ചെയ്ത ശരാശരി തുക 17.91 ലക്ഷം രൂപയാണ്. മുൻ സിറ്റിങ്ങിലേതുപോലെ ഉടമകളിൽ രണ്ടുകോടി രൂപ വരെ ആവശ്യപ്പെട്ടവരുണ്ടെങ്കിലും എല്ലാവർക്കും കെട്ടിടത്തിന്റെ വിലയോട് തുല്യമായ വിലയാണ് നഷ്ടപരിഹാരത്തിന് നിർദേശിച്ചിട്ടുള്ളത്. ജയിനിലെ ഒരു ഉടമക്ക് ശിപാർശ ചെയ്യപ്പെട്ട 13,35,709 രൂപയാണ് കുറഞ്ഞ തുക.

സമയപരിധി മൂലം ചൊവ്വാഴ്ച പരിഗണിക്കാനിരുന്ന 11 അപേക്ഷ ബുധനാഴ്ച ചേരുന്ന സമിതിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ വിൽപനക്കരാർ കൃത്യമായി ഹാജരാക്കാത്ത അപേക്ഷകൾ അടുത്ത തിങ്കളാഴ്ചയും പരിഗണിക്കും. ആകെയുള്ള 325 ഫ്‌ളാറ്റിലെ 239 ഉടമകളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് സമിതി അംഗങ്ങൾ അറിയിച്ചു. ഫ്‌ളാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യവിവരങ്ങൾ നൽകണമെന്ന് നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ജയിൻ ബിൽഡേഴ്‌സ് മാത്രമാണ് ഇക്കാര്യം കൃത്യമായി നടപ്പാക്കിയിട്ടുള്ളത്. മറ്റ് നിർമ്മാതാക്കൾക്ക് ഇതിനായി വീണ്ടും അവസരം നൽകി. ശനിയാഴ്ചക്കകം ഈ റിപ്പോർട്ട് സമിതിക്ക് സമർപ്പിക്കണം.

ചില കേസുകളിൽ ഫ്‌ളാറ്റുകളുടെ സ്ഥലത്തിന്റെ ഓഹരിയുടെ ആധാരം മാത്രമെയുള്ളൂ. ഫ്‌ളാറ്റുടമയും നിർമ്മാതാവും തമ്മിലുള്ള കരാർ പ്രകാരമാണ് കെട്ടിടം പണിതിരിക്കുന്നത്. ഇത്തരം കേസുകളിൽ ഫ്‌ളാറ്റുടമ നൽകിയ യഥാർഥ തുക അറിയണമെങ്കിൽ രേഖകളുടെ അസ്സൽ ഹാജരാക്കേണ്ടതുണ്ട്. എത്ര തുക വാങ്ങിയെന്ന രേഖ നിർമ്മാതാവും നൽകണം. വിവിധ ഫ്‌ളാറ്റുടമകളിൽനിന്ന് വാങ്ങിയ തുക സംബന്ധിച്ച് ജെയിൻ ഹൗസിങ് രേഖ സമർപ്പിച്ചിട്ടുണ്ട്. ചില കേസുകളിൽ ഈ രേഖയിൽ പറയുന്ന തുകയും ഫ്‌ളാറ്റുടമകൾ നൽകിയെന്ന് പറയുന്ന തുകയും ഒന്നുതന്നെയാണെന്നും കമ്മിറ്റി വിലയിരുത്തി. മറ്റുള്ളവരുടെ കാര്യത്തിൽ രേഖകളുടെ വിശദ പരിശോധന വേണ്ടിവരും. എന്നാൽ മറ്റ് ബിൽഡർമാർ ന്യായമല്ലാത്ത വാദങ്ങൾ ഉയർത്തുന്നുണ്ട്. ഒരു ഫ്‌ളാറ്റുടമയിൽനിന്ന് എത്ര രൂപ വാങ്ങിയെന്ന കാര്യം ബിൽഡറുടെ പക്കലുണ്ടാകും. അവരത് സമർപ്പിക്കുന്നില്ലെങ്കിൽ ഫ്‌ളാറ്റുടമ കൊടുത്തെന്നു പറയുന്ന തുക ശരിയാണെന്ന് കണക്കാക്കി മുന്നോട്ടുപോകുമെന്ന് സമിതി വ്യക്തമാക്കി. 26-നോ അതിനു മുമ്പോ വിവരങ്ങൾ സമർപ്പിക്കാൻ ബിൽഡർമാർക്ക് ഒരവസരം കൂടി നൽകി.

ആധാരത്തിൽ പറഞ്ഞിരിക്കുന്നതിനെക്കാൾ കൂടുതൽ തുക നൽകിയതായി കാണിച്ച് ചില ഫ്‌ളാറ്റുടമകൾ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. മറ്റുള്ളവർ 26-നോ അതിനു മുമ്പോ മരട് നഗരസഭയിൽ രേഖകൾ ഹാജരാക്കാൻ സമിതി നിർദേശിച്ചു. കെട്ടിടവില കാണിക്കാത്ത ആധാരങ്ങളുടെ കാര്യം 28-ന് പരിഗണിക്കും. അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP