Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഴുതക്കടവ് മുതൽ ചെറിയാനവട്ടം വരെയുള്ള പരമ്പരാഗത കാനന പാതയിൽ തീർത്ഥാടകർക്കായി ഒരുക്കുക വിപുലമായ സൗകര്യങ്ങൾ; 21 കിലോമീറ്റർ പാതയിൽ എട്ട് സ്ഥലങ്ങളിൽ സേവന കേന്ദ്രങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ എലിഫന്റ് സ്‌ക്വാഡും

അഴുതക്കടവ് മുതൽ ചെറിയാനവട്ടം വരെയുള്ള പരമ്പരാഗത കാനന പാതയിൽ തീർത്ഥാടകർക്കായി ഒരുക്കുക വിപുലമായ സൗകര്യങ്ങൾ; 21 കിലോമീറ്റർ പാതയിൽ എട്ട് സ്ഥലങ്ങളിൽ സേവന കേന്ദ്രങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ എലിഫന്റ് സ്‌ക്വാഡും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി അഴുതക്കടവ് മുതൽ ചെറിയാനവട്ടം വരെയുള്ള 21 കി.മീ പരമ്പരാഗത പാത നവീകരിച്ചതായി വനംവകുപ്പ്. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയാണ് പാത തുറന്നു നൽകുക. പാതായിലെ കാട്ടാന ശല്യം നേരിടാൻ എലിഫന്റ് സ്‌ക്വാഡിനെ ഉൾപ്പെടെ പാതയിൽ സജ്ജമാക്കും. 2017-18 വർഷത്തിൽ 10 ലക്ഷത്തോളം തീർത്ഥാടകർ ഈ പാത ഉപയോഗപ്പെടുത്തിയിരുന്നു.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പാതയിൽ 8 സ്ഥലങ്ങളിൽ സേവനകേന്ദ്രങ്ങൾ തുറക്കും. അഴുതക്കടവ്, കല്ലിടാംകുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണു സേവനകേന്ദ്രങ്ങൾ. ഇവിടെ സൗജന്യമായി ചുക്കുവെള്ളവും ലഘുഭക്ഷണവും ഡോക്ടർമാരുടെ സേവനവും ലഭിക്കും.

മറ്റൊരു പരമ്പരാഗത പാതയായ സത്രംഉപ്പുപാറ സന്നിധാനം വഴിയിലെ 12 കി.മീ ദൂരത്തിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നു മന്ത്രി കെ. രാജു അവലോകന യോഗത്തിനു ശേഷം പറഞ്ഞു. പമ്പയിലും വനംവകുപ്പ് സൗകര്യങ്ങൾ ഏർപ്പെടുത്തും. മുൻവർഷങ്ങളിലെ പോലെ പ്ലാസ്റ്റിക് രഹിതമായിരിക്കും ഇത്തവണയും തീർത്ഥാടന കാലം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ ഉദ്യോഗസ്ഥരെ സന്നിധാനത്തു വിന്യസിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP