Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേന്ദ്രസർക്കാർ ജീവനക്കാർക്ക് സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുള്ള പരിധി അയ്യായിരത്തിലേക്കുയർത്തി; ഗ്രൂപ്പ് സി ജീവനക്കാരുടെ പരിധി ഉയർത്തിയത് രണ്ടായിരത്തിലേക്ക്; അടുത്ത സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അല്ലാതെ ലഭിക്കുന്ന നേട്ടങ്ങളെല്ലാം സമ്മാനമായി കണക്കാക്കും

കേന്ദ്രസർക്കാർ ജീവനക്കാർക്ക് സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുള്ള പരിധി അയ്യായിരത്തിലേക്കുയർത്തി; ഗ്രൂപ്പ് സി ജീവനക്കാരുടെ പരിധി ഉയർത്തിയത് രണ്ടായിരത്തിലേക്ക്; അടുത്ത സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അല്ലാതെ ലഭിക്കുന്ന നേട്ടങ്ങളെല്ലാം സമ്മാനമായി കണക്കാക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സമ്മാനങ്ങൾ സ്വീകരിക്കുന്നതിനുള്ള തുകയുടെ പരിധി 5000 ത്തിലേക്കുയർത്തി. എ, ബി കാറ്റഗറിയിലുള്ള ഉദ്യോഗസ്ഥർക്ക് 5000 രൂപയുടെ വരെ സമ്മാനങ്ങൾ ഇനി മുതൽ മുൻകൂർ അനുമതിയില്ലാതെ സ്വീകരിക്കാൻ സാധിക്കും. നേരത്തേ ഈ പരിധി 1500 രൂപയായിരുന്നു. ഗ്രൂപ്പ് സി ജീവനക്കാരുടേത് 500 രൂപയിൽനിന്നു 2000 രൂപയാക്കി ഉയർത്തി. സീനിയർ ഓഫിസർമാരാണ് ഗ്രൂപ്പ് എയിൽ പെടുന്നത്. ഗസറ്റഡ്, നോൺ ഗസറ്റഡ് ഓഫിസർമാരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ക്ലാർക്ക് തുടങ്ങിയ തസ്തികകളാണ് ഗ്രൂപ്പ് സിയിൽ ഉൾപ്പെടുന്നത്. സമ്മാനം കൈപ്പറ്റുന്നകാര്യത്തിൽ ഇവരെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. പദവികളിലുള്ളവർക്ക് തുല്യരാക്കുന്നതിനാണ് ഇതിനുള്ള ചട്ടം ഭേദഗതി ചെയ്തത്.

സൗജന്യ താമസം, യാത്ര, തുടങ്ങി സർക്കാർ ഉദ്യോഗസ്ഥന് അടുത്ത ബന്ധുക്കളിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ അല്ലാതെ ലഭിക്കുന്ന ഏതു നേട്ടവും സമ്മാനമായി കണക്കാക്കും. എന്തു സമ്മാനത്തിന്റെയും മൂല്യം നിശ്ചയിക്കപ്പെട്ട പരിധിക്കു മുകളിലാണെങ്കിൽ സർക്കാരിനെ അറിയിക്കണമെന്നാണു ചട്ടം. ജീവനക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആതിഥ്യം സ്വീകരിക്കുന്നതിനും ഇതു സംബന്ധിച്ച ചട്ടങ്ങളിൽ വ്യക്തമായ നിർദേശങ്ങളുമുണ്ട്. ഭക്ഷണം വാങ്ങിനൽകൽ, വാഹനത്തിൽ കയറ്റൽ തുടങ്ങിയ ആതിഥ്യമര്യാദകളൊന്നും നിലവിലെ ചട്ടപ്രകാരം പാരിതോഷികമായി കണക്കാക്കില്ല. സർക്കാർ ജീവനക്കാർക്ക് വിദേശികളായ നേതാക്കളിൽനിന്നു സ്വീകരിക്കാവുന്ന സമ്മാനത്തിന്റെ പരിധി 1000 രൂപയെന്നതും നീക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP