Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭീഷണിയും വെല്ലുവിളികളുമായി വാട്‌സ് ആപ്പ് സന്ദേശങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിക്കുന്നതിനിടെ ഷെയിൻ നിഗം - ജോബി തർക്കം പരിഹരിക്കാൻ ശ്രമം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിൽ ഇന്നു ഒത്തുതീർപ്പു ചർച്ച; നിർമ്മാണത്തിലുള്ള രണ്ടു ചിത്രങ്ങൾ പൂർത്തീകരിക്കാൻ ഷെയിനിനോടു നിർദ്ദേശിക്കും; പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നു സംഘടനാ നേതാക്കൾ

ഭീഷണിയും വെല്ലുവിളികളുമായി വാട്‌സ് ആപ്പ് സന്ദേശങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിക്കുന്നതിനിടെ ഷെയിൻ നിഗം - ജോബി തർക്കം പരിഹരിക്കാൻ ശ്രമം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിൽ ഇന്നു ഒത്തുതീർപ്പു ചർച്ച; നിർമ്മാണത്തിലുള്ള രണ്ടു ചിത്രങ്ങൾ പൂർത്തീകരിക്കാൻ ഷെയിനിനോടു നിർദ്ദേശിക്കും; പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നു സംഘടനാ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടൻ ഷെയിൻ നിഗമും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം തീർക്കാൻ വേണ്ടിയുള്ള ഒത്തുതീർപ്പു ചർച്ച ഇന്ന് നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിലാണു ചർച്ച നടക്കുന്നത്. നിർമ്മാണത്തിലുള്ള രണ്ടു ചിത്രങ്ങൾ പൂർത്തീകരിക്കാൻ ഷെയിനിനോടു നിർദ്ദേശിക്കും. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുമെന്നു നേതൃത്വം അറിയിച്ചു.

താൻ തലമുടിയിൽ വരുത്തിയ മാറ്റത്തെത്തുടർന്ന് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാർ ഷെയിൻ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചാണു തർക്കം തുടങ്ങിയത്. ജോബി ജോർജ് നിർമ്മിക്കുന്ന വെയിൽ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ. മറ്റൊരു ചിത്രത്തിനായി ഷെയിൻ തലമുടിയിൽ വരുത്തിയ മാറ്റത്തെത്തുടർന്നു നിർമ്മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇൻസ്റ്റഗ്രാമിൽ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോർജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിൻ പുറത്തുവിട്ടു.

ആരോപണം ജോബി ജോർജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാർ ഷെയ്ൻ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂർത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിൻ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോൾ താനതു പുറത്തുപറയുന്നില്ല. ഷെയിൻ സഹകരിച്ചില്ലെങ്കിൽ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വാട്‌സ് ആപ്പിൽ ജോബി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം വീണ്ടും പുറത്തുവന്നു. തന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഷെയിന്റെ സിനിമാ കരിയർ അവസാനിപ്പിക്കും എന്നു യുവ സംവിധായികയായ സുഹൃത്തിനോട് ജോബി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ വെയിൽ എന്ന ചിത്രത്തിന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ടാണ് നിർമ്മാതാവ് കടുത്ത ഭാഷയിൽ സംസാരിക്കുന്നത്. തന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഷെയിന്റെ സിനിമാ കരിയർ അവസാനിപ്പിക്കുമെന്ന് വ്യക്തമായി തന്നെ സംഭാഷണത്തിൽ ജോബി ജോർജ്ജ് പറയുന്നു. അതോടൊപ്പം ഷെയിനെ ഒഴിവാക്കി സിനിമ ചെയ്യാൻ സംവിധായകയോട് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു അദ്ദേഹം. സംഭവണത്തിൽ വിവാദമാകുന്ന ഭാഗം ഇങ്ങനെയാണ്:

''ഈ ക്യാറക്റ്റർ ആണെങ്കിൽ എനിക്ക് അത്രേം വലിയ പടം ചെയ്യാൻ പാടാണ്. ഈ ഒരു പടത്തിനു പോലും അവൻ സഹകരിക്കുന്നില്ലെങ്കിൽ എങ്ങനെ അവൻ ഒരു പെണ്ണായ തന്നോട് സഹകരിക്കുക? വേറെ ആൺപിള്ളേരെ വച്ച് പടം ചെയ്യ്, ഷൈൻ മാത്രമല്ലല്ലോ നായകനായിട്ട് ഇവിടെയുള്ളത്. എന്റെ പടത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവന്റെ സിനിമാ കരിയറ് തീർന്നു,ബെറ്റ് വച്ചോ. അവന്റെ സിനിമാ കരിയർ തീർക്കുന്നതിനായി അവനെ ഒരു വണ്ടി കൊണ്ടങ് ഇടിപ്പിക്കും .തീരുമാനമുണ്ടാക്കിയില്ലെങ്കിൽ അവന് ലോക പണി വരുമെന്ന് ഉപദേശിക്കണം'' - പുറത്ത് വന്ന സംഭാഷണ ശകലത്തിൽ ജോബി ജോർജ്ജ് പറയുന്നു.

വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ഈ സംഭാഷണം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അതേസമയം പുറത്തുവന്ന ഈ സംഭാഷണത്തോട് പ്രതികരിക്കാനില്ലെന്ന് മറുനാടനോട് യുവസംവിധായിക പറഞ്ഞു. നേരത്തെ തനിക്ക് ജോബി ജോർജ്ജിൽ നിന്ന് വധഭീഷണിയുള്ളതായി ആരോപിച്ച് ഷെയിൻ രംഗത്ത് വന്നിരുന്നു. തന്റെ കരിയർ അവസാനിപ്പിക്കാൻ ജോബി ശ്രമികുന്നതായും ഷെയിൻ ആരോപിക്കുകയുണ്ടായി. ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന സമീപനമാണ് ജോബി സ്വീകരിച്ചിരുന്നത്.

വെയിൽ സിനിമയിൽ അഭിനയിക്കുമ്പോള് തന്നെ മറ്റൊരു സിനിമയുടെ ഗെറ്റപ്പിന് വേണ്ടി മുടി മുറിച്ചു മാറ്റിയതോടെയാണ് ഈ വിവാദം മുറുകുന്നത്. തനിക്കെതിരെ ജോബി വധഭീഷണി മുഴക്കിയെന്നാണ് നടന്റെ ആരോപണം. ഇതിന് തെളിവായി വാട്സ് ആപ്പ് സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. നടൻ ഷെയ്ൻ നിഗത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയെണ്ണി പറഞ്ഞ് നിർമ്മാതാവ് ജോബി രംഗത്തുവന്നിരുന്നു. ചിത്രത്തിനായി ഷെയ്ൻ ആദ്യം ചോദിച്ച പ്രതിഫലം 30 ലക്ഷം രൂപയായിരുന്നു എന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കി ഉയർത്തിയെന്നും ജോബി ജോർജ്ജ് പറഞ്ഞിരുന്നു.

വെയിൽ സിനിമയ്ക്കു വേണ്ടി 4 കോടി 82 ലക്ഷം രൂപയാണ് മുടക്കി കഴിഞ്ഞിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി തുക ഇറക്കിയത് ലോൺ എടുത്താണ്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടു പോയാൽ സാമ്പത്തികമായി അത് തന്നെ സാരമായി ബാധിക്കും. അതിനാലാണ് കൂടുതൽ സമയം ഈ ചിത്രവുമായി സഹകരിക്കണമെന്ന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെയ്ൻ നിഗത്തിനോട് ആവശ്യപ്പെട്ടത്. സിനിമ ആരംഭിക്കുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ഷെയ്ൻ ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ചു കഴിഞ്ഞ ശേഷം അത് 40 ലക്ഷമാക്കി ഉയർത്തി ചോദിച്ചു. 30 ലക്ഷം രൂപയാണ് താരം ഇപ്പോൾ കൈപ്പറ്റിയിട്ടുള്ളതെന്നും ജോബി പറയുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP