Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാങ്കേതിക സർവകലാശാല പരീക്ഷയിലെ പരാതി പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്; ഉത്തരവിറക്കിയത് വിസി; പരീക്ഷാ നടത്തിപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി

സാങ്കേതിക സർവകലാശാല പരീക്ഷയിലെ പരാതി പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്; ഉത്തരവിറക്കിയത് വിസി; പരീക്ഷാ നടത്തിപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ചെന്നിത്തലയ്ക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിൽ താൻ ഇടപെട്ടിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കായിരുന്നു മന്ത്രിയുടെ മറുപടി. പരീക്ഷയിലെ പരാതി പരിഹരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഉത്തരവിറക്കിയത് വൈസ്ചാൻസലർ ആണെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ, മന്ത്രി ജലീൽ പരീക്ഷാ നടത്തിൽ ഇടപെട്ടെന്നും പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗ സമിതിക്കു നൽകിയെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നത്.

പരീക്ഷ നടത്തിപ്പിനും ചോദ്യപേപ്പർ തയാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചെന്നും കമ്മിറ്റി അംഗങ്ങളെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശം വൈസ് ചാൻസലർ നടപ്പാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. പരീക്ഷാ കൺട്രോളറുടെ ചുമതല സമിതിക്കായി മാറി. ഇതോടെ ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നൽകിയതും ചട്ടവിരുദ്ധമാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP