Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനുജത്തിയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട യുവതി സഹോദരിയുടെ ശരീരം കുത്തിക്കീറിയത് 189 തവണ; പിടഞ്ഞു വീണിട്ടും പകയടങ്ങാതെ ചൂഴ്‌ന്നെടുത്തത് കണ്ണുകളും കടിച്ചെടുത്തത് ചെവിയും; മൂന്നു വർഷത്തിന് ശേഷം യുവതിക്ക് 13 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതിയും

അനുജത്തിയുടെ സൗന്ദര്യത്തിൽ അസൂയ പൂണ്ട യുവതി സഹോദരിയുടെ ശരീരം കുത്തിക്കീറിയത് 189 തവണ; പിടഞ്ഞു വീണിട്ടും പകയടങ്ങാതെ ചൂഴ്‌ന്നെടുത്തത് കണ്ണുകളും കടിച്ചെടുത്തത് ചെവിയും; മൂന്നു വർഷത്തിന് ശേഷം യുവതിക്ക് 13 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: മോഡലായ സഹോദരിയുടെ സൗന്ദര്യത്തിൽ അസൂയപൂണ്ട് മൃഗീയമായി കൊലപ്പെടുത്തിയ യുവതിക്ക് 13 വർഷം തടവ് ശിക്ഷ. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ മോഡലായ സ്റ്റെഫാനിയ എന്ന പതിനേഴുകാരിയെ കൊലപ്പെടുത്തിയ മൂത്ത സഹോദരി എലിസവേത ഡബ്രോവിനയെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. അനുജത്തിയുടെ സൗന്ദര്യത്തിൽ അസൂയപൂണ്ട യുവതി പൈശാചികമായാണ് കൊല നടത്തിയത്.

2016ലാണ് എലിസവേത കൊലപാതകം നടത്തുന്നത്. അതിസുന്ദരിയായ അനുജത്തിയുടെ പ്രശസ്തിയിൽ അസൂയ പൂണ്ടാണ് കൊലപാതകം നടത്തിയത്. 19കാരിയായ സ്റ്റെഫാനിയ മോഡലിംഗിൽ തിളങ്ങി നിൽക്കുകയായിരുന്നു. ഇവൾക്ക് അതിഗാഢമായ ഒരു പ്രണയ ബന്ധവും ഉണ്ടായിരുന്നു. ഇതെല്ലാം ചേച്ചിയിൽ അസൂയയും പകയും വളർത്തി. സ്റ്റെഫാനിയക്കൊപ്പം അവളുടെ കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ് എലിസവേത അനുജത്തിയെ കൊലപ്പെടുത്തിയത്.

സ്റ്റെഫാനിയയുടെ കാമുകനായ അലക്‌സിയുടെ വീട്ടിലെത്തിയതോടെ സ്‌റ്റെഫാനിയ തനിക്ക് വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. കാമുകിക്കായി വൈൻ വാങ്ങാൻ അലക്‌സി പുറത്ത് പോയതോടെയാണ് എലിസവേത സ്വന്തം സഹോദരിയെ പൈശാചികമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. 189 തവണയാണ് എലിസവേത സഹോദരിയുടെ ശരീരം കുത്തിക്കീറിയത്. വലതുവശത്തെ ചെവി മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. രക്തം വാർന്ന് പോയാണ് സ്റ്റെഫാനിയ മരിച്ചത്. സ്റ്റെഫാനിയയ്ക്കായി വൈൻ വാങ്ങി തിരിച്ചെത്തിയപ്പോൾ കാമുകൻ അലക്സി കണ്ടത് നഗ്‌നയായി രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്റ്റെഫാനിയയെ ആണ്.

2016ൽ നടന്ന കൊലപാതകത്തിന് ശേഷം ദീർഘനാൾ എലിസവേത മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ എലിസവേതയാണ് കൊലപാതകയിയെന്ന് കണ്ടെത്തുകയായിരുന്നു. സഹോദരിയുടെ സൗന്ദര്യത്തിൽ തോന്നിയ അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി എലിസവേതയെ 13 വർഷം തടവിന് ശിക്ഷിച്ചത്. സെന്റ് പീറ്റേഴ്സ് ബർഗിലെ കോടതിയാണ് എലിസവേതയ്ക്ക് ശിക്ഷവിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP