Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2011ൽ കൊലപാതകം നടന്നത് ഉച്ചത്തിൽ തെറി വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്; സിഐറ്റിയു പ്രവർത്തകൻ സുജിത്തുകൊലക്കേസ് വിചാരണ നാളെ തുടങ്ങും; കേസിൽ ആറ് പ്രതികളും 28 സാക്ഷികളും

2011ൽ കൊലപാതകം നടന്നത് ഉച്ചത്തിൽ തെറി വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്; സിഐറ്റിയു പ്രവർത്തകൻ സുജിത്തുകൊലക്കേസ് വിചാരണ നാളെ തുടങ്ങും; കേസിൽ ആറ് പ്രതികളും 28 സാക്ഷികളും

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം: സിഐറ്റിയു തൊഴിലാളിയും തമ്പാനൂർ രാജാജി നഗർ ഫ്‌ളാറ്റ് നിവാസിയുമായ സൈനബാ കണ്ണൻ എന്നു വിളിക്കുന്ന സുജിത്തിനെ (30) വെട്ടി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം ആറാം അഡീ. സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്.രാജാജി നഗർ നിവാസികളായ പ്രഭിത്ത് (25) , ഇശക്കി മുത്തു (17) , അനീഷ് (25) , പ്രശാന്ത് (22) , റെജിൻ (2ഹ) , പ്രദീപ് (24) എന്നിവരാണ് 1 മുതൽ 6 വരെയുള്ള പ്രതികൾ.നിയമവുമായി പൊരുത്തപ്പെടാത്ത 17 കാരനായ പ്രതിയുടെ വിചാരണ തിരുവനന്തപുരം ജുവനൈൽ കോടതിയിൽ നടന്നു വരികയാണ്. 2011 മാർച്ച് 13ന് രാജാജി നഗർ മുത്താരമ്മൻകോവിലിന് മുൻവശത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സുജിത് പങ്ങോട് മൽസ്യ ചന്തയിലെ ചുമട്ടുതൊഴിലാളിയായിരുന്നു. ഒന്നാം പ്രതി പ്രദിത് രാജാജി നഗറിൽ നിന്ന് ഉച്ചത്തിൽ അസഭ്യ വാക്കുകൾ വിളിച്ചത് ചോദ്യം ചെയ്തതാണ് കൊലക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സലാഹുദീൻ ഹാജരായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP