Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണ സമയത്ത് സിലിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കൈമാറിയത് ഭർത്താവ് ഷാജുവിന്; ആശുപത്രി ജീവനക്കാർ നൽകിയ സ്വർണം എന്ത് ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ജോളി നൽകിയത് നിർണായക വിവരങ്ങൾ; തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പിന്നീട് നൽകിയത് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന വിവരങ്ങൾ

മരണ സമയത്ത് സിലിയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കൈമാറിയത് ഭർത്താവ് ഷാജുവിന്; ആശുപത്രി ജീവനക്കാർ നൽകിയ സ്വർണം എന്ത് ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ജോളി നൽകിയത് നിർണായക വിവരങ്ങൾ; തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പിന്നീട് നൽകിയത് കേസിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ഭർത്താവ് ഷാജുവിന് കൈമാറിയിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി. ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങൾ ഷാജുവിനെ ഏൽപ്പിച്ചുവെന്നാണ് ജോളി മൊഴി നൽകിയിട്ടുള്ളത്. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. സിലി വധക്കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കാതിരുന്ന ജോളി, ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി നടത്തിയ ചോദ്യംചെയ്യലിനോട് പിന്നീട് സഹകരിക്കുകയായിരുന്നു.

ഡന്റൽ ക്ലിനിക്കിൽവച്ച് ബോധരഹിതയായ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. സിലി ധരിച്ചിരുന്ന ആഭരങ്ങൾ ഇതോടെ കൂടയുണ്ടായിരുന്ന ജോളിയെ ഏൽപ്പിച്ചു. ഈ ആഭരണങ്ങളാണ് പിന്നീട് കാണാതായത്. ആഭരണങ്ങൾ കാണാതയാതുമായി ബന്ധപ്പെട്ട് സിലിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ജോളിയുടെ നിർണായക മൊഴി.

ആഭരണങ്ങൾ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും സിലിയുടെ ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹ സമയത്ത് വീട്ടുകാർ സ്ത്രീധനമായി നൽകിയ 40 പവനോളം സ്വർണവും ഇത് കൂടാതെ രണ്ട് മക്കൾക്കായി നൽകിയ സ്വർണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്.

മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തിൽ ഉണ്ടായ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴും സിലി ആഭരണങ്ങൾ ധരിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോൾ ധരിച്ചിരുന്ന സ്വർണം ജോളിയാണ് സിലിയുടെ സഹോദരനെ ഏൽപ്പിക്കുന്നത്. സഹോദരൻ ഈ സ്വർണം സിലിയുടെ അലമാരയിൽ വെച്ചുപൂട്ടാൻ ഷാജുവിനെ ഏൽപ്പിച്ചു. ഷാജു സ്വർണം അലമാരയിൽ വെച്ച് പൂട്ടുകയും ചെയ്തു.

സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വർണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തിൽ ഇട്ടുവെന്നുമാണ് പറഞ്ഞത്. സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോൾ സിലി സ്വർണം ഭണ്ഡാരത്തിൽ ഇട്ടതായി ഷാജു തറപ്പിച്ചു പറഞ്ഞു.

സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തിൽ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്നമായതിനെ തുടർന്ന് കുറച്ച് നാളുകൾക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏൽപ്പിക്കുകയായിരുന്നു.

2001 ജനുവരി 13ന് ഷാജുവുമൊത്തുള്ള വിവാഹ സമയത്ത് സിലിക്കുണ്ടായിരുന്നത് 50 പവനോളം സ്വർണാഭരണങ്ങളാണ്. 2016 ൽ മരിക്കുമ്പോൾ അവശേഷിച്ചത് ഒരു മാല മാത്രമായിരുന്നു. ആഭരണങ്ങൾ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യേണ്ട ആവശ്യം ഷാജുവിന്റെ കുടുംബത്തിനില്ല എന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP