Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലുവയിൽ ജോലി ചെയ്തിരുന്ന ഇളയ മകൻ വീട്ടലെത്തിയത് ഒരാഴ്ച മുൻപ്; വാസുവിനേയും രാജമ്മയേയും കാണാതായപ്പോൾ അന്വേഷിച്ചെത്തിയ അയൽവാസി കണ്ടത് മുറ്റത്തിരുന്ന് കരയുന്ന മകനെ; അയൽ വാസികളെ കൂട്ടിയെത്തിയപ്പോൾ രക്ഷപ്പെട്ട മകനെ നാട്ടുകാർ പിടികൂടിയത് ബസ് സ്റ്റാൻഡിൽ നിന്ന്; പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്

ആലുവയിൽ ജോലി ചെയ്തിരുന്ന ഇളയ മകൻ വീട്ടലെത്തിയത് ഒരാഴ്ച മുൻപ്; വാസുവിനേയും രാജമ്മയേയും കാണാതായപ്പോൾ അന്വേഷിച്ചെത്തിയ അയൽവാസി കണ്ടത് മുറ്റത്തിരുന്ന് കരയുന്ന മകനെ; അയൽ വാസികളെ കൂട്ടിയെത്തിയപ്പോൾ രക്ഷപ്പെട്ട മകനെ നാട്ടുകാർ പിടികൂടിയത് ബസ് സ്റ്റാൻഡിൽ നിന്ന്; പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്ത് പൊലീസ്

എസ് രാജീവ്‌

തിരുവല്ല: വൃദ്ധദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ മകൻ പൊലീസ് കസ്റ്റഡിയിൽ. കവിയൂർ തിരുവാമനപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം തെക്കേതിൽ സുജാഭവനിൽ വാസു അചാരി( 75 ) ഭാര്യ രാജമ്മ (69) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇളയ മകൻ പ്രശാന്ത് (42 ) ആണ് കസ്റ്റഡിയിൽ ഉള്ളത് . വാസു ആചാരിയെ വീടിന്റെ കിടപ്പുമുറിയുടെ മേൽക്കൂരയുടെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ രാജമ്മയെ ഇതേ മുറിയിലെ കട്ടിലിൽ കഴുത്തിന്റെ ഇടതുഭാഗത്ത് ആഴത്തിൽവെട്ടേറ്റ് രക്തംവാർന്ന് മരിച്ചനിലയിലുമാണ് കാണപ്പെട്ടത്

വാസുവിന്റെ കഴുത്തിൽ കുരുങ്ങിയ കയറിന്റെ അറ്റം ജനൽക്കമ്പിയിൽ വലിച്ചുകെട്ടിയ നിലയിലുമായിരുന്നു.ഇന്നലെ ഉച്ചക്ക് 1.30നാണ് സംഭവം പുറലോകം അറിയുന്നത്. ഇവരുടെ ഇളയ മകൻ പ്രശാന്ത്( 49 ) ആണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി കുടുംബസ്വത്തിനെ സംബന്ധിച്ച് പ്രശാന്ത് വീട്ടിൽ വഴക്ക് നടന്നിരുന്നു. തർക്കം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് അംഗം രാജേഷിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ആലുവായിലെ സ്വകാര്യ സ്ഥാപനത്തിൽ ആശാരിപ്പണി ചെയ്യുന്ന മകൻ പ്രശാന്ത് ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നു.

ഇന്നലെ പകൽ വാസുവിനേയും രാജമ്മയേയും വീടിന് വെളിയിൽ കാണാഞ്ഞതിനാൽ അയൽവാസിയായ രമേശ് വീട്ടിലെത്തിയപ്പോൾ വീടിന്റെ വരാന്തയിൽ പ്രശാന്ത് കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്. വാസു ആചാരിയെ വിളിച്ചിട്ട് പ്രതികരണമില്ലാതായപ്പോൾ സംശയംതോന്നിയ രമേശ് മറ്റ് അയൽവാസികളെ വിളിക്കാനായി പോയി. ഈ സമയം കൊണ്ട് പ്രശാന്ത് വീട്ടിൽ നിന്നും രക്ഷപെട്ടിരുന്നു. തുടർന്ന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നും ബാഗുമായി നിന്നിരുന്ന പ്രശാന്തിനെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തിരുവല്ല ഡിവൈഎസ്‌പി ഉമേഷ്‌കുമാർ, സി. ഐ കെ.ബൈജുകുമാർ എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ദമ്പതികളുടെ മക്കളായ പ്രസാദ് , പ്രദീപ് എന്നിവർ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മകൾ സുജ ഭർത്താവ് ശ്രീധരനൊപ്പം തിരുവനന്തപുരത്ത് താമസമാണ്. കസ്റ്റഡിയിലുള്ള മകൻ പ്രശാന്തിനെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP