Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

13 വർഷം മുൻപ് അയാളെന്നെ ബലാത്സംഗം ചെയ്തു; മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചത്; ആ പേര് പറയാൻ ഇന്നും ധൈര്യമില്ല: മീടു ആരോപണവുമായി സംവിധായകൻ

13 വർഷം മുൻപ് അയാളെന്നെ ബലാത്സംഗം ചെയ്തു; മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചത്; ആ പേര് പറയാൻ ഇന്നും ധൈര്യമില്ല: മീടു ആരോപണവുമായി സംവിധായകൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: 13 വർഷം മുൻപ് താൻ ബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി സംവിധായകൻ. പാക്കിസ്ഥാനി സംവിധായകൻ ജംഷേദ് മുഹമ്മദാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം തുറന്നു പറഞ്ഞ് രംഗത്തുവന്നത്. 13 വർഷം മുൻപ് താൻ ബലാത്സംഗത്തിനിരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജംഷേദ് മുഹമ്മദ്(ജാമി). മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ജാമിയുടെ തുറന്നു പറച്ചിൽ. പാക്കിസ്ഥാനിൽ വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ജാമിയുടെ മീടൂ.

അയാളെ താൻ നല്ല സുഹൃത്തായാണ് കണ്ടെതെന്നും എന്നാൽ ഇന്നേക്ക് 13 വർഷം മുൻപ് അയാൾ തന്നെ ബലാത്സംഗം ചെയ്തെന്നുമാണ് അദ്ദേഹം പറയുന്നത്. അന്ന് അയാളെ ഒന്നും ചെയ്യത്തതിൽ ഞാൻ സ്വയം പഴിക്കുന്നു. ഗൗരവമായി എടുത്തില്ല. അവരുടെ മുന്നിൽ ഞാൻ കോമാളിയാവുകയായിരുന്നു. എന്നാൽ ആറുമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് താൻ ആ ഷോക്കിൽ നിന്നും കരകയറിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വലിയ മാധ്യമ ഭീമനായതുകൊണ്ടാണ് അയാളെ കുറിച്ച് തുറന്നു പറയാൻ മടിച്ചതെന്നാണ് ജാമി പറയുന്നത്. ഇന്നും ആ പേര് പറയാൻ തനിക്ക് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പിതാവ് മരിച്ചപ്പോൾ ഇയാൾ വീട്ടിൽ വന്നിരുന്നു. അന്ന് അച്ഛനെ ഓർത്ത് കരയുന്നതിനു പകരം ഇയാളെ പേടിച്ച് ഒളിക്കുകയാണ് ചെയ്തത്. അച്ഛന്റെ വിയോഗത്തിൽ വിഷമിച്ചിരിക്കുന്ന അമ്മയോട് അയാളെ പുറത്താക്കാൻ പറയേണ്ടി വന്നു. തുറന്നു പറഞ്ഞതിന്റെ പേരിൽതനിക്കെതിരെ രൂക്ഷ വിമർശനമുയരുമെന്ന് അറിയാമെന്നും ആത്മഹത്യാപരമാണെന്ന് അറിഞ്ഞുകൊണ്ടാണ് തുറന്നു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാക്കിസ്ഥാനിൽ സംഭവം വിവാദമായിരിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോൺ ആദ്യം വാർത്ത നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പാക്കിസ്ഥാനിൽ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP