Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ആഗോള മലയാളിയുടെ വിചാരലോകങ്ങൾ

ഒരു ആഗോള മലയാളിയുടെ വിചാരലോകങ്ങൾ

ഷാജി ജേക്കബ്

വ-സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുത്തുജീവിതമാരംഭിച്ച് അച്ചടിമാദ്ധ്യമത്തിലേക്ക് അതു പറിച്ചുനടുന്ന ആദ്യ തലമുറ മലയാളികളുടെ ഏറ്റവും ശ്രദ്ധേയനും പ്രസിദ്ധനുമായ പ്രതിനിധിയാണ് മുരളി തുമ്മാരുകുടി. കഴിഞ്ഞ പത്തുവർഷത്തിലധികമായി ബ്ലോഗുകളിലും പിന്നീട് ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലും നിരവധിപേർ എഴുതിവരുന്ന രചനകൾ മലയാളത്തിൽ സൈബർസാഹിത്യം എന്ന നിലയിൽ സവിശേഷഗണമായി നിലനിൽക്കുന്ന ഒന്നാണ്. രാഷ്ട്രീയസാമൂഹ്യ വിഷയങ്ങളുടെ അവതരണം, സംവാദം, കഥ, കവിത തുടങ്ങിയ സാഹിത്യരൂപങ്ങളുടെ ആവിഷ്‌ക്കാരം, യാത്രാക്കുറിപ്പുകൾ, ഫോട്ടോ ഫീച്ചറുകൾ, ആത്മകഥകൾ, കലാ-സാഹിത്യനിരൂപണങ്ങൾ എന്നിങ്ങനെ ഈ ശാഖ എഴുത്തിലും വായനയിലും വിനിമയത്തിലും ഏറെ സജീവവും സമ്പന്നവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിൽതന്നെയാണ് മലയാളത്തിൽ ഓൺലൈൻ പത്രമാസികകളുടെയും ഉദയം.

അച്ചടിമാദ്ധ്യമങ്ങളുടെ ഡിജിറ്റൽ-ഇന്റർനെറ്റ് പതിപ്പുകളല്ല, 'മറുനാടൻ മലയാളി'പോലെ ലക്ഷക്കണക്കിനു വായനക്കാർ ലോകമെങ്ങുമുള്ള 24ഃ7 ഓൺലൈൻ വാർത്താപോർട്ടലുകൾ മുതൽ 'നവമലയാളി'പോലെ ഗൗരവതരമായ സാമൂഹ്യസംവാദങ്ങളും സാംസ്‌കാരികപഠനങ്ങളും നടക്കുന്ന ഓൺലൈൻ മാസികകൾ വരെയുള്ളവയാണ് ഇവിടെ സൂചിതം. 'ഇന്ത്യാടുഡെ' ഉൾപ്പെടെ, അച്ചടിമാദ്ധ്യമങ്ങൾ പലതും നിർത്തലാക്കുകയും നിലവിലുള്ള പത്രങ്ങളിൽ രണ്ടോ മൂന്നോ എണ്ണവും ഒരു ദ്വൈവാരികയുമൊഴികെയുള്ളവ ഏതുസമയത്തും നിർത്തലാക്കപ്പെടാവുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുമ്പോൾ ഇനിയങ്ങോട്ടുള്ള മലയാളിയുടെ എഴുത്തും വായനയും സംവാദങ്ങളുമൊക്കെ ഓൺലൈൻ ആയേ കഴിയൂ എന്നു തോന്നിപ്പോകുന്നു.

അച്ചടിമാദ്ധ്യമങ്ങളിൽ ലബ്ധപ്രതിഷ്ഠനായ ടി.ടി. ശ്രീകുമാർ മുതൽ സൈബർമാദ്ധ്യമത്തിൽ പിറന്നുവീണ ശ്രുതിനമ്പൂതിരിവരെ; രാഷ്ട്രീയമണ്ഡലത്തിൽ സജീവമായ തോമസ് ഐസക്ക് മുതൽ നവമാദ്ധ്യമസംസ്‌കാരത്തിൽ എഴുത്തുജീവിതമാരംഭിച്ച വി.കെ. ആദർശ് വരെ; മുതിർന്ന മാദ്ധ്യമപ്രവർത്തകനും സാമൂഹ്യനിരീക്ഷനുമായ ബി.ആർ.പി. ഭാസ്‌കർ മുതൽ സൈബർകവിതയെക്കുറിച്ചു ഗവേഷണം നടത്തുന്ന കെ.വി. സിന്ധുവരെ - പ്രായ, ലിംഗ, മത, ജാതിഭേദമെന്യേ ഗൗരവം ഏറ്റിയും കുറച്ചും സജീവമായി വ്യാപരിക്കുന്ന നൂറുകണക്കിനു മലയാളികൾ ഉള്ളതിനാൽ ഈ സാഹിത്യശാഖ വരുംനാളുകളിലും സമൃദ്ധമായിരിക്കും എന്നു കരുതാം. പരിസ്ഥിതിവാദം മുതൽ വികസനവാദം വരെയും യുക്തിവാദം മുതൽ ആത്മീയത വരെയും നിയമം മുതൽ ആദിവാസിക്ഷേമം വരെയും വൈദ്യം മുതൽ സ്ത്രീവാദം വരെയും സാഹിത്യവിമർശനം മുതൽ കലാനിരൂപണം വരെയും സാമൂഹ്യവിശകലനം മുതൽ രാഷ്ട്രീയസംവാദങ്ങൾ വരെയും (നിശ്ചയമായും മതമൗലികവാദം മുതൽ രാഷ്ട്രീയ തേജോവധം വരെയും) ഇന്ന് ഏറ്റവും ഊർജ്ജസ്വലമായി ആവിഷ്‌കരിക്കപ്പെടുന്നത് സൈബർലോകത്താണ്. സജീവ് എടത്താടന്റെ 'കൊടകരപുരാണം' തൊട്ട് മലയാളിക്കുമുന്നിൽ ഏറെ ജനപ്രിയമായി നിലനിൽക്കുന്ന സൈബർസാഹിത്യഭാവനയുടെ ഏറ്റവും ശ്രദ്ധേയമായ മാതൃകകളിലൊന്നായി കാണേണ്ടിയിരിക്കുന്നു മുരളി തുമ്മാരുകുടിയുടെ 'കാഴ്ചപ്പാടുകൾ'.

കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഓൺലൈൻ മാദ്ധ്യമങ്ങളിലും ചില പത്രങ്ങളിലും എഴുതിയ, മലയാളിയുടേതുൾപ്പെടെ നമ്മുടെ കാലത്തിന്റെ ദൈനംദിനജീവിതത്തെ നേരിട്ട് വിശകലനം ചെയ്യുന്ന, അസാധാരണമായ സാംസ്‌കാരികമൂല്യമുള്ള മുപ്പതുലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഐക്യരാഷ്ട്രപരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി ലോകത്തെവിടെയുമുള്ള മനുഷ്യജീവിതത്തിന്റെ സുഖദുഃഖങ്ങൾക്കിടയിലെ നേർത്ത അതിർവരമ്പിലൂടെ നടത്തുന്ന ഭാവനയുടെ സൂക്ഷ്മവും സൗമ്യവുമായ ഒരു സഞ്ചാരമാണ് ഈ ലേഖനങ്ങൾ. അസാമാന്യമായ മാനവികബോധവും സാമൂഹ്യപ്രതിബദ്ധതയും തുളുമ്പിനിൽക്കുന്ന വീക്ഷണങ്ങളുടെ സമാഹാരം. നിസംശയം പറയാം, ഇത്രമേൽ സമഗ്രവും ആധികാരികവും സൗന്ദര്യമാത്മകവും സമകാലികവുമായ സാമൂഹ്യചിന്തകൾ അടുത്തകാലത്തെന്നും ഒരു മലയാളിയുടെ വിചാരലോകത്തുനിന്നു നമുക്കു ലഭ്യമായിട്ടില്ല. എന്നുമാത്രവുമല്ല, യഥാർത്ഥ ആഗോളപൗരത്വമാർജ്ജിച്ചു കഴിഞ്ഞ മലയാളിയുടെ ലോകക്കാഴ്ചകൾ എത്രമേൽ ജനാധിപത്യവത്കൃതവും മതേതരവും മാനവികവുമാണെന്നതിന്റെ മികച്ച മാതൃകകളുമാണ് മുരളിയുടെ ഈ ലേഖനങ്ങളവതരിപ്പിക്കുന്നത്. എത്രയോ സാമൂഹ്യമേഖലകൾ. വൈവിധ്യമാർന്ന തൊഴിൽ, ജീവിതമണ്ഡലങ്ങൾ. വിദ്യാഭ്യാസം മുതൽ വിമാനയാത്രവരെയുള്ള രംഗങ്ങൾ. ഭൂഖണ്ഡാന്തര രാജ്യങ്ങൾ മുതൽ കേരളീയ കുഗ്രാമങ്ങൾ വരെയുള്ള പശ്ചാത്തലങ്ങൾ. സമുദ്രാന്തരയാത്രകൾ മുതൽ മഹാനഗര ഹൃദയങ്ങൾ വരെയുള്ള സന്ദർഭങ്ങൾ. 2014-ൽ എന്നല്ല, അടുത്തകാലത്തുതന്നെ മലയാളത്തിൽ പ്രസിദ്ധീകൃതമായ ഏറ്റവും സാമൂഹ്യപ്രസക്തിയും സാംസ്‌കാരിക മൂല്യവുമുള്ള ഗ്രന്ഥം ഏതെന്ന ചോദ്യത്തിന് മറ്റൊരുത്തരമില്ല. മുരളിയുടെ ചിന്തകളും വാക്കുകളും മലയാളിയുടെ ഭാവികാലത്തിന്റെ ജാതകഫലങ്ങളായിത്തന്നെ വായിക്കേണ്ടിവരുന്നു എന്നതാണ് വസ്തുത.മാനങ്ങൾ മലയാളിയുടെ ചിന്താലോകത്തേക്ക് ഇതാദ്യമായി അതിന്റെ വ്യാപ്തിയിലും വൈവിധ്യത്തിലും പകർന്നുനൽകുകയാണ് മുരളി. അത്യന്തം രസകരവും നർമഭരിതവും ആർജ്ജവം നിറഞ്ഞതും ജീവസ്സുറ്റതുമായ ഭാഷയിലൂടെ. ശാസ്ത്രലേഖനങ്ങളുടെ വരണ്ട വാക്‌ധോരണിയിലല്ല, ജനപ്രിയശാസ്ത്രത്തിന്റെ ലാവണ്യാത്മക വൈജ്ഞാനികതയിൽ തന്നെ.ദുരന്തനിവാരണം (Distsaer Management) എന്ന മലയാളിക്ക് അത്രമേൽ പരിചിതമല്ലാത്ത ഒരു ജീവിതമണ്ഡലത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തുന്ന വിസ്മയകരമായ ലോകക്കാഴ്ചകളാണ് ഈ ഗ്രന്ഥത്തിലെ ഒരുവിഭാഗം രചനകൾ. പ്രാദേശികമലിനീകരണപ്രശ്‌നങ്ങൾ മുതൽ ആഗോള പാരിസ്ഥിതിക ദുരന്തങ്ങൾ വരെ; പ്രാദേശിക വാഹനാപകടങ്ങൾ മുതൽ രാജ്യാന്തര വിമാനദുരന്തങ്ങൾ വരെ; ജനസംഖ്യാപെരുപ്പം മുതൽ ആണവസുരക്ഷ വരെ; ഉരുൾപൊട്ടലുകൾ മുതൽ സുനാമിയും ഭൂകമ്പങ്ങളും വരെ; ദുരന്തനിവാരണ വിജ്ഞാനവും പ്രവർത്തനങ്ങളും എത്തിനിൽക്കുന്ന രാജ്യാന്തര പ്രൊഫഷണലിസത്തിന്റെ (നമ്മുടെ പരിമിതികളുടെയും) മാനങ്ങൾ മലയാളിയുടെ ചിന്താലോകത്തേക്ക് ഇതാദ്യമായി അതിന്റെ വ്യാപ്തിയിലും വൈവിധ്യത്തിലും പകർന്നുനൽകുകയാണ് മുരളി. അത്യന്തം രസകരവും നർമഭരിതവും ആർജ്ജവം നിറഞ്ഞതും ജീവസ്സുറ്റതുമായ ഭാഷയിലൂടെ. ശാസ്ത്രലേഖനങ്ങളുടെ വരണ്ട വാക്‌ധോരണിയിലല്ല, ജനപ്രിയശാസ്ത്രത്തിന്റെ ലാവണ്യാത്മക വൈജ്ഞാനികതയിൽ തന്നെ. പൊതുസമൂഹത്തിലും മാദ്ധ്യമങ്ങളിലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി നാം കേൾക്കുന്ന രാഷ്ട്രീയ-മത-വിദ്യാഭ്യാസ വിശാരദന്മാരുടെ ഗീർവാണങ്ങൾക്കെല്ലാമപ്പുറത്ത് നമ്മുടെ ചിന്തയെ നവീകരിക്കാൻ കഴിയുന്നുണ്ട്, മുരളിയുടെ കാഴ്ചപ്പാടുകൾക്ക്. ആഗോളപൗരത്വമാർജ്ജിച്ച ഒരു വെങ്ങോല (പെരുമ്പാവൂർ)ക്കാരന്റെ ചിന്തകളുടെയും ലോകബോധങ്ങളുടെയും സൈബർപാഠങ്ങളെന്ന നിലയിൽ ശരാശരി മലയാളിക്ക് അജ്ഞാതവും ദുരൂഹവുമായ എത്രയെങ്കിലും വിഷയങ്ങളിൽ മുരളി സകൗതുകം ഇടപെടുകയാണ്.ദുരന്തനിവാരണം പോലെതന്നെ മുരളിയുടെ ശ്രദ്ധപതിയുന്ന മറ്റു രണ്ടുമേഖലകൾ ഏറെ കലുഷമായ നമ്മുടെ ഉന്നത-പ്രൊഫഷണൽ വിദ്യാഭ്യാസവും സ്വദേശത്തും വിദേശത്തുമുള്ള മലയാളിയുടെ ആഗോളവൽക്കരണകാലത്തെ സാമൂഹ്യസംഘർഷങ്ങളുമാണ്. പൊതുസമൂഹത്തിലും മാദ്ധ്യമങ്ങളിലും ഇക്കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി നാം കേൾക്കുന്ന രാഷ്ട്രീയ-മത-വിദ്യാഭ്യാസ വിശാരദന്മാരുടെ ഗീർവാണങ്ങൾക്കെല്ലാമപ്പുറത്ത് നമ്മുടെ ചിന്തയെ നവീകരിക്കാൻ കഴിയുന്നുണ്ട്, മുരളിയുടെ കാഴ്ചപ്പാടുകൾക്ക്. ആഗോളപൗരത്വമാർജ്ജിച്ച ഒരു വെങ്ങോല (പെരുമ്പാവൂർ)ക്കാരന്റെ ചിന്തകളുടെയും ലോകബോധങ്ങളുടെയും സൈബർപാഠങ്ങളെന്ന നിലയിൽ ശരാശരി മലയാളിക്ക് അജ്ഞാതവും ദുരൂഹവുമായ എത്രയെങ്കിലും വിഷയങ്ങളിൽ മുരളി സകൗതുകം ഇടപെടുകയാണ്. ഒരേസമയം അക്കാദമിക ഗൗരവവും ജനകീയതയും വൈജ്ഞാനികതയും പ്രായോഗികതയും ഉറപ്പാക്കി, മാറിവന്ന ആഗോളസാമ്പത്തിക-നയ പരിതസ്ഥിതികളോടിണങ്ങി, പ്രത്യയശാസ്ത്രശാഠ്യങ്ങളോ മത-വംശവെറികളോ കൂടാതെ, ലിംഗ-വർഗനീതികൾ മുന്നോട്ടുവച്ച് മുരളി ചിന്തിക്കുന്നു, എഴുതുന്നു.

പെസിമിസ്റ്റുകളാണ് പൊതുവെ മലയാളി സാമൂഹ്യബുദ്ധിജീവികൾ. മുരളി പക്ഷെ അങ്ങനെയല്ല. ഒരു വിഷയത്തിലും കാഴ്ചപ്പാടിലും മുരളി തന്റെ ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. ഗുണാത്മകചിന്തയുടെ മികച്ച മാതൃകകളാണ് മുരളിയുടെ ഓരോ ചർച്ചാവിഷയവും. ഭരണകൂടവീഴ്ചകൾ മുതൽ ജനകീയസമരങ്ങൾ വരെ എന്തും ഏതും ഗുണാത്മകമായി വിശകലനം ചെയ്ത് അവയ്‌ക്കൊരു ബദലോ പരിഹാരമോ നിർദ്ദേശിക്കാൻ മുരളിക്കു കഴിയുന്നു. നമ്മുടെ ആസൂത്രണ, നയ രൂപീകരണവേദികളിൽ ഇനിയുള്ള കാലങ്ങളിൽ അജണ്ടകൾ സെറ്റുചെയ്യാൻ ശേഷിയുള്ളവയാണ് മുരളിയുടെ മിക്ക 'കാഴ്ചപ്പാടു'കളും. നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ-അക്കാദമിക സ്ഥാപനങ്ങൾ ഇനിയും ഈ മനുഷ്യന്റെ ചിന്തകൾക്കും വാക്കുകൾക്കും കാര്യമായ ശ്രദ്ധകൊടുത്തിട്ടില്ല എന്നത് ഖേദകരംതന്നെ.പരിസ്ഥിതി, വികസനം, മനുഷ്യനിർമ്മിത അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, കുറ്റകൃത്യങ്ങൾ, ജനസംഖ്യ, മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ മുന്നോട്ടുവയ്ക്കുന്ന വീക്ഷണങ്ങൾ ഏതാണ്ടൊന്നടങ്കം ചർച്ചചെയ്യുന്നത് ദുരന്തത്തിന്റെയോ പ്രതിസന്ധിയുടെയോ മാനേജ്‌മെന്റും പരിഹാരവുമാണ്. മുരളിയുടെ പ്രൊഫഷണൽ-തൊഴിൽ വൈദഗ്ധ്യം വെളിപ്പെടുന്ന ഈ മേഖലകളെക്കുറിച്ചുള്ള വിചാരങ്ങളിൽ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സ്വരവും സമീപനവും മാത്രമല്ല ഉള്ളത്, സാമൂഹികബോധമുള്ള ഒരു മനുഷ്യസ്‌നേഹിയുടെ പ്രതിബദ്ധതയും സുതാര്യതയും ഇച്ഛാശക്തിയുമാണ്.
ഈ ഗ്രന്ഥത്തിലെ മുപ്പതുലേഖനങ്ങളും നമ്മുടെ ലോകബോധത്തെയും ജീവിതവീക്ഷണത്തെയും സംബന്ധിച്ച് ഒരുപോലെ പ്രസക്തവും കാലികവുമാണ്. പരിസ്ഥിതി, വികസനം, മനുഷ്യനിർമ്മിത അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, കുറ്റകൃത്യങ്ങൾ, ജനസംഖ്യ, മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ മുന്നോട്ടുവയ്ക്കുന്ന വീക്ഷണങ്ങൾ ഏതാണ്ടൊന്നടങ്കം ചർച്ചചെയ്യുന്നത് ദുരന്തത്തിന്റെയോ പ്രതിസന്ധിയുടെയോ മാനേജ്‌മെന്റും പരിഹാരവുമാണ്. മുരളിയുടെ പ്രൊഫഷണൽ-തൊഴിൽ വൈദഗ്ധ്യം വെളിപ്പെടുന്ന ഈ മേഖലകളെക്കുറിച്ചുള്ള വിചാരങ്ങളിൽ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സ്വരവും സമീപനവും മാത്രമല്ല ഉള്ളത്, സാമൂഹികബോധമുള്ള ഒരു മനുഷ്യസ്‌നേഹിയുടെ പ്രതിബദ്ധതയും സുതാര്യതയും ഇച്ഛാശക്തിയുമാണ്. വിളപ്പിൽശാല മുതൽ പെട്രോളിയം ഖനനം വരെയും ശബരിമല ദുരന്തം മുതൽ എണ്ണച്ചോർച്ചവരെയും മുങ്ങിമരണങ്ങൾ മുതൽ ഭൂകമ്പങ്ങൾ വരെയുമുള്ള ഓരോ സന്ദർഭത്തെയും പറ്റി ശാസ്ത്രീയവും മാനുഷികവുമായ കാഴ്ചപ്പാടുകൾ സമന്വയിപ്പിച്ചുള്ള ഒരു സാമൂഹ്യചിന്താപദ്ധതിക്കു തുടക്കമിടുകയാണ് മുരളി. പ്രസാദാത്മകമായ ശൈലിയിൽ, കാല്പനിക ഗൃഹാതുരതകൾ മറികടന്ന്, മഹാദുരന്തങ്ങൾക്കുപോലും വഴിവയ്ക്കാവുന്ന നമ്മുടെ സാമൂഹ്യജീവിതപ്രശ്‌നങ്ങളും നോട്ടക്കുറവുകളും വികലനയങ്ങളും കപടയുക്തികളും അങ്ങേയറ്റം സമചിത്തയോടെ മുരളി തുറന്നുകാട്ടുന്നു.

പെട്രോളിന്റെ വിലയും നികുതിയും തമ്മിലുള്ള ബന്ധം സാമൂഹിക പ്രതിബദ്ധതയോടെ പുനർനിർണയിക്കേണ്ടതിനെക്കുറിച്ച് മുരളി എഴുതുന്നു: പെട്രോളിയം ഉത്പന്നങ്ങളിൽ ചുമത്തുന്ന ഭീമമായ നികുതിയുടെ ഒരു നല്ല ഭാഗം നമ്മുടെ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനങ്ങൾ നന്നാക്കാനും പരമ്പരാഗതമല്ലാത്ത ഊർജസ്രോതസ്സുകൾ കണ്ടെത്തി വികസിപ്പിക്കാനും വിപണനം ചെയ്യാനും ഊർജത്തിന്റെ ആവശ്യം കുറയ്ക്കുന്ന പരിപാടികൾക്കും (ട്രാൻസ്മിഷൻ കുറയ്ക്കുക, ഊർജക്ഷമതയുള്ള ഉപകരണങ്ങൾ കൂട്ടുക എന്നീതരം ഡിമാൻഡ് സൈഡ് മാനേജ്‌മെന്റ്) ഒക്കെയായി മാറ്റിവെക്കണം. അപ്പോഴാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ പെട്രോളിയത്തിനുള്ള നീരാളിപ്പിടിത്തത്തിൽ നിന്നും നാം രക്ഷപ്പെടുകയുള്ളൂ. പെട്രോളിയത്തിന്റെ വില കുറച്ച് ഉപഭോഗം കൂട്ടി നമ്മുടെ വിദേശനാണ്യത്തിന്റെ ഒഴുക്ക് ഇനിയും കൂട്ടുന്നതോ, പെട്രോളിയത്തിന്റെ വില കൂട്ടി (എന്നാൽ പെട്രോളിയത്തിന്റെ ഉപഭോഗം കുറയ്ക്കാതെ) കിട്ടുന്ന പണം അനാവശ്യമോ കാര്യക്ഷമതയില്ലാതെയോ ചെലവാക്കുന്നതോ ന്യായമല്ല. പെട്രോളിയം ഇറക്കുമതിയിലുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കാൻ ഉപകരിക്കുന്ന ഏതു വിലയും അതിനുവേണ്ടിയുള്ള നികുതികളും ന്യായമാണുതാനും.

അമേരിക്കയിൽ യാത്ര ചെയ്യുമ്പോൾ റോഡുപണി നടക്കുന്ന സ്ഥലങ്ങളിൽ വലിയ ഒരു ബോർഡ് കാണും, 'യുവർ ടാക്‌സ് ഡോളേർഡ് അറ്റ് വർക്'. പെട്രോൾ വിലയെപ്പറ്റിയുള്ള നമ്മുടെ സംവാദങ്ങൾ നമ്മുടെ നികുതിപ്പണം എവിടെയെത്തുന്നു എന്നതിനെപ്പറ്റിയാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുകയാണ്.കേരളത്തിലെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ പല കാരണങ്ങളാൽ സമഗ്രമായ ഒരു ലാൻഡ് യൂസ് പ്ലാൻ ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഹൈടെൻഷൻ ലൈനിനടുത്തുപോലും രണ്ടു സെന്റ് സ്ഥലമുണ്ടെങ്കിൽ അവിടെ വീട് വെക്കുന്നതും വീടിനടുത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ വർക്ക്‌ഷോപ്പ് ഉണ്ടാക്കുന്നതും സ്വതന്ത്രമായി ഒരു മലയുണ്ടെങ്കിൽ അവിടെ മണ്ണിടിക്കുന്നതും പാറ പൊട്ടിക്കുന്നതും എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് നാം പൊതുവേ മനസ്സിലാക്കുന്നത്.ഉരുൾപൊട്ടലുൾപ്പെടെയുള്ള ദുരന്തങ്ങൾ പ്രകൃതിജന്യമല്ല, മനുഷ്യനിർമ്മിതമാണ് എന്നു വാദിച്ചുകൊണ്ട് മുരളി പറയുന്നു: കേരളത്തിലെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ പല കാരണങ്ങളാൽ സമഗ്രമായ ഒരു ലാൻഡ് യൂസ് പ്ലാൻ ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷേ, ഹൈടെൻഷൻ ലൈനിനടുത്തുപോലും രണ്ടു സെന്റ് സ്ഥലമുണ്ടെങ്കിൽ അവിടെ വീട് വെക്കുന്നതും വീടിനടുത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ വർക്ക്‌ഷോപ്പ് ഉണ്ടാക്കുന്നതും സ്വതന്ത്രമായി ഒരു മലയുണ്ടെങ്കിൽ അവിടെ മണ്ണിടിക്കുന്നതും പാറ പൊട്ടിക്കുന്നതും എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണ് നാം പൊതുവേ മനസ്സിലാക്കുന്നത്. എന്നാൽ, നമ്മളെക്കാൾ ഏറെ ജനാധിപത്യപാരമ്പര്യവും പൗരവകാശസംരക്ഷണ നിയമങ്ങളും ഉള്ള രാജ്യങ്ങളിൽ പോലും ഭൂമിയുടെ കൈമാറ്റത്തിനും വിനിയോഗത്തിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. തത്കാല സ്വാർഥലാഭം നോക്കാതെ സമൂഹത്തിന്റെ സുസ്ഥിര വികസനം മുൻപിൽ കാണുന്ന ജനങ്ങളും സമൂഹവും ഗവൺമെന്റും ഒരുമിച്ച്പ്രവർത്തിച്ചാൽ പരിസ്ഥിതി പ്രശ്‌നങ്ങളും അപകടസാധ്യതയും പരമാവധി ഒഴിവാക്കുന്ന ഒരു സ്ഥലവിനിയോഗ പരിപാടി നമുക്ക് ഉണ്ടാക്കാം. അതുവരെ നിർഭാഗ്യവശാൽ നാം ദുരന്തങ്ങളെപ്പറ്റി കേട്ടുകൊണ്ടിരിക്കേണ്ടിവരും. അത് ഉരുൾപൊട്ടലായാലും സുനാമിയായാലും.

ഒരു സമൂഹത്തിന്റെ അറിവുകളും കഴിവുകളും കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത അപകടങ്ങളാണ് ദുരന്തങ്ങളായി കണക്കാക്കപ്പെടുന്നത്. ചാല ടാങ്കർ ലോറി അപകടം ചർച്ചചെയ്തുകൊണ്ട് ദുരന്തനിവാരണ-പ്രതിരോധങ്ങളുടെ അടിസ്ഥാനതത്വം മുരളി ഇങ്ങനെ കുറിച്ചിടുന്നു: ഒരു സമൂഹത്തിന്റെ അറിവുകളും കഴിവുകളും കൊണ്ട് നിയന്ത്രിക്കാൻ പറ്റാത്ത അപകടങ്ങളാണ് ദുരന്തങ്ങളായി കണക്കാക്കപ്പെടുന്നത്. സമൂഹത്തിന്റെ അതിർത്തി ഒരു പഞ്ചായത്തു വാർഡ് തൊട്ട് ഒരു രാജ്യം മൊത്തമാകാം. അപ്പോൾ ഓരോ സമൂഹത്തിലും സാധ്യമായ അപകടങ്ങളെ മനസ്സിലാക്കി അതുനേരിടാനുള്ള അറിവും വിഭവങ്ങളും ഉണ്ടാക്കിയാൽ പിന്നെ അപകടം ഉണ്ടായാലും ദുരന്തങ്ങൾ ഉണ്ടാകില്ല. ഇതാണ് ദുരന്തപ്രതിരോധപ്രവർത്തനങ്ങളുടെ അടിസ്ഥാനതത്ത്വം.

അങ്ങേയറ്റം ആർജ്ജവത്തോടെ, ദുരന്തങ്ങളോടുണ്ടാവേണ്ട മാനുഷികസമീപനത്തിന്റെ ചിന്ത മറ്റൊരു ലേഖനത്തിൽ മുരളി ഇങ്ങനെ സൂചിപ്പിക്കുന്നു: ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അവിടെ ജീവിച്ചിരുന്നവരുടെ വികാരത്തെ മാനിച്ചുവേണം അവിടങ്ങളിൽ പെരുമാറാൻ. അപകടസ്ഥലത്തുനിന്നും അനാഥമായി കിടക്കുന്ന ഒരു പാവക്കുട്ടിയെ അല്ല നാം എടുത്തുകൊണ്ടുവരേണ്ടത്. മറിച്ച്, സ്വന്തം വീട്ടിലെ പാവക്കുട്ടികൾ എങ്ങനെ അനാഥമാക്കാതെ നോക്കാം എന്ന ചിന്തയാണ് നമ്മുടെ കൂടെ ദുരന്തസ്ഥലത്തുനിന്നും കൂട്ടുവരേണ്ടത്.

മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ നാനാമണ്ഡലങ്ങളിൽ നടത്തുന്ന കൗതുകകരവും സംയുക്തികവുമായ ഇടപെടലുകളാണ് മറ്റൊരു വിഭാഗം ലേഖനങ്ങൾ. ചിന്തയുടെ വൈവിധ്യംകൊണ്ട് പൊതുയുക്തിയിൽനിന്നു വേറിട്ടുനിൽക്കുന്നവ. വിദേശത്തെ മലയാളികളുടേതെന്നപോലെ സംഘർഷഭരിതവും വേരറ്റുനീറുന്നതുമായ കേരളത്തിലെ മറുനാട്ടുകാരുടെ ജീവിതം, ലൈംഗികതയുമായി ബന്ധപ്പെട്ട മലയാളിയുടെ ജനപ്രിയവർത്തമാനങ്ങളുടെ പിന്നാമ്പുറം, ഉന്നത-പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ മലയാളിയുടെ അവസാനിക്കാത്ത വിഭ്രമങ്ങൾ.... എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഇവിടെ ചർച്ചചെയ്യപ്പെടുന്നു.മിസ്ഡ് കോളിൽ വീഴുന്ന പെൺകുട്ടികളെ രക്ഷിക്കേണ്ടത് മൊബൈൽ ഫോൺ നിരോധിച്ചിട്ടല്ല, ഒരു മിസ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാൻ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്. സ്വയംഭരണംകൊണ്ടു മാത്രം ഉന്നതവിദ്യാഭ്യാസം നന്നാവില്ലെന്നും കരിയർ ഗൈഡൻസുകാരും ഗുരുക്കന്മാരും ഇരുപതാം നൂറ്റാണ്ടിൽതന്നെ തളഞ്ഞുകിടക്കുകയാണെന്നും തുറന്നുപറയുക മാത്രമല്ല, കാര്യകാരണസഹിതം അതു സ്ഥാപിക്കുകയും ചെയ്യുന്നു, മുരളി. പ്രവാസികൾക്കു വേണ്ടതെന്താണെന്ന് നാളിതുവരെ ഒരു സർക്കാരും പ്രവാസികളോടു ചോദിച്ചിട്ടില്ലെന്നും പ്രവാസിവോട്ടവകാശം പോലുള്ളവ തമാശനാടകം മാത്രമാണെന്നും മുരളി ചൂണ്ടിക്കാണിക്കുന്നു. ഒളിക്യാമറ മുതൽ മിസ്ഡ്‌കോൾ വരെയുള്ളവയിൽ 'കുടുങ്ങി' താറുമാറാകുന്ന മലയാളി യുവതീയുവാക്കളുടെ അവസ്ഥയെക്കുറിച്ചു പോലും ഒന്നാന്തരം നിരീക്ഷണങ്ങൾ മുരളി അവതരിപ്പിക്കുന്നു. ചിലപ്പോൾ ഒരൊറ്റ വാക്യത്തിൽ ഇത്തരം സാമൂഹ്യസംഭവങ്ങൾക്കു പിന്നിലെ മനുഷ്യദുരന്തത്തെ അദ്ദേഹം ഒരാശ്ചര്യചിഹ്നം പോലെ സംഗ്രഹിച്ചുവയ്ക്കും. നോക്കുക: മിസ്ഡ് കോളിൽ വീഴുന്ന പെൺകുട്ടികളെ രക്ഷിക്കേണ്ടത് മൊബൈൽ ഫോൺ നിരോധിച്ചിട്ടല്ല, ഒരു മിസ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാൻ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്. പക്ഷെ നർമബോധത്തിന് അവിടെയും കുറവൊന്നുമില്ല. ഒളിക്യാമറ ഭീഷണിയെക്കുറിച്ചെഴുതുമ്പോൾ മുരളി ഇങ്ങനെകൂടി പറയും: ഒളികാമറയിൽ നിരപരാധികളും കുടുങ്ങുമെങ്കിലും കൂടുതൽ കുഴപ്പത്തിലാകുന്നത് ഒളിക്കാൻ പാകത്തിന് എന്തെങ്കിലും ചെയ്യുന്നവരാണല്ലോ. ഓഫീസിൽ പോയി മാന്യമായി ജോലിചെയ്ത് തിരിച്ചുവരുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽ ആരെങ്കിലും ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് വേവലാതിപ്പെടേണ്ടകാര്യമില്ലല്ലോ. മറിച്ച്, ഓഫീസിൽ ഇരുന്ന് ഉറങ്ങുകയോ കൈകൂലി മേടിക്കുകയോ സ്മാൾ അടിക്കുകയോ മറ്റു വിക്രിയകളിൽ ഏർപ്പെടുകയോ ഒക്കെ ചെയ്യുന്നവർക്ക് അത് വലിയ പാരയാണുതാനും. ഭാര്യയുടെ കൂടെ ഹോട്ടലിൽ പോകുന്ന ആൾക്കും ഒളിക്യാമറ ഭീക്ഷണിയാണെങ്കിലും നമ്മളെ ബ്ലാക്‌മെയിൽ ചെയ്യാൻ പറ്റുന്നത് നമ്മൾ മറ്റുള്ളവരുടെ ഭാര്യമാരുമായി ഹോട്ടലിൽ മുറിയെടുത്താലാണല്ലോ. അതും നമ്മൾ മനസ്സിലുണ്ടായാൽ നല്ലത്.

നിസംശയം പറയാം, മലയാളിയുടെ ഭാവി ഇത്തരം ഒരുപാട് വിഷയങ്ങളുടെ നീരാളിപ്പിടുത്തത്തിൽ അമരുകതന്നെ ചെയ്യും. മനുഷ്യനിർമ്മിതമാകട്ടെ, പ്രകൃതിജന്യമാകട്ടെ; വ്യക്തിപരമാകട്ടെ സാമൂഹികമാകട്ടെ; പ്രാദേശികമാകട്ടെ, രാജ്യാന്തരമാനങ്ങളുള്ളതാകട്ടെ - ദുരന്തങ്ങളുടെ ഗ്രഹണവലയത്തിൽ കഴിയുന്ന മനുഷ്യജീവിതത്തെക്കുറിച്ചും മലയാളിജീവിതത്തെക്കുറിച്ചും ഒരു ആഗോളപൗരൻ നടത്തുന്ന അങ്ങേയറ്റം മാതൃകാപരവും കാലികപ്രസക്തവുമായ വിചാരങ്ങളുടെ പാഠമാതൃകകളെന്ന നിലയിൽ മുരളി തുമ്മാരുകുടിയുടെ കാഴ്ചപ്പാടുകൾ നമ്മുടെ ചർച്ചകൾക്കു വിഷയീഭവിച്ചേ മതിയാകൂ.

കാഴ്ചപ്പാടുകൾ
(ലേഖനങ്ങൾ)
മുരളി തുമ്മാരുകുടി
മാതൃഭൂമി ബുക്‌സ്, 2014
വില : 125 രൂപ

പുസ്തകത്തിൽനിന്ന് :-

ലോകത്തിന്റെ ഭാവി
വിയന്നയിലെ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ ആസ്ഥാനത്ത് ഒരു മീറ്റിങ്ങിനു ചെന്നതായിരുന്നു ഞാൻ. മീറ്റിങ്ങിന്റെ ഇടവേളയിൽ അവിടത്തെ ഒരു ശാസ്ത്രജ്ഞനുമായി പരിചയപ്പെട്ടു.
'ഞാൻ മുരളി തുമ്മാരുകുടി. ഇന്ത്യയിൽനിന്നാണ്.'
'ഇന്ത്യയിൽ എവിടെനിന്ന്?' അദ്ദേഹം ചോദിച്ചു.
'കേരളത്തിൽനിന്ന്.'
'അതുശരി, എനിക്ക് കേരളത്തെപ്പറ്റി അറിയാം' അദ്ദേഹം പറഞ്ഞു.
'കേരളത്തെപ്പറ്റി എന്തറിയാം?' ഞാൻ ചോദിച്ചു. പതിവുപോലെ കമ്യൂണിസ്റ്റുകാർ ഇപ്പോഴും പച്ചപിടിച്ചുനില്ക്കുന്ന സ്ഥലം, ആന, ഹൗസ്‌ബോട്ട്, ആയുർവേദം ഇതേതെങ്കിലുമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, മറുപടി എന്നെ അമ്പരിപ്പിച്ചു.
'ലോകത്ത് സ്വാഭാവിക നാച്ചുറൽ റേഡിയേഷന്റെ ലെവൽ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്', അദ്ദേഹം പറഞ്ഞു.
'അതുശരി, അതെനിക്കറിയില്ലായിരുന്നു. ഞങ്ങൾ വല്ല കുഴപ്പത്തിലും ആണോ?' എനിക്ക് ആകാംക്ഷയായി.
'ഏയ് കുഴപ്പത്തിലോ, വാസ്തവത്തിൽ ഇതൊരു നല്ല കാര്യമല്ലേ.'
'അതെങ്ങനെ?' എനിക്ക് ആകാംക്ഷയായി.
ആറ്റോമിക് റേഡിയേഷനുകൾ നമ്മുടെ ക്രോമസോമുകളിൽ ചെറിയ മാറ്റങ്ങളുണ്ടാക്കുന്നു. അങ്ങനെ പലപല മാറ്റങ്ങൾ ഉണ്ടാകുമ്പോഴാണ് പുതിയ ജന്തുജാലങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ തലമുറയായി ഉയർന്ന റേഡിയേഷൻ ഏല്ക്കുന്ന മലയാളികളിൽ സഹസ്രാബ്ദങ്ങളായി ഈ മാറ്റം നടക്കുകയാണ്. സത്യം പറഞ്ഞാൽ മനുഷ്യൻ കഴിഞ്ഞുള്ള അടുത്ത ജീവി ഉണ്ടാകാൻ പോകുന്നത് കേരളത്തിലാണ്.
'ഈശ്വരാ, ഇതു സത്യമാണോ? അതോ എന്നെ ഒന്ന് ആക്കിയതാണോ' എന്ന് എനിക്കു സംശയം വന്നു. പക്ഷേ, 'ആക്കിയത്' എന്ന മലയാളത്തിലെ മനോഹരപ്രയോഗത്തിന് ഇംഗ്ലീഷിൽ താരതമ്യങ്ങളില്ല. ശാസ്ത്രീയമായി പറഞ്ഞാൽ ആശാൻ പറഞ്ഞതു സത്യമാണുതാനും. ഒരു പത്തുപതിനായിരം തലമുറ നോക്കിയിരിക്കേണ്ടിവരുമെന്നുമാത്രം.

മലയാളികളാണ് ലോകത്തിന്റെ ഭാവി എന്നതു സത്യമോ പുളുവോ ആകാം. പക്ഷേ, മറുനാടന്മലയാളികളാണ് കേരളത്തിന്റെ ഭാവി എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ഇതു നാം കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നു എന്നതിൽ മാത്രമല്ല, കേരളത്തിലെ സാംസ്‌കാരികജീവിതത്തിലെ മുന്നേറ്റങ്ങളെല്ലാം ഉണ്ടാകാൻ പോകുന്നത് മറുനാട്ടിൽ പോയ മലയാളികളിലൂടെയാണ്, പ്രത്യേകിച്ചും യൂറോപ്പിലും അമേരിക്കയിലും പോയവരിലൂടെ.

കേരളത്തിൽനിന്നും ഇരുപതുലക്ഷത്തിനുമേൽ ആളുകൾ ഇന്ത്യയ്ക്കു പുറത്ത് ജോലിചെയ്യുന്നു എന്നാണു കണക്ക്. ഇതിൽ ഭൂരിഭാഗവും ഗൾഫ്‌നാടുകളിലാണ്. ഏതാണ്ട് പത്തുലക്ഷത്തോളം മറുനാട്ടുകാർ (ബംഗ്ലാദേശികൾ ഉൾപ്പെടെ) കേരളത്തിലും ജോലിചെയ്യുന്നു. പക്ഷേ, നമ്മുടെ സാംസ്‌കാരികമണ്ഡലത്തിൽ ഈ രണ്ടു ഗ്രൂപ്പും വലിയ ചലനങ്ങളുണ്ടാക്കുന്നില്ല. കാരണം, എന്താണ്?

ഗൾഫിൽ പോകുന്ന മലയാളികൾക്ക് അവിടത്തെ നാട്ടുകാരുമായി ഇടപഴകാനുള്ള സാമൂഹികാവസരങ്ങൾ ഇല്ല. സാമ്പത്തികമായ അസമത്വങ്ങളും സാമൂഹികമായ പ്രത്യേകതകളും കാരണം മലയാളികളും തന്നാട്ടുകാരും രണ്ടു കുമിളകൾക്കുള്ളിലാണ്. അവർ തമ്മിൽ സാമൂഹികബന്ധങ്ങളില്ല. അതുകൊണ്ടുതന്നെ ആ നാട്ടുകാരിലെ നല്ലതോ ചീത്തയോ ആയ സംസ്‌കാരങ്ങൾ മലയാളികളിലേക്ക് സംക്രമിക്കുന്നില്ല. മുപ്പതോ നാല്പതോ വർഷം ഗൾഫിൽ കഴിഞ്ഞിട്ടുവരുന്ന ശരാശരി മലയാളി ആ നാട്ടിലെ ഒരു കല്യാണത്തിൽ പങ്കെടുത്തിട്ടുകൂടി ഉണ്ടാവില്ല. ആ നാട്ടുകാരെ കല്യാണം കഴിക്കുന്നത് നമ്മൾ കേട്ടിട്ടുപോലുമില്ലല്ലോ. മലയാളികളുടെ കുട്ടികൾ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നു, മറ്റ് ഇന്ത്യാക്കാരുമായി ഇടപഴകുന്നു, എന്നിങ്ങനെ തിരിച്ചുവരുമ്പോൾ കൈയിൽ കാശല്ലാതെ മറ്റു നാട്ടിലെ സാംസ്‌കാരികാംശങ്ങൾ തിരിച്ചെത്തുന്നില്ല. നാട്ടിൽ വന്നു താമസിക്കുന്ന മറുനാട്ടുകാരോടുള്ള മലയാളികളുടെ സമീപനവും ഏതാണ്ടിതേപോലെതന്നെയാണ്. അവരെ വരത്തന്മാരായിട്ടും ഒരു പരിധിവരെ നമ്മെക്കാൾ താഴ്ന്നവരായിട്ടുമാണ് നാം കാണുന്നത്. ലക്ഷക്കണക്കിനു ബംഗാളികൾ കേരളത്തിൽ ജീവിച്ചിട്ടും ബംഗാളിലെ ദുർഗാപൂജ ഇപ്പോഴും കേരളത്തിൽ കേട്ടിട്ടുകൂടിയില്ല. അപ്പോൾ കേരളത്തിലെ സമൂഹത്തിലെ മാറ്റങ്ങൾ അവിടെ വന്നിരിക്കുന്ന മലയാളികളിൽക്കൂടിയും വരുന്നില്ല, വരാനുള്ള സാധ്യതയുമില്ല.

ഇവിടെയാണ് യൂറോപ്യൻ മലയാളികളുടെ പ്രസക്തി. എണ്ണത്തിൽ ഗൾഫ് മലയാളികളുടെ പത്തിലൊന്നുപോലും ഇല്ലെങ്കിലും നമ്മൾ ഇവിടെ ജീവിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരുമായി ഒരേ സ്‌കൂളിൽ പഠിക്കുന്നു, സുഹൃത്തുക്കളാകുന്നു. നമ്മൾ പഴയ തലമുറയ്ക്ക് ഇഷ്ടമല്ലെങ്കിൽക്കൂടി ഇവിടത്തെ സംസ്‌കാരത്തിന്റെ പല അംശങ്ങളും നമ്മുടെ കുട്ടികളിലെത്തുന്നു. പലരും നാട്ടുകാരുമായുള്ള വിവാഹബന്ധത്തിലേർപ്പെടുന്നു.

ഇങ്ങനെയുള്ള നമ്മുടെ പുതിയ തലമുറയിൽ ഒരു പത്തു ശതമാനമെങ്കിലും നാട്ടിലെത്തിയാൽ അവർ അവിടെ ചേഞ്ച് ഏജന്റായി പ്രവർത്തിക്കും. പലപ്പോഴും യൂറോപ്പിലും അമേരിക്കയിലും നിന്നു വരുന്ന മലയാളിക്കുട്ടികൾ നാട്ടിലെ സംസ്‌കാരത്തിൽനിന്ന് അകന്നുപോകുന്നതായി നാട്ടുകാർ പരാതി പറയാറുണ്ട്. ഇത് സത്യവുമാണ്. പക്ഷേ, നമ്മുടെ നാടിന്റെ, അതും പ്രത്യേകിച്ച് കേരളത്തിന്റെ സംസ്‌കാരമെന്നത് എല്ലാ കാലത്തും സ്ഥിരമായി നിന്നതോ ഇനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP