Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'; ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു; ഇതു പോലൊരു അനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാൻ ഇടപെടൽ നടത്തുമന്നും പിണറായി

കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'; ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു; ഇതു പോലൊരു അനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാൻ ഇടപെടൽ നടത്തുമന്നും പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.പൊലീസ്- ഫയർഫോഴ്സ് - റവന്യൂ- പി ഡബ്ല്യു ഡി - ഇറിഗേഷൻ - കെ എസ് ഇ ബി - കോർപ്പറേഷൻ തുടങ്ങിയ ഇടങ്ങളിലെ 2800-ൽ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.

സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിർദ്ദേശം നൽകി. ഇത് താൽക്കാലിക പരിഹാരം മാത്രമാണ്. ഇതു പോലൊരനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുൻകയ്യെടുക്കും - മുഖ്യമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP