Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിന് മുന്നിൽ കീഴടങ്ങിയ സിപിഐ നേതാക്കൾക്ക് ജാമ്യം നൽകി എറണാകുളം സിജെഎം കോടതി; ഡിഐജി ഓഫീസ് മാർച്ചിനിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ കീഴടങ്ങിയത് എൽദോ എബ്രഹാം എംഎൽഎയും ജില്ലാ സെക്രട്ടറി പി രാജുവും അടക്കം പത്തുപേർ

പൊലീസിന് മുന്നിൽ കീഴടങ്ങിയ സിപിഐ നേതാക്കൾക്ക് ജാമ്യം നൽകി എറണാകുളം സിജെഎം കോടതി; ഡിഐജി ഓഫീസ് മാർച്ചിനിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ കീഴടങ്ങിയത് എൽദോ എബ്രഹാം എംഎൽഎയും ജില്ലാ സെക്രട്ടറി പി രാജുവും അടക്കം പത്തുപേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസിന് മുന്നിൽ കീഴടങ്ങിയ സിപിഐ നേതാക്കൾക്ക് ജാമ്യം. ഡി.ഐ.ജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി എന്ന കേസിൽ എൽദോ എബ്രഹാം എംഎ‍ൽഎ അടക്കമുള്ള സിപിഐ നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. കേസിൽ പ്രതികളായ എൽദോ എബ്രാഹം എംഎ‍ൽഎ അടക്കം സിപിഐ നേതാക്കൾ കീഴടങ്ങിയിരുന്നു. എംഎ‍ൽഎയെ കൂടാതെ ജില്ലാ സെക്രട്ടറി പി. രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നേതാക്കളെ റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല. എൽദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നാൽപതിനായിരത്തി അഞ്ഞൂറുരൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിവിധ കേസുകളിൽ ഉൾപ്പെട്ട സിപിഐക്കാർക്കെതിരായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈ 23-നാണ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് എംഎ‍ൽഎ അടക്കം നേതാക്കൾക്ക് പരിക്കേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP