Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേക്ക് ഐഡിയിൽ ചാറ്റ് ചെയ്യുന്നത് സ്വന്തം ഭാര്യ തന്നെയാണെന്നറിയാതെ യുവാവ് ക്ഷണിച്ചത് കിടപ്പറ പങ്കിടാൻ; ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ നൽകിയതോടെ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതിയും; സോഷ്യൽ മീഡിയയിലൂടെ പെണ്ണുങ്ങളെ വളച്ച യുവാവിന് പണികിട്ടിയത് ഇങ്ങനെ

ഫേക്ക് ഐഡിയിൽ ചാറ്റ് ചെയ്യുന്നത് സ്വന്തം ഭാര്യ തന്നെയാണെന്നറിയാതെ യുവാവ് ക്ഷണിച്ചത് കിടപ്പറ പങ്കിടാൻ; ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ നൽകിയതോടെ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതിയും; സോഷ്യൽ മീഡിയയിലൂടെ പെണ്ണുങ്ങളെ വളച്ച യുവാവിന് പണികിട്ടിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: സോഷ്യൽ മീഡിയയിലൂടെ പെണ്ണുങ്ങളെ വളയ്ക്കുന്നത് പതിവാക്കിയ ഭർത്താവിനെ കുടുക്കാൻ വ്യാജ അക്കൗണ്ടുമായെത്തിയ യുവതിയേയും കിടക്ക പങ്കിടാൻ ക്ഷണിച്ച് യുവാവ്. ഭർത്താവിന്റെ കള്ളത്തരം തെളിവ് സഹിതം കോടതിയിൽ ഹാജരാക്കിയതോടെ വിവാഹ മോചനം അനുവദിച്ച് കുടുംബ കോടതിയും. യുഎഇയിൽ അറബ് യുവതിയാണ് ഭർത്താവിന്റെ പരസ്ത്രീ ബന്ധം തെളിവ് സഹിതം കോടതിയിൽ ഹാജരാക്കി വിവാഹ മോചനം നേടിയത്.

രണ്ടു വർഷംമുമ്പാണ് ഇവർ വിവാഹിതരായത്. ഇവർക്ക് 6 മാസം പ്രായമായ ആൺകുട്ടിയുമുണ്ട്. ഭർത്താവിനെ പരസ്ത്രീകളോടൊപ്പം കണ്ടതായി സുഹൃത്ത് അറിയിച്ചത് അനുസരിച്ച് ഫോൺ ചെയ്ത് ചോദിച്ചപ്പോൾ ജോലിയിൽ ആണെന്നായിരുന്നു ഭർത്താവിന്റെ മറുപടി. ഇതോടെ യുവതിക്ക് ഭർത്താവിന്റെ പെരുമാറ്റത്തിൽ യുവതിക്ക് സംശയം ബലപ്പെട്ടു. മണിക്കൂറുകളോളം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതും ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരാത്തതും പതിവാകുക കൂടി ചെയ്തതോടെയാണ് യുവതി നേരിട്ട് 'അന്വേഷണം' നടത്തിയത്. സത്യം തിരിച്ചറിഞ്ഞ യുവതി മുള്ളിനെ മുള്ളുകൊണ്ടുതന്നെ എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി പരസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഭർത്താവിനെ വ്യാജ അക്കൗണ്ടുണ്ടാക്കി ചാറ്റ് ചെയ്താണ് യുവതി കുടുക്കിയത്. മറുവശത്ത് ഉള്ളത് ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ചാറ്റ് ചെയ്ത യുവാവ്, അവരെ കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയും ചെയ്തു. ചാറ്റിന്റെ വിശദാംശങ്ങളുമായി കുടുംബകോടതിയെ സമീപിച്ച യുവതിക്ക് വിവാഹമോചനം അനുവദിച്ചു. സ്ത്രീക്ക് വീടുവച്ചുകൊടുക്കാനും പ്രതിമാസ ചെലവിനുള്ള തുക നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP