Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഹൻകുമാറിനെ നിർത്തി മുരളീധരൻ പാലം വലിച്ചു; മുരളി കാണിച്ചത് കഴിഞ്ഞ വട്ടം ജയിപ്പിച്ചതിന് സിപിഎമ്മിനുള്ള പ്രത്യുപകാരം; വി.കെ.പ്രശാന്തിനെ മേയറായി നിലനിർത്താൻ സഹായിക്കുന്നതും യുഡിഎഫ്; വട്ടിയൂർക്കാവിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയെന്നും വോട്ടുകച്ചവടം നടന്നെന്നും അഡ്വ.എസ്.സുരേഷ്; ഉപതിരഞ്ഞെടുപ്പ് വേണ്ടത്ര ഗൗരവത്തിൽ ആരും എടുത്തില്ലെന്ന് രാജഗോപാൽ; ഫലം വരും മുമ്പേ പ്രതീക്ഷ കൈവിട്ട് ബിജെപി

മോഹൻകുമാറിനെ നിർത്തി മുരളീധരൻ പാലം വലിച്ചു; മുരളി  കാണിച്ചത് കഴിഞ്ഞ വട്ടം ജയിപ്പിച്ചതിന് സിപിഎമ്മിനുള്ള പ്രത്യുപകാരം; വി.കെ.പ്രശാന്തിനെ മേയറായി നിലനിർത്താൻ സഹായിക്കുന്നതും യുഡിഎഫ്; വട്ടിയൂർക്കാവിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയെന്നും വോട്ടുകച്ചവടം നടന്നെന്നും അഡ്വ.എസ്.സുരേഷ്; ഉപതിരഞ്ഞെടുപ്പ് വേണ്ടത്ര ഗൗരവത്തിൽ ആരും എടുത്തില്ലെന്ന് രാജഗോപാൽ; ഫലം വരും മുമ്പേ പ്രതീക്ഷ കൈവിട്ട് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ പ്രതീക്ഷ കൈവിട്ട് ബിജെപി. യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ടു മറിച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ എസ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.ഡി.എഫിന് മേൽക്കൈ ഉള്ള ബൂത്തുകൾ നിർജീവമായിരുന്നെു. വട്ടിയൂർക്കാവിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയുണ്ട്.താൻ യാദൃച്ഛികമായാണ് താൻ സ്ഥാനാർത്ഥിയായതെന്നും , വോട്ടു കച്ചവടം നടന്നിട്ടില്ലെങ്കിൽ മാത്രം താൻ വിജയിക്കും.- സുരേഷ് വ്യക്തമാക്കി.

'വട്ടിയൂർക്കാവിൽ കെ മോഹൻകുമാറിനെ നിർത്തി കെ മുരളീധരൻ പാലം വലിച്ചു. കഴിഞ്ഞ തവണ വിജയിപ്പിച്ചതിന് കെ മുരളീധരൻ സിപിഎമ്മിനോട് പ്രത്യുപകാരം ചെയ്തു. നാലു വർഷമായി വി.കെ പ്രശാന്തിനെ മേയറായി നിലനിർത്തുന്നതിന് സഹായിക്കുന്നത് യു.ഡി.എഫാണ്, അതുകൊണ്ട് ആ കടമ ഇവിടെയും കാണിച്ചിട്ടുണ്ട്്.യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് വേണ്ടി ആരും കാര്യമായി പ്രചാരണത്തിനിറങ്ങിയില്ല, യു.ഡി.എഫിന് മേൽക്കൈ ഉള്ള ബൂത്തുകളെല്ലാം നിർജീവമായിരുന്നു.' - സുരേഷ് ചൂണ്ടിക്കാട്ടി.

വട്ടിയൂർക്കാവിൽ പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല. ബിജെപിക്ക് ഉറപ്പുള്ള വോട്ടുകൾ കിട്ടി. എന്നാൽ പോളിങ് സ്റ്റേഷനിൽ വന്നാൽ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള നിരവധി ആളുകൾ വോട്ട് ചെയ്യാൻ എത്തിയില്ല. ആര് ജയിച്ചാലും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരിക്കും വിജയിക്കുകയെന്നും സുരേഷ് പറഞ്ഞു.വിശ്വാസ സമൂഹത്തിന്റെ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി കിട്ടിയിട്ടുണ്ട്. എൻഎസ്എസ് യുഡിഎഫിന് അനുകൂലമാണെന്ന് ചില കോൺഗ്രസുകാർ പറഞ്ഞുപരത്തിയിരുന്നു. അത് കോൺഗ്രസുകാരുടെ മാത്രം പ്രചാരണമായിരുന്നു. വിശ്വാസ സമൂഹം ശരിദൂരത്തിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എൻഎസ്എസ് നിലപാട് ഒരു ശതമാനം പോലും ബിജെപിക്ക് തിരിച്ചടിയായിട്ടില്ല. അവരുടെ ശരിദൂരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിന് എൽ.ഡി.എഫ് വോട്ടു മറിച്ചു എന്ന ആരോപണമുണ്ടായിരുന്നു.

വട്ടിയൂർക്കാവിൽ തിരിച്ചടിയുറപ്പിച്ചപോലെയാണ് മുതിർന്ന ബിജെപി നേതാവ് രാജഗോപാലും പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പായതിനാൽ തന്നെ പ്രവർത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തില്ലെന്നാണ് രാജഗോപാൽ പറഞ്ഞത്. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പറയാമെന്നും ഇത് ഗൗരവമായ തെരഞ്ഞെടുപ്പ് അല്ലായിരുന്നെന്നും ഇങ്ങനെയുള്ള തെരഞ്ഞെടുപ്പാണ് പരീക്ഷണം നടത്താൻ പറ്റിയ സമയമെന്നും രാജഗോപാൽ പറഞ്ഞു.

സുരേഷിന്റെ സ്ഥാനാർത്ഥിത്വം പരീക്ഷണം മാത്രമായിരുന്നോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു രാജഗോപാലിന്റെ മറുപടി. യുവാക്കൾക്ക് അവസരം കൊടുത്താൽ എങ്ങനെയിരിക്കുമെന്ന് നോക്കാനായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തവണത്തെ വിജയസാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യത്തിന് അതെല്ലാം കണ്ടറിയാം എന്നായിരുന്നു മാധ്യമങ്ങളോട് രാജഗോപാൽ നൽകിയ മറുപടി. ജനറൽ ട്രെന്റ് വെച്ചിട്ടാണ് താൻ പറയുന്നതെന്നും അതിൽ നിന്ന് തന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോയെന്നും രാജഗോപാൽ പറഞ്ഞു.സംസ്ഥാനത്തിന്റെ പല ഭാഗത്തും സിപിഐ.എമ്മും കോൺഗ്രസും വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു. അത്തരത്തിലൊരു വോട്ട് കച്ചവടം വട്ടിയൂർകാവിലും നടന്നോ എന്ന ചോദ്യത്തിന് അതിന് സാധ്യതയുണ്ടെന്നായിരുന്നു രാജഗോപാൽ നൽകിയ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP