Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലേഷ്യയിൽ നിന്ന് പാമോയിൽ വാങ്ങരുത്; കശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നെന്ന് മഹാതീർ മുഹമ്മദ് പറഞ്ഞതിൽ കടുത്ത പ്രതിഷേധം; സാക്കിർ നായിക്കിനെ സംരക്ഷിക്കുന്നതിലും ഇന്ത്യൻ സമൂഹത്തിനെതിരായ പരാമർശം തിരുത്താത്തതും പ്രകോപനമായി; ഇൻഡൊനീഷ്യ, അർജന്റീന, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർത്തണം; തുടർച്ചയായ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയ മലേഷ്യയെ പാഠംപഠിപ്പിക്കാൻ ഇന്ത്യൻ വ്യാപാരികൾ

മലേഷ്യയിൽ നിന്ന് പാമോയിൽ വാങ്ങരുത്; കശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നെന്ന് മഹാതീർ മുഹമ്മദ് പറഞ്ഞതിൽ കടുത്ത പ്രതിഷേധം; സാക്കിർ നായിക്കിനെ സംരക്ഷിക്കുന്നതിലും ഇന്ത്യൻ സമൂഹത്തിനെതിരായ പരാമർശം തിരുത്താത്തതും പ്രകോപനമായി; ഇൻഡൊനീഷ്യ, അർജന്റീന, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർത്തണം; തുടർച്ചയായ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയ മലേഷ്യയെ പാഠംപഠിപ്പിക്കാൻ ഇന്ത്യൻ വ്യാപാരികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയും മലേഷ്യയും തമ്മിൽ നയതന്ത്രബന്ധങ്ങളിൽ അത്ര നല്ല സുഖത്തിലല്ല എന്നത് അടുത്തകാലത്ത് വ്യക്തമായതാണ്. കശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് യുഎന്നിൽ പറഞ്ഞതിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ്, വിവാദ ഇസ്ലാം മത പ്രഭാഷകൻ സാക്കിർ നായിക്കുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും മലേഷ്യയിൽ ഉയരുന്നത്. സാക്കിർ നായിക്ക് മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ നടത്തിയ പ്രസ്്താവനയിലും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ തുടർച്ചയായ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തിയ മലേഷ്യയെ പാഠംപഠിപ്പിക്കാൻ ഇന്ത്യയിലെ വ്യാപാരികൾ. മലേഷ്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പാമോയിൽ വാങ്ങരുതെന്ന ഇന്ത്യ തീരുമാനമെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മലേഷ്യയോടുള്ള പ്രതിഷേധസൂചകമായി കേന്ദ്രസർക്കാർ അവിടെനിന്നുള്ള പാമോയിൽ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തിയേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാർ നീക്കത്തിന് പിന്തുണയുമായി വ്യാപാരികളും രംഗത്തെത്തിയിരിക്കുന്നത്.

മലേഷ്യയിൽനിന്നുള്ള പാമോയിൽ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സംഘടന തങ്ങളുടെ അംഗങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഇന്ത്യയും മലേഷ്യയും തമ്മിൽ അടുത്തിടെയുണ്ടായ പ്രശ്‌നങ്ങളിൽ പാമോയിൽ വ്യവസായത്തിന് ഏറെ പ്രധാന്യമുണ്ടെന്നും രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായിരിക്കണം നമ്മുടെ തീരുമാനമെന്നും പാമോയിൽ വ്യാപാരികളുടെ സംഘടനയായ സോൾവെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇക്കാരണത്താൽ മലേഷ്യയിൽനിന്ന് പമോയിൽ വാങ്ങരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മലേഷ്യയ്ക്ക് പകരം ഇൻഡൊനീഷ്യ,അർജന്റീന,യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പാമോയിൽ ഇറക്കുമതി ഉയർത്തണമെന്നും ഇവർ നിർദേശിക്കുന്നു.

പാമോയിൽ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചാൽ മലേഷ്യ കനത്ത പ്രതിസന്ധിയാകും അഭിമുഖീകരിക്കേണ്ടിവരിക. മലേഷ്യൻ വ്യവസായരംഗത്തെ തന്നെ പിടിച്ചുലയ്ക്കുന്നതാകും ഈ നീക്കം. ലോകത്തുതന്നെ ഏറ്റവുമധികം ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തെ പാമോയിൽ ഉത്പാദക രാജ്യങ്ങളിൽ രണ്ടാമതുള്ള രാജ്യമാണ് മലേഷ്യ. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3.9 മില്യൺ ടൺ പാമോയിലാണ് ഇന്ത്യ മലേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞമാസം ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നതിനിടെയാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ഇന്ത്യക്കെതിരെ പരാമർശം നടത്തിയത്. കശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു വിവാദ പരാമർശം. ഇതിനുപിന്നാലെയാണ് പാമോയിൽ ഉൾപ്പെടെ മലേഷ്യയിൽനിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം ആലോചന തുടങ്ങിയത്. അതേസമയം, കശ്മീർ വിഷയത്തിൽ നടത്തിയ പ്രസ്താവന പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കെതിരെ വിഷം ചീറ്റി സാക്കിർ നായിക്കും

ഭീകരവാദവും വിദേശനാണ്യവിനിമയ ചട്ടവും അടക്കം നിരവധി കേസുകളിൽപെട്ടതിന്റെ ഫലമായി ഇന്ത്യവിട്ട സാക്കിർ നായിക്ക് ഇപ്പോൾ മലേഷ്യയിലാണ്. എന്നാൽ അവിടെ ഇരുന്നിട്ടും നായിക്ക് ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ തുടരുകയാണ്. മലേഷ്യയിലെ ഇന്ത്യാക്കാർക്ക് കൂറ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന സാക്കിർ നായിക്കിന്റെ പ്രസ്താവന നേരത്തെ വൻ വിവാദം സൃഷ്ടിച്ചിരുന്നു. മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയും ഇന്ത്യൻ വംശജനുമായ എം കുലശേഖരൻ ഇക്കാര്യത്തിൽ ശക്തമായി പ്രതിഷേധിച്ചിട്ടും, നായിക്കിനെ സംരക്ഷിക്കുകയാണ് മലേഷ്യ ചെയ്തത്. പഴയ 'അതിഥി'കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു പിന്നീട് സാക്കിർ നായിക്ക് നടത്തിയ വിവാദ പ്രസ്താവന.

സാക്കിർ നായിക്കിനെ വിമർശിച്ചാൽ ഉപമുഖ്യമന്ത്രിപോലും മലേഷ്യയിൽ എൽടിടിഇ ഭീകരനാവുമെന്ന ഗുരുതരമായ അവസ്ഥയാണ് നിലവിലുള്ളത്. നായിക്കിനെ വിമർശിച്ചതിന്റെ പേരിൽ മലേഷ്യൻ പ്രവിശ്യാ ഉപമുഖ്യമന്ത്രിക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി പൊലീസ് ചോദ്യം ചെയ്തത് രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മലേഷ്യയിലെ പൗരൻ പോലുമല്ലാത്ത നായിക്കിനുവേണ്ടി രാജ്യത്തെ ഭരണകൂടം പ്രവർത്തിക്കുന്നത് കൃത്യമായ പക്ഷപാതിത്വമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നു കഴിഞ്ഞു.

മലേഷ്യയിലെ പെനാങ് ഉപമുഖ്യമന്ത്രി ഡോ. പി രാമസ്വാമിയെയാണ് എൽടിടിഇ ഭീകരവാദ ബന്ധം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്തത്. ബുകിത് അമനിലെ പൊലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. സാക്കിർ നായികിനെ വിമർശിച്ചതും രാമസ്വാമിയുടെ രണ്ട് ലേഖനങ്ങൾ വിവാദമായതിന്റെയും പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യൽ. മലേഷ്യയിലെ ബടു അറങിൽ മൂന്നുപേരെ വെടിവെച്ച് വീഴ്‌ത്തിയ സംഭവത്തിൽ പൊലീസിനെ ചോദ്യം ചെയ്യുന്നതായിരുന്നു ആദ്യ ലേഖനമായ 'ന്യൂ ഗവൺമെന്റ് ബട്ട് ദ സേം ഓൾഡ് പൊലീസ് ഫോഴ്‌സ്', 'ഹൂ ആം ഐ, പീസ്‌മേക്കർ ഓർ ടെററിസ്റ്റ്' എന്ന ലേഖനത്തിൽ തനിക്കെതിര എൽടിടിഇ ബന്ധം ആരോപിക്കപ്പെട്ടതിനെക്കുറിച്ച് രാമസ്വാമി വിശദീകരിച്ചിരുന്നു.

എന്നാൽ സാകിർ നായിക്കിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാൻ ചില പാർട്ടികൾ ശ്രമിക്കുന്നതായും തനിക്ക് സാകിർ നായിക്കുമായി വ്യക്തിപരമായ വിദ്വേഷമില്ലെന്നും രാമസ്വാമി പറഞ്ഞു. 'മുസ്ലിങ്ങൾ അല്ലാത്തവരെ അധിക്ഷേപിക്കരുത്. വർഗീയ വിദ്വേഷങ്ങൾ പ്രോത്സാഹിപ്പിക്കരുത്. രാജ്യത്തോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യരുത്'- അദ്ദേഹം കൂട്ടിച്ചേർത്തു. എൽടിടിഇയുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രാമസ്വാമി ആരോപിച്ചു. ഇതെല്ലാം ഇന്ത്യൻ വ്യാപാരികൾക്ക് മലേഷ്യയോടുള്ള മമത കുറയാൻ ഇടയാക്കിയിട്ടുണ്ട്്. കടത്തു തീരുമാനങ്ങൾക്ക് ഇതെല്ലാം ഘടകമായിട്ടുണ്ടെന്ന് എൻഡിടീവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP