Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ, അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഈ ജോലിക്ക് ഇറങ്ങിയത്; തിരികെ തല്ലിയാൽ ഞാൻ പോയി അകത്ത് കിടന്നേനെ; വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധിയാളുകൾ സഹായവുമായി എത്തുന്നുണ്ട്; ജോലി വാഗ്ദാനങ്ങൾ നിരസിച്ചത് അമ്മയുടെ ചികിത്സയ്ക്ക് ഇവിടെ തന്നെ ഉണ്ടാകണം എന്നുള്ളതിനാൽ; അടി തന്ന ശേഷം അവർ നിന്നത് ഒരു യുദ്ധം ജയിച്ച പോലെ; പാർക്കിങ് ഏരിയയിലെ മർദ്ദനവും തുടർന്നുള്ള സംഭവങ്ങളും; റിങ്കു മനസ്സ് തുറക്കുന്നു

എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ, അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഈ ജോലിക്ക് ഇറങ്ങിയത്; തിരികെ തല്ലിയാൽ ഞാൻ പോയി അകത്ത് കിടന്നേനെ; വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധിയാളുകൾ സഹായവുമായി എത്തുന്നുണ്ട്; ജോലി വാഗ്ദാനങ്ങൾ നിരസിച്ചത് അമ്മയുടെ ചികിത്സയ്ക്ക് ഇവിടെ തന്നെ ഉണ്ടാകണം എന്നുള്ളതിനാൽ; അടി തന്ന ശേഷം അവർ നിന്നത് ഒരു യുദ്ധം ജയിച്ച പോലെ; പാർക്കിങ് ഏരിയയിലെ മർദ്ദനവും തുടർന്നുള്ള സംഭവങ്ങളും; റിങ്കു മനസ്സ് തുറക്കുന്നു

സുവർണ്ണ പി.എസ്‌

കൊച്ചി: റിങ്കു ഇന്ന് കേരള കരയ്ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ്. ആശുപത്രിയലെ പാർക്കിങ്ങ് ഏരിയയിൽ ആര്യ എന്ന യുവതി പാർക്ക് ചെയ്തിരുന്ന വാഹനം എടുത്ത് മാറ്റിയതിന് പരസ്യമായി മുഖത്ത് അടി കിട്ടിയിട്ടും യാതൊന്നും പ്രതികരിക്കാതെ നിന്ന യുവാവ്. എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് തല്ലുന്നവരെ തിരികെ തല്ലാനല്ല എന്നെ പഠിപ്പിച്ചിട്ടുള്ളതെന്ന മറുപടിയും. റിങ്കു കാണിച്ച ഈ ക്ഷമയ്ക്ക് മുന്നിൽ സ്നേഹം കൊണ്ട് മൂടുകയാണ് കേരളക്കര. റിങ്കുവിന് സംഭവിച്ചതിനെതിരെ പലരും രംഗത്തെത്തിയിരുന്നു. മാത്രമല്ല റിങ്കുവിന്റെ ജീവിത സാഹചര്യം മനസിലാക്കി സഹായിക്കാൻ എത്തുന്നവരും ഉണ്ട്. ഇവർക്കെല്ലാം റിങ്കു നന്ദിയും അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നും എന്താണ് തന്റെ ജീവിത സാഹചര്യം എന്നും തുറന്ന് സംസാരിച്ച് എത്തിയിരിക്കുകയാണ് റിങ്കു.

എന്റെ പേര് റിങ്കു സുകുമാരൻ എന്നാണ്. ഞാൻ ആലപ്പുഴക്കാരനാണ്, ആലപ്പുഴ മാവേലിക്കരയിലാണ് വീട്. എനിക്ക് വീട്ടിൽ ആകെ അമ്മ മാത്രമേയുള്ളൂ. എന്റെ ചെറുപ്പം മുതൽ ഈ പ്രായം വരെ എന്റെ കൂടെ അമ്മ മാത്രമേയുള്ളൂ. ചെറുപ്പം മുതൽ വളർത്തിയതും അമ്മയാണ്. അത് മാമന്മാരുടെ സഹായവും കാര്യങ്ങളിലൂടെയുമായിരുന്നു. ഒരു പ്രായം കഴിഞ്ഞപ്പോൾ അമ്മ തന്നെ ജോലി കുറച്ചൊക്കെ ചെയ്തു. പഠിക്കാൻ വിട്ടു, എല്ലാ കാര്യങ്ങളും നോക്കി. അപ്പോൾ അത് നടക്കാതെ.., എഞ്ചിനീയറിങ്ങ് പഠിക്കാൻ പ്ലസ് ടു വിന് ശേഷം പേയിരുന്നെങ്കിലും അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല സാമ്പത്തിക ബുദ്ധിമുട്ട് കാരണം. അപ്പോൾ അമ്പതിനായിരം രൂപ ഇല്ലാത്തതിനാൽ ഞാൻ ഡ്രോപ് ഔട്ട് ആയി. അതിന് ശേഷം തിരിച്ച് ഇവിടെ വന്നപ്പോൾ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് കയറി. ചെറിയ ജോലികളായിരുന്നു. ലാസ്റ്റ് അമ്മയ്ക്ക് ഡെങ്കി വന്നപ്പോഴും മറ്റുള്ള ചെറിയ ജോലികളിലായിരുന്നു, 2017.

അത് കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് ഹാർട്ടിന് പ്രോബ്ലം കൂടിയിരിക്കുകയാണെന്ന് അറിഞ്ഞത്. പ്രശ്‌നങ്ങൾ കൂടിയപ്പോൾ ആകെ മൊത്തം തകർന്ന് ഇരിക്കുകയായിരുന്നു. ഈ ജോലിയിൽ കയറിയപ്പോഴും അന്നത്തെ ദിവസം വിളിച്ച് പറയുന്നത് ആൾ ഇനിയും ഒരു വർഷമേ ജീവിച്ചിരിക്കുകയുള്ളൂ എന്നാണ്. അപ്പോൾ ആകെ ഫുൾ തകർന്നും പോയി. അന്നാണ് ഈ സംഭവം ഉണ്ടാവുന്നത്. രാവിലെ അമ്മയുടെ കാര്യം അറിഞ്ഞു, ഒരു 12 മണിക്ക് മുമ്പ് തന്നെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി. പിന്നെ അവിടെ നിന്ന് പ്രശ്‌നങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ കംപ്ലെയ്ന്റ്.. രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും. പിന്നെ എല്ലാം എല്ലാവരും അറിഞ്ഞതാണ്. വീഡിയോസും ന്യൂസും എല്ലാം മീഡിയാസിൽ കൂടെ എല്ലാവരും അറിഞ്ഞു കാര്യങ്ങൾ. എന്റെ നിരപരാധിത്വവും പിന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നുള്ളതും. എല്ലാവരുടെയും സപ്പോർട്ടും എല്ലാം ഉണ്ട്. ഇന്ന് ഇപ്പോൾ ശങ്കരാചാര്യ കോളേജിലെ ഡോക്ടർ രജിത്ത് സാറിന്റെ സപ്പോർട്ടും എല്ലാം അതീവമായി നെഞ്ചിൽ തട്ടുന്ന ഒന്നാണ്. വളരെ സന്തോഷം ഉണ്ട്.

ആശുപത്രിയിൽ വച്ച് അന്ന് റിങ്കുവിന് സംഭവിച്ചതിനെ കുറിച്ച്..

ഒക്ടോബർ ഒന്നിനാണ് ഈ സംഭവം നടക്കുന്നത്. സംഭവം എന്താണെന്ന് വച്ചാൽ രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോഴാണ് അവർ വരുന്നത്. എനിക്ക് യാതൊരു മുൻ പരിചയമോ ഒന്നുമില്ല. വന്ന് നേരെ സ്റ്റാഫ് പാർക്കിങ്ങ് ഏരിയയിലേയ്ക്ക് പോവുകയായിരുന്നു. സ്റ്റാഫ് പാർക്കിങ്ങ് ഏരിയയിലേയ്ക്ക് പോവുന്നത് കണ്ടപ്പോൾ അവിടെ സ്റ്റാഫ് പാർക്കിങ്ങ് ആണ് മാഡം എന്ന് ഞാൻ പറയുകയും ചെയ്തു. ഒരു ബൈക്ക്, ആക്ടീവ പാർക്ക് ചെയ്യാനുള്ള ഏരിയ കാണിച്ച് കൊടുക്കുകയും ചെയ്തു. എന്നിട്ട് പോലും അവിടെ പാർക്ക് ചെയ്യില്ല എന്നുള്ള നിർബന്ധ വാശിയാൽ ആ കോർണ്ണറിൽ തന്നെ പാർക്ക് ചെയ്തു. അപ്പോൾ ഞാൻ റീസണും പറഞ്ഞു. എം.ഡിയുടെ വണ്ടിയാണ് സൈഡിൽ കിടക്കുന്നത്. വണ്ടി പോവാൻ സ്ഥലം ഉണ്ടാവില്ലയെന്നും. അതിന് ശേഷവും ആ മാഡം പറഞ്ഞു ഞാൻ വണ്ടി ഇവിടെയെ പാർക്ക് ചെയ്യൂ എന്ന്. പ്രശ്‌നം വേണ്ട എന്ന രീതിയിലാണ് ഞാൻ പിന്നെ മാറിയത്.

പിന്നെ എം.ഡിയുടെ വണ്ടി ഇറങ്ങാൻ നേരം ആ പൊസിഷനിൽ തന്നെ ആ വണ്ടിക്കും ഇറങ്ങി പോവുന്ന വണ്ടിക്കും ഡാമേജ് വരാത്ത വിധം ഞാൻ അത് ഇറക്കി വിട്ടു. അതിന് ശേഷം ഉണ്ടായത് എന്തെന്നാൽ അത് മുന്നോട്ട് നീങ്ങി, അതാണ് അവർ കണ്ട കാരണം. അത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഒരു സെക്യൂരിറ്റി അവരെ ധിക്കരിച്ചു എന്നുള്ളതായിരിക്കാം. എന്ത് പ്രോബ്ലം ആണെന്ന് അറിയില്ല പക്ഷെ അവർ താഴെ ചെന്ന് കംപ്ലെയ്ന്റ് ചെയ്ത് പി.ആർ.ഒ യുടെ അടുത്ത് പറഞ്ഞു. പി.ആർ.ഒ സാലി മാഡവുമായിട്ട് കയറി വന്നു. സാലി മാഡം എന്നെ വിളിക്കുമ്പോഴാണ് ഞാൻ ചെല്ലുന്നത് തന്നെ . ചെന്നപ്പോൾ ഞാൻ കരുതി വഴക്കോ വല്ല പ്രശനവും ആയിരിക്കുമെന്ന്. അതാണ് സാധാരണ ഉണ്ടാവാറുള്ളത്. അപ്പോൾ അടുത്തേയ്ക്ക് ചെന്നപ്പോൾ മാഡം എന്നോട് പറഞ്ഞത് ആ വണ്ടി എടുത്തുകൊടുത്തേയ്ക്ക് എന്നാണ്. മാഡം അത് പറഞ്ഞതിന് ശേഷം ഞാൻ വണ്ടി എടുത്തു. സൂക്ഷിച്ച് തന്നെയാണ് വണ്ടി എടുത്തത്. ചതുപ്പ് പോലത്തെ ഒരു സ്ഥലത്ത് നിന്ന് സൂക്ഷിച്ച് വണ്ടിയെടുത്ത് കറക്ട് സ്റ്റാൻഡിൽ കൊണ്ടുപോയി വെച്ച് കഴിഞ്ഞപ്പോൾ പെട്ടെന്ന് ഒരു റീസൺ കണ്ടെത്തി, ഒരു നിസാര റീസൺ.

ഇപ്പോൾ ആ വണ്ടി മറിച്ച് ഇടുകയോ, കൈയിൽ നിന്ന് വീഴുകയോ, വണ്ടി സ്‌ക്രാച്ച് ആക്കുകയോ ഒന്നും ചെയ്തില്ല. വണ്ടി കറക്ട് സ്റ്റാൻഡിൽ വെച്ച് മറ്റൊരു വണ്ടി അറ്റെൻഡ് ചെയ്യാൻ പോയപ്പോഴാണ് സിംപിൾ റീസൺ കാണിച്ച് തെറിവിളിക്കുകയും ഒക്കെ ചെയ്തത്. പിന്നെ പെട്ടെന്ന് അത് കഴിഞ്ഞപ്പോൾ പെട്ടെന്ന് സ്റ്റാൻഡ് ഒരച്ചു എന്നാക്കെ പറഞ്ഞ് അത് കഴിഞ്ഞപ്പോഴാണ് അടിച്ചത്. പെട്ടെന്നുള്ള അടിയായിരുന്നു. അപ്പോൾ അങ്ങനെ ചെയ്യുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒരു വഴക്ക് മാത്രമാണെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അത് കഴിഞ്ഞപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഞാൻ ആകെ വല്ലാതെ ആയി പോയി. ഒന്നാമതെ രാവിലെ അമ്മയുടെ സംഭവം. ഉച്ച കഴിഞ്ഞപ്പോൾ ഇത് കൂടെ ആയപ്പോൾ ഞാൻ ആകെ തളർന്ന് പോയി. അതുകൊണ്ട് സംഭവം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേയ്ക്ക് പോവുകയാണെന്നും പറഞ്ഞ് ഷർട്ടിന്റെ ബട്ടൻസും ഊരിക്കൊണ്ട് നടന്ന് പോന്നു.

യുവതിയുടെ പെട്ടന്നുള്ള അക്രമത്തെ കുറിച്ച്

ചാടി തല്ലുക എന്ന് പറഞ്ഞ് കഴിഞ്ഞാൽ സ്‌ട്രോങ്ങ് അല്ലാതെ എങ്ങനെ ആവാനാണ്. ഒരാൾ സാധാരണ പോലെ നിന്ന് തല്ലുകയല്ല ചാടി തല്ലുക എന്ന് പറഞ്ഞാൽ അത് അത്രയ്ക്ക് വൈരാഗ്യമോ ദേഷ്യമോ ഉള്ളവരാണ് അങ്ങനെ ചെയ്യുക. ചെവി വളരെ ലോലമായതാണ്. നമ്മളെ നേരെ നിർത്തുന്ന ഇക്യുലിബ്രിയവും അതിനകത്താണ് ഉള്ളത്. ഏകദേശം അത് എങ്ങാനും ഡാമേജ് ആയി കഴിഞ്ഞാൽ ആൾ കിടപ്പിലാവും. ഒരുവിധം പറഞ്ഞ് കഴിഞ്ഞാൽ പാരലൈസ്ഡ്. അത് കഴിഞ്ഞാൽ പിന്നെ സാമ്പത്തികം ഉള്ള കുടുംബം ആണെങ്കിൽ രണ്ട് വർഷം വരെ ജീവിച്ചിരിക്കും. അത് കഴിഞ്ഞാൽ അത് എന്താണെന്ന് വച്ചാൽ അതിന് കുറച്ച് പ്രൊസീജേഴ്‌സും ഉണ്ട് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട്.

ദയാമരണം അങ്ങനെ കൊടുക്കാമെന്ന് പറയും. അത് എന്താണെന്നാൽ വീട്ടുകാർക്ക് നോക്കാൻ കഴിയാതെ വരുമ്പോൾ. അപ്പോൾ എന്റെ വീട്ടുകാർക്ക് ആരും ഇല്ലാതെ വരും ഒന്ന്. എന്റെ ജീവൻ നഷ്ടപ്പെടും രണ്ട്. അപ്പോൾ അതിനൊരു വാല്യൂ ഇല്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്. കാരണം ആരെയും ഇങ്ങനെ അടിക്കാം എന്നാണ് ഇന്ത്യയിൽ എങ്കിൽ, എനിക്ക് അറിയില്ല. ഇപ്പോൾ ഒരു കണ്ണിന് മറ്റൊരു കണ്ണ് എടുക്കുകയാണെങ്കിൽ എല്ലാവരും അന്തരാവില്ലേ. അത് ശരിയാവില്ല എന്ന് തോന്നി. അന്തതയിൽ ഉള്ളതിന് സന്തോഷം കിട്ടില്ല കാഴ്‌ച്ച ഉള്ളപ്പോളുള്ളതിനെ പോലെ. അപ്പോൾ അടിക്കുകയല്ല അവർക്ക് അതിന്റെതായിട്ടുള്ള പ്രൊസീജർ ഉണ്ട് ആ പ്രൊജീജറിലേയ്ക്ക് നീങ്ങാമായിരുന്നു. പക്ഷെ അവർ ചാടി അടിച്ചത് വളരെ. ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലാലോ..

എന്തുകൊണ്ട് അടി കിട്ടിയപ്പോൾ തന്നെ പ്രതികരിച്ചില്ല?

കാരണം എന്റെ വീട്ടിൽ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ. അപ്പോൾ ഞാൻ ജയിലിൽ പോയി കിടന്ന് കഴിഞ്ഞാലോ. ഞാൻ തെറ്റ് ചെയ്താലോ അമ്മ ഒറ്റയ്ക്ക് ആവും. മാത്രമല്ല അമ്മ മാത്രമാണ് ഇപ്പോൾ എന്റെ ലോകം. അതുകൊണ്ട് തന്നെ ഞാൻ ചിന്തിച്ചില്ലെങ്കിൽ എന്നെ ആശ്രയിക്കുന്ന ആളുകൾ അനുഭവിക്കുന്ന വേദന എനിക്ക് അറിയാം. നമ്മൾ അവരുടെ പക്ഷത്ത് നിന്നും ചിന്തിക്കണം. ഒരു സിങ്കിൾ മൈന്റെഡ് ആണെങ്കിൽ നമ്മൾ ഒരു സെൽഫിഷ് റീസൺ എന്ന് പറയാം. പക്ഷെ നമ്മൾ ഒരാൾക്ക് വേണ്ടി ഇറങ്ങുമ്പോൾ അത് അങ്ങനെയാണല്ലോ പോകുന്നത്. നമ്മൾ മാക്‌സിമം മറ്റൊരാൾക്ക് വേണ്ടി ജീവിക്കുമ്പോൾ എല്ലാ കാര്യങ്ങളും അറിയണം.

തെറ്റിലേയ്ക്ക് പോവാതെ മാക്‌സിമം ശ്രമിക്കുകയും വേണം. പിന്നെ ഞാൻ അങ്ങനെ ചെയ്യുകയാണെങ്കിൽ പതിനഞ്ച് ദിവസം കേസും റിമാൻഡും ഒക്കെ വരും. അതൊക്കെ പ്രശ്‌നങ്ങൾ ആവും. പിന്നെ കൂടുതലും ഷോട്ട് ഫിലിമിലൊക്കെ കണ്ടിട്ടുള്ളതാണ് നമ്മളൊക്കെ ലാസ്റ്റ് സൂയിസൈഡിൽ തന്നെ തീരേണ്ടി വരും. കാരണം എല്ലാവരും അപ്പോഴത്തേയ്ക്കും വെറുക്കും. വീട്ടുകാരാണെങ്കിലും ബന്ധുക്കളാണെങ്കിലും എന്ത് റീസൺ ആണെങ്കിലും ആരും അറിയില്ല. പക്ഷെ അതിനകത്ത് വരുന്ന പെണ്ണിനെ പീഡിപ്പിച്ചു അവൻ ഒരു റെയ്‌പ്പിസ്റ്റാണ് എന്നെല്ലാം പറഞ്ഞ് വരുത്തും. അതിലും നല്ലത്, ബെറ്റർ സൊലൂഷൻ പിന്നെയും പിന്നെയും ആലോചിച്ച് ജീവിക്കുക എന്നുള്ളതാണ്.

ഈ സംഭവത്തിന്‌ ശേഷം പിന്നീട് എന്ത് ചെയ്തു?

പ്രശ്‌നം കഴിഞ്ഞ ഉടനെ ഞാൻ പോവുകയാണെന്ന് പറഞ്ഞതിൽ പിന്നെ ഞാൻ ഒന്നും കാണുന്നില്ല. എന്താണ് സംഭവം എന്ന് അറിയുന്നില്ല. ഞാൻ എന്റെ ഡ്രസ് മാറുകയും, ഇനി വീട്ടിൽ പോവാം ജോലി വേണ്ട എന്ന് കരുതി എല്ലാം പാക്ക് ചെയ്ത് ഞാൻ തിരിച്ച് വരുമ്പോൾ കാണുന്നത് എന്റെ ഹോസ്പിറ്റലിലെ ഫുൾ സ്റ്റാഫ്. നൂർദിൻ സാർ, ടോണി സാർ ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ട്. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ട്. ഫുൾ ഫാമിലി പോലെയാണ് അവർ ആര് തെറ്റ് ചെയ്ത് കഴിഞ്ഞാലും പ്രതികരിക്കും. പിന്നെ അവിടെയുള്ള ഓട്ടോ ചേട്ടന്മാർ, അവിടെ ഓട്ടോ സ്റ്റാൻഡിലുള്ള മുഴുവൻ ആളുകളും. അവരെല്ലാം വന്ന് പറഞ്ഞിട്ടും ആ യുവതി അത് അംഗീകരിക്കാൻ തയ്യാറല്ല. അവർ തെറ്റ് ചെയ്തിട്ടില്ല എന്നാണ് അവർ പറയുന്നത്. പൊലീസിനെ വിളിക്കാം എന്ന് പറഞ്ഞപ്പോഴും അവർ ഞാൻ വിളിക്കാം എന്നാണ് പറഞ്ഞത്.

എന്തോ വാശിയാണോ എന്താണെന്ന് അറിയില്ല. വനിത പൊലീസ് വന്നു. അതേസമയം ഞാനാണ് തെറ്റ് ചെയ്തിരുന്നത് എങ്കിൽ എനിക്ക് ആ പൊലീസ് ജീപ്പിൽ കയറി പോവേണ്ടി വന്നേനെ. ഞാൻ തെറ്റ് ചെയ്യാതെയിരുന്നിട്ടും അവർ പറഞ്ഞു പൊലീസ് സ്‌റ്റേഷനിൽ ഹാജരാവാൻ. എന്റെ ബ്രൈറ്റ് ഏജൻസിക്കാരും അതിനുള്ള സപ്പോർട്ട് തന്നു. കാരണം നമ്മൾ തെറ്റ് ചെയ്തിട്ടില്ല. അപ്പോൾ ഒന്നാം തീയതി ചെന്നപ്പോൾ വാക്ക് തർക്കം ഉണ്ടായി. അന്ന് എല്ലാ തെളിവുകൾ ഉണ്ടായിട്ടും അവർ പറയുന്നത് അവൻ എന്റെ വണ്ടിയുടെ സ്റ്റാൻഡ് ഒരച്ചു. അത് കാരണമാണെന്നുമുള്ള റീസൺ, നിസാരം നിസാരമായിട്ടുള്ള റീസൺ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോൾ എസ്‌ഐ പറഞ്ഞു നിങ്ങൾ ഈ പറയുന്ന റീസൺ ഒന്നും ഒന്നുമല്ല. അതേസമയം തിരിച്ച് ആയിരുന്നെങ്കിലോ എന്ന് ചോദിച്ചപ്പോൾ ആൾ മിണ്ടാതെ നിന്നു. എല്ലാം ഞാൻ ശ്രദ്ധിച്ച് കേട്ടായിരുന്നു. അതിന് ശേഷം പൊലീസ് അവർക്ക് ചിന്തിക്കാനുള്ള ഒരു ദിവസം കൊടുത്തു.

അപ്പോഴും അവരുടെ കൂടെ വന്നയാൾ കോംപ്രമൈസ് മതി എന്ന് പറയുമ്പോഴും പുള്ളിക്കാരി കേസ് മുന്നോട്ട് പോവട്ടെ എന്ന് പറഞ്ഞ് വാശി കാണിച്ചു. അത് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് ചെന്നപ്പോൾ വക്കീലുമായിട്ട് വരുകയായിരുന്നു. ഞങ്ങളെ വിളിച്ചറിയിച്ചതിനെ തുടർന്ന് ഞാൻ അവിടെ നിന്ന് ഒറ്റയ്ക്കല്ല പോയത്. എന്റെ പിആർഒ, ബ്രൈറ്റിന്റെ രണ്ട് സൂപ്പർവൈസർമാരായിട്ട് ആണ് ഞാൻ പോയത്. ഒറ്റയ്ക്ക് പോയിട്ടില്ല. അപ്പോൾ അവിടെ ചെന്ന് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അകത്ത് കയറിയപ്പോൾ എസ്‌ഐ തന്നെ എനിക്ക് അവരെ ഇൻഡ്രൊഡ്യൂസ് ചെയ്തു. ഇത് അവരുടെ വക്കീലാണെന്ന്. പിന്നെ ആയാൾ എന്നോട് ഡയറക്ട് സംസാരിക്കുകയായിരുന്നു. മോനെ മോന് കേസിനെക്കുറിച്ച് അറിയാൻ പാടില്ലാനിട്ടാണ്. ഞങ്ങൾക്ക് കേസ് തിരിച്ചിടാനും ഒക്കും.

കേസ് തിരിച്ചിട്ട് പെണ്ണ് കേസാക്കി നിന്നെ പതിനഞ്ച് ദിവസം റിമാൻഡിലാക്കും എന്നെല്ലാം പറഞ്ഞു. അപ്പോൾ പൊലീസ് പറഞ്ഞു ഇത് ഇവിടെ സംസാരിക്കേണ്ട വിഷയമല്ല. ആര് ആരെ അകത്തിടും എന്നുള്ളതും. തെറ്റ് ആര് ചെയ്തു എന്നുള്ളതും പൊലീസും കോർട്ടും തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. പിന്നെ ആ സംസാരം നിർത്തിയപ്പോൾ പറഞ്ഞു ഇത് കൈകൊടുത്ത് പിരിയാമെന്ന്. അടികൊണ്ടത് ഞാൻ, തെറ്റ് ചെയ്തിട്ടില്ലാത്തത് ഞാൻ. അവർ തെറ്റ് ചെയ്തു. അപ്പോൾ തെറ്റ് ചെയ്യുന്നതിന് കുഴപ്പം ഇല്ല... അപ്പോൾ ഞാൻ പറഞ്ഞു സാർ എനിക്ക് കുഴപ്പമില്ല കേസുമായി മുന്നോട്ട് തന്നെ പോവാം. കോർട്ടിലേയ്ക്ക് പോവാമെന്ന് പറഞ്ഞ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ എന്നോട് വന്ന് പറഞ്ഞു ഞാൻ അവളെ കയറി പിടിച്ചുവെന്ന് ആക്കുമെന്ന്.

പുള്ളി അത് കണ്ടിട്ട് പോലും ഇല്ല. ആ വിഷയം എന്താണെന്നോ എന്തിനോണോ എന്നൊന്നും അറിയില്ല. എന്നിട്ടും അയാൾ അങ്ങനെ പറഞ്ഞു. പിന്നീട് നിന്നെ ഞാൻ കുരുക്കിയിരിക്കും എന്നൊക്കെ പറഞ്ഞു. അപ്പോൾ പിആർഒ ഒക്കെ പറഞ്ഞു അത് കുഴപ്പമില്ല നമുക്ക് കോർട്ടിൽ വെച്ച് കാണാം എന്നും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും പിരിയുകയായിരുന്നു. പിന്നീട് ഇത് കഴിഞ്ഞ് മൂന്നാം തീയതിയാണ് ഞാൻ എന്റെ വീഡിയോ കാണുന്നത്. അന്ന് എസ്‌ഐയുടെ മുന്നിൽ വെച്ച് വ്യക്തമായി കണ്ടില്ലെങ്കിലും കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ആകെ വല്ലാതെയായി. പിന്നീട് അത് വല്ലാതെ ഇറിട്ടേഷനായിട്ട് തോന്നിയെങ്കിലും തെളിവാണേല്ലോ അത്. അത് നമ്മൾ ശ്രദ്ധിച്ചു വീണ്ടും വീണ്ടും കണ്ടു. അപ്പോൾ ആ വീഡിയോയിൽ കൂടെ കണ്ട് മനസിലായത് ഒൾറെഡി അവർ ഒരു ഫൈറ്റിന് തയ്യാറാണ് എന്നതാണ്. ഒരു റീസൺ കണ്ടെത്തുത എന്നതായിരുന്നു ലക്ഷ്യം.

ഈ വാർത്ത പുറത്ത് വന്ന് കഴിഞ്ഞപ്പോൾ മറ്റുള്ളവരിൽ നിന്ന് ഉണ്ടായ പ്രതികരണം എങ്ങനെയായിരുന്നു?

വീട്ടിൽ ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. ഒന്നാം തീയതി സംഭവം നടന്നതിന് ശേഷം രണ്ടാം തീയതി പതിയെ വിളിച്ച് പറഞ്ഞു അമ്മ എനിക്ക് ഒരു അവാർഡ് ഉണ്ട്. അത് ചിലപ്പോൾ ക്യാഷ് പ്രൈസാവാം, ട്രോഫിയാവാം, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ആവാമെന്ന്. പിന്നെ ഞാൻ പറഞ്ഞു അത് ക്ഷമയ്ക്കുള്ള അവാർഡാണ് അത് കുഴപ്പമില്ല. അപ്പോൾ അമ്മ ചോദിച്ചു എന്തിനുള്ള അവാർഡ് ആണെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഇത് ഹോസ്പിറ്റലിലെ ടോണി സാർ തരുന്നതാണെന്ന്. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് എനിക്ക് പെട്ടെന്ന് റീസൺ പറയാൻ കഴിയില്ല. എന്തെങ്കിലും പെട്ടെന്ന് സ്‌ട്രെസ് ആവുകയോ അറ്റാക്ക് വരുകയോ ചെയ്ത് കഴിഞ്ഞാൽ എനിക്ക് ആളെ നഷ്ടപ്പെടും. അതുകൊണ്ട് ഞാൻ പതിയെ അവതരിപ്പിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു.

മൂന്നാം തീയതിയിലെ ആ ഭീഷണി കൂടെ കഴിഞ്ഞപ്പോൾ അഞ്ചാം തീയതി എന്റെ മൊഴിയെടുപ്പായിരുന്നു. അത് കഴിഞ്ഞപ്പോൾ കേസ് ഞാൻ ഫയൽ ചെയ്തതിന് ശേഷം എനിക്ക് കേസ് മുന്നോട്ട് കൊണ്ടുപോവാനാണ് താൽപര്യം എന്ന് കണ്ട് കഴിഞ്ഞപ്പോൾ അമ്മയോട് ഞാൻ അടുത്ത ഞായറാഴ്ച തന്നെ പറഞ്ഞു. സംഭവം ഇതുപോലെയാണെന്ന്. ഞാൻ ആ വീഡിയോ അയച്ച് കൊടുത്തു. അമ്മ അത് കണ്ടിട്ട് കരഞ്ഞ് കൊണ്ട് ആ ശരി കുഴപ്പമില്ല മോനെ നമുക്ക് കേസുമായി മുന്നോട്ട് പോവാമെന്ന് പറഞ്ഞ് അമ്മ തന്നെ ധൈര്യം തരുകയായിരുന്നു. പിന്നെ അത് കഴിഞ്ഞ് ഈ പറയുന്ന എല്ലാവരും നമുക്ക് സപ്പോർട്ട് ചെയ്യുകയും. ഓരോരുത്തരും ഇത് അറിഞ്ഞ് വരുന്തോറും നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്ന രീതിയിൽ സപ്പോർട്ട് വരുമ്പോൾ നമുക്ക് അത് സന്തോഷം കൂടെയാണ്. ആശ്വാസമാണ്. എല്ലാവരും വിളിക്കുന്നുണ്ടെങ്കിലും നമുക്ക് ടെൻഷൻ കാണും.

ഹോസ്പിറ്റലിൽ നിന്നുള്ളവരുടെ പ്രതികരണം, സപ്പോർട്ട്?

ടോണി സാറൊക്കെ തെറ്റ് ചെയ്തിട്ടുണ്ടേൽ അതിനെ എതിർക്കും. തെറ്റ് ഇപ്പോൾ ഞാനാണ് ചെയ്തിരുന്നതങ്കിലും ആൾ എതിർക്കും. അതിന് ഒരു മാറ്റവും ഇല്ല. സാറ് ഒരു ഫാമിലി പോലെയാണ് ഹോസ്പിറ്റലിനെ കൊണ്ടു പോവുന്നത്. അതിനകത്ത് ഇപ്പോൾ ആരെന്ന് നോക്കില്ല വരുന്നവർക്ക് എല്ലാം സഹായവും ചെയ്യും. എനിക്ക് അങ്ങനെയാണ് തോന്നിയത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ഒരു ഫാമിലി പോലെയാണ്. അങ്ങോട് ഒരു സ്‌ട്രെസ് എലമെന്റ് ഞാൻ കണ്ടിട്ടില്ല. അപ്പോൾ സാർ തന്നെ എനിക്ക് നല്ല സപ്പോർട്ട് തന്നു. ഫ്രെഡി സാർ ആണെങ്കിലും ടോണി സാർ ആണെങ്കിലും. നൂർദിൻ സാർ, പിആർഒ. എല്ലാവരും നല്ല സപ്പോർട്ട് തന്നു. പറഞ്ഞ് വരുകയാണെങ്കിൽ ആലുവ നഗരത്തിൽ നിന്നും ഫുൾ സപ്പോർട്ടാണ് എനിക്ക് വന്നത്. ഈ തെറ്റിന് എതിരെ നേരിടാൻ.

അടിച്ച യുവതിയുമായി പിന്നീട് നേരിട്ട് സംസാരിച്ചിരുന്നോ?

ഞങ്ങൾ തമ്മിൽ നേരിട്ട് സംസാരം ഉണ്ടായിട്ടില്ല. അടി കഴിഞ്ഞതോടെ ഞാൻ മാക്‌സിമം ദൂരെ തന്നെ നിന്നു. അതിനി സംസാരിക്കേണ്ട ആവശ്യം ഇല്ല. ഞാൻ ദൂരെ നിന്ന് കേട്ടപ്പോഴും തെറ്റ് ചെയ്തത് സമ്മതിക്കാൻ കഴിയുന്നില്ല അവർക്ക്. തെറ്റ് ചെയ്‌തെങ്കിൽ അത് സമ്മതിച്ചെന്നും പറഞ്ഞ് ഒരു കുറ്റവും ഇല്ല. പക്ഷെ അവർ അത് സമ്മതിക്കാൻ തയ്യാറാവുന്നില്ല. അത്രയും എവിടെൻസ്. ഇതൊരു എവിടെൻസ് ഇല്ലാത്തത് അല്ലല്ലോ. സിസിടിവിയിൽ റെക്കോഡ് ഇത്രയും ആളുകൾ കണ്ടു. ഒരു ഹോസ്പിറ്റൽ എന്ന് പറഞ്ഞാൽ ഒരു പബ്ലിക്ക് ഏരിയയാണ്. ഇത്രയും എവിടെൻസ് ഉണ്ടായിട്ടും അവർക്ക് അടിച്ചിട്ടുണ്ടെന്ന ഒരു ഭാവവും ഇല്ല. കൂളായിട്ടാണ് നിൽക്കുന്നത് എന്തോ ഒരു മത്സരം വിജയിച്ച പോലെ. പൊലീസ് സ്റ്റേഷനിൽ വെച്ചുള്ള രണ്ടാമത്തെ മീറ്റിങ്ങ് കഴിഞ്ഞതോടെ മാക്‌സിമം ഞങ്ങൾ കാണാതെ ഇരിക്കട്ടെ എന്ന് തന്നെയാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

കാരണം പ്രശ്‌നങ്ങൾ അത്രയും വലുതാണ്. അവർക്ക് അംഗീകരിക്കാൻ പറ്റാതെ ഇരിക്കുന്നിടത്തോളം പിന്നെ ഞാൻ മീറ്റ് ചെയ്തിട്ട് എന്താണ് അതിന്റെ പ്രയോജനം. കോംപ്രമൈസിന് വിളിച്ചിട്ട് ഭീഷണിപ്പെടുത്തുന്നത് ഒന്നും ശരിയല്ല. തെറ്റ് ചെയ്‌തെങ്കിൽ തെറ്റ് സമ്മതിക്കണം. തെറ്റ് സമ്മതിക്കുക എന്നതാണ് കോംപ്രമൈസിന്റെ രീതി. അല്ലാതെ ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമുക്ക് അത് കോർട്ടിലേക്ക് പോയി എന്താണെന്ന് നോക്കാം. ഇത്രയും എവിടെൻസ് ഉണ്ടെന്ന് പറഞ്ഞിട്ടും. കൈയിൽ തെളിവ് ഇല്ലാതെയല്ല. അതിപ്പോൾ ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ സേവ് ആവും. സിസി ടിവിയുടെ പ്രത്യേകതകൾ അതൊക്കെയാണല്ലോ. നമ്മൾ എന്ത് ചെയ്താലും അതിൽ പതിയും.

വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്ന ഓഫറുകൾ?

എനിക്ക് ഇപ്പോൾ പുറത്ത് നിന്ന് മാത്രമല്ല അകത്ത് നിന്നും എല്ലാവരും വിളിച്ച് ജോലിയുടെ ഓഫർ തരുന്നുണ്ട്. എന്നെ സംബന്ധിച്ച് നല്ല ഹെവി എമൗണ്ട് സാലറിയാണ്. പക്ഷെ എന്റെ ഇപ്പോഴത്തെ കണ്ടീഷൻ എന്ന് പറഞ്ഞാൽ ഞാൻ ജോലി നിരസിച്ചിട്ടും ഇല്ല ഒന്നും പറഞ്ഞിട്ടുമില്ല. ഞാൻ അവരോട് കാര്യം പറഞ്ഞത് എന്താണെന്ന് വച്ചാൽ എന്റെ സിറ്റുവേഷൻ ഇങ്ങനെയാണ് ഞാൻ ഒരു മകനാണ് എന്റെ അമ്മയ്ക്ക്. ഇപ്പോൾ തന്നെ ഹോസ്പിറ്റൽ കണ്ടീഷനിൽ അവർ പറഞ്ഞിരിക്കുന്നത് മകൻ തന്നെ വന്ന് ആഞ്ചിയോഗ്രാം ചെയ്യാൻ ഒപ്പിടണം എന്നാണ്. അപ്പോൾ ഇങ്ങനെയുള്ള ഒരു സിറ്റുവേഷൻ സമയത്ത് എനിക്ക് ഇപ്പോൾ ജോലിയാണോ പ്രധാനം, എനിക്ക് ഓഫർ കിട്ടിയെന്നും പറഞ്ഞ് ചാടിയിറങ്ങാൻ അത് ശരിയല്ല. ഞാൻ അവരെ രക്ഷിക്കാൻ വേണ്ടിയാണ് ഈ ജോലിക്ക് തന്നെ ഇറങ്ങിയത്. ആ ഒരു അമ്മയെ രക്ഷിക്കാൻ വേണ്ടി ചെയ്യാവുന്ന അത്രയും ചെയ്ത്. ഒരു കരയ്ക്ക് എത്തിച്ച് ജീവനോടെ എനിക്ക് തിരിച്ച് കിട്ടണം.

അതിനുള്ള പ്രാർത്ഥനയിലും പ്രയത്നത്തിലുമാണ്. ഞാൻ ആരെയും ഇതുവരെ ഹേർട്ട് ചെയ്യാനോ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ പറഞ്ഞത് ഇത്രയേ ഉള്ളു എനിക്ക് പ്രധാനം അമ്മയുടെ ഓപ്പറേഷനാണ്. അത് കഴിഞ്ഞിട്ടുള്ള എന്തിലും ഇപ്പോൾ ഡിസിഷൻ എടുക്കാൻ എനിക്ക് കഴിയില്ല. അതെന്താണെന്നാൽ എൻെ മനസ് ഇപ്പോൾ തന്നെ വളരെ സ്ട്രെസിലാണ്. ഈ ഓപ്പറേഷനും കാര്യങ്ങളുമെല്ലാമായിട്ടും പല രീതിയിൽ ചിന്തിച്ചുകൊണ്ട് ഇരിക്കുകയാണ്. അപ്പോൾ ആ സമയം തെറ്റായ തീരുമാനം എടുക്കാനെ സാധ്യതയുള്ളൂ. അപ്പോൾ അത് തെറ്റായി പോയാൽ മാറ്റാൻ കഴിയില്ല. അത് കാരണം ചിന്തിക്കാനുള്ള സമയം ഇത് കഴിഞ്ഞാൽ എനിക്ക് ആവശ്യം പോലെ ലഭിക്കും.

കൂടെ നിന്ന എല്ലാവർക്കും നന്ദി

എനിക്ക് ആദ്യം ടോണി ഫെർണാണ്ടസ് ആശുപത്രിയിൽ നിന്ന് സപ്പോർട്ട് വന്നു. പിന്നെ അത് കഴിഞ്ഞപ്പോൾ അവിടത്തെ തന്നെ ഓട്ടോ സ്റ്റാൻഡിൽ നിന്ന്. പിന്നെ ബ്രൈറ്റ് സെക്യൂരിറ്റി സർവീസിൽ നിന്ന്. അങ്ങനെ അങ്ങനെ നമ്മൂടെ ആലുവ നഗരം തന്നെ. ആലുവ നഗരം ഐഎൻടിയുസിയുടെ ആളുകൾ വന്നു. അങ്ങനെ ഓരോരുത്തരായിട്ട് വന്നു. പിന്നീട് റയിൽവേ തൊഴിലാളി യൂണിയന്റെ ആളുകൾ വന്നു. അങ്ങനെ ഓരോരുത്തരും ഓരോന്നായി സ്റ്റെപ് ബൈ സ്റ്റെപ്പായി സപ്പോർട്ട് ചെയ്ത് വന്നപ്പോഴാണ് അറിഞ്ഞത് ഈ ആലുവ നഗരത്തിന്റെ സ്നേഹം. അത് കഴിഞ്ഞ് ആലുവ നിറഞ്ഞ് കവിഞ്ഞ് അതിന്റെ അപ്പുറത്തോയ്ക്ക് കേരളം മുഴുവൻ, അതും കേരളത്തിന്റെ പുറത്ത് പോയിട്ടുള്ള പ്രവാസികൾ വരെ നമ്മളെ വിളിച്ച് സ്നേഹം അറിയിച്ചപ്പോഴും. ഞങ്ങൾ ഉണ്ട് മച്ചാ കൂടെ എന്ന് പറയുമ്പോഴും അതൊരു വലിയ സന്തോഷമായിരുന്നു. ഇപ്പോഴും അവരുടെ സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണം എന്ന് വീണ്ടും ഞാൻ അഭ്യർത്ഥിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP