Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡയറക്ടർമാരെ 'മദ്രാസികൾ' എന്ന് വിളിച്ചു; വരുമാനം ഉയർത്താൻ അധാർമ്മിക പ്രവർത്തനം; ഇൻഫോസിസ് സിഇഒയ്ക്കെതിരെ പരാതി; ജീവനക്കാർ രംഗത്തെത്തിയത് 'എത്തിക്കൽ എംപ്ലോയീസ്' എന്ന പേരിൽ; സലിൽ പരേഖിനും നിലഞ്ജൻ റോയ്ക്കും എതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; കമ്പനിയുടെ നയങ്ങൾക്കനുസരിച്ചു പരാതിയിൽ നടപടിയെടുക്കുമെന്ന് അധികൃതർ

ഡയറക്ടർമാരെ 'മദ്രാസികൾ' എന്ന് വിളിച്ചു; വരുമാനം ഉയർത്താൻ അധാർമ്മിക പ്രവർത്തനം; ഇൻഫോസിസ് സിഇഒയ്ക്കെതിരെ പരാതി; ജീവനക്കാർ രംഗത്തെത്തിയത് 'എത്തിക്കൽ എംപ്ലോയീസ്' എന്ന പേരിൽ; സലിൽ പരേഖിനും നിലഞ്ജൻ റോയ്ക്കും എതിരെ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; കമ്പനിയുടെ നയങ്ങൾക്കനുസരിച്ചു പരാതിയിൽ നടപടിയെടുക്കുമെന്ന് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; ഇൻഫോസിസ് മേധാവികൾക്കെതിരേ ആരോപണങ്ങളുമായി പേരുവെളിപ്പെടുത്താത്ത ചില ജീവനക്കാർ രംഗത്ത്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർ ലാഭമുയർത്തുന്നതിനുവേണ്ടി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർക്കു നൽകിയ കത്തിൽ ജീവനക്കാർ ആരോപിച്ചു.കമ്പനി ഡയറക്ടർമാരെ ഇൻഫോസിസ് സിഇഒ സലിൽ പരേഖ് അവഹേളിച്ചുവെന്നും വെളിപ്പെടുത്തൽ

സ്വതന്ത്ര ഡയറക്ടർമാരായ സി സുന്ദരം, ഡി എൻ പ്രഹ്ളാദ് എന്നിവരെ 'മദ്രാസികൾ' എന്ന് വിളിച്ച് പരിഹസിച്ചുവെന്നാണ് പരാതിയിലെ പരാമർശം. ദക്ഷിണേന്ത്യയിൽ നിന്നുള്ളവരെ പരിഹസിക്കാനായി ഉത്തരേന്ത്യക്കാർ കാലാകാലങ്ങളായി ഉപയോഗിക്കുന്ന വാക്കാണ് മദ്രാസി.ബയോകോൺ കമ്പനി ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ യെ 'ദിവ' എന്ന് പരിഹാസരൂപേണ വിളിച്ചതായും സലിൽ പരേഖിനെതിരെ ആരോപണമുണ്ട്.

ദിവ എന്നാൽ സൗന്ദര്യറാണി, ദേവത എന്നൊക്കെയാണ് അർഥം. ഇൻഫോസിസിന്റെ പത്തംഗ സ്വതന്ത്ര ഡയറക്ടർ ബോർഡംഗം കൂടിയാണ് കിരൺ.ബോർഡ് ഓഫ് ഡയറക്ടേഴ്സിന് സെപ്റ്റംബർ 20 ന് കൈമാറിയ കത്തിൽ സലിൽ ചൗധരിക്കെതിരെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിരഞ്ജൻ റോയിക്കെതിരെയും അധാർമികമായ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഇരുവരും കുറച്ചുകാലമായി അധാർമികപ്രവർത്തനങ്ങൾ നടത്തുന്നതായി ഇവരുടെ ഇ- മെയിലുകളിൽനിന്നും ഫോൺ സംഭാഷണരേഖകളിൽനിന്നും വ്യക്തമാണെന്നു ജീവനക്കാർ ആരോപിക്കുന്നു.കത്തിൽ 'എത്തിക്കൽ എംപ്ലോയീസ്' എന്നാണ് ജീവനക്കാർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പാദത്തിൽ (ജൂലായ്- സെപ്റ്റംബർ) വരുമാനവും ലാഭവും ഉയർത്താൻ സിഇഒ. അധാർമികപ്രവർത്തനം നടത്തിയതായി കത്തിൽ ആരോപിക്കുന്നു. അതേസമയം, ആരോപണങ്ങൾ ഓഡിറ്റ് കമ്മിറ്റിക്കു മുമ്പാകെ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയങ്ങൾക്കനുസരിച്ചു പരാതിയിൽ നടപടിയെടുക്കുമെന്നും അധികൃതർ തിങ്കളാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP