Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ടോവിനോയ്‌ക്കൊപ്പം കമ്മീഷണർ റൈഡ് ചെയ്ത പൊലീസ് എന്ന് എഴുതിയ കറുത്ത ബുള്ളറ്റിലെ വീലുകൾ ആലോയിയിൽ തീർത്തത്; തീവ്ര പ്രകാശം പരത്തി എതിർ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഹെഡ് ലൈറ്റുകൾ; ഹാൻഡിൽ ബാറിലും കാണാം നിയമ വിരുദ്ധ ആൾട്ടറേഷനുകൾ; യതീഷ് ചന്ദ്രയും പൊലീസുകാരും നടത്തിയത് 'നിയമ വിരുദ്ധ ബുള്ളറ്റ് റാലി'; വാഹനത്തിന്റെ രൂപമാറ്റത്തിന് സാധാരണക്കാരെ പെറ്റി അടിച്ച് രസിക്കുന്ന നിയമ പാലകർക്ക് എന്തുമാകാമോ? തൃശൂർ പൊലീസിന്റെ റോഡിലെ ഷോ വിവാദമാകുമ്പോൾ

ടോവിനോയ്‌ക്കൊപ്പം കമ്മീഷണർ റൈഡ് ചെയ്ത പൊലീസ് എന്ന് എഴുതിയ കറുത്ത ബുള്ളറ്റിലെ വീലുകൾ ആലോയിയിൽ തീർത്തത്; തീവ്ര പ്രകാശം പരത്തി എതിർ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഹെഡ് ലൈറ്റുകൾ; ഹാൻഡിൽ ബാറിലും കാണാം നിയമ വിരുദ്ധ ആൾട്ടറേഷനുകൾ; യതീഷ് ചന്ദ്രയും പൊലീസുകാരും നടത്തിയത് 'നിയമ വിരുദ്ധ ബുള്ളറ്റ് റാലി'; വാഹനത്തിന്റെ രൂപമാറ്റത്തിന് സാധാരണക്കാരെ പെറ്റി അടിച്ച് രസിക്കുന്ന നിയമ പാലകർക്ക് എന്തുമാകാമോ? തൃശൂർ പൊലീസിന്റെ റോഡിലെ ഷോ വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് പൊതു ജനങ്ങളെ അറിയിച്ചത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് റോഡപകടങ്ങളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ പങ്ക് ചെറുതല്ല. വാഹനങ്ങളിൽ കമ്പനി നൽകുന്ന രൂപകൽപ്പനയ്ക്കനുസരിച്ചുള്ള ബോഡി, ഹാൻഡിൽ, സൈലൻസർ, ടയർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുവെന്നാണ് ഡിജിപി 2018ൽ വിലയിരുത്തുന്നത്. എന്നാൽ ഇത് അറിയാത്തവരിൽ പൊലീസുകാരുമുണ്ട്. അതിൽ പ്രധാനി തൃശൂർ കമ്മീഷണർ യതീഷ് ചന്ദ്രയും.

പൊലീസ് സ്മൃതി ദിനത്തോടനുബന്ധിച്ചു തൃശൂർ സിറ്റി പൊലീസ് സംഘടിപ്പിച്ച ബുള്ളറ്റ് റാലി നിയമ ലംഘനത്തിന്റെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നത്. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ കുറിപ്പിന് നേർ വിവരീതമായിരുന്നു തൃശൂരിൽ കണ്ട കാഴ്ചകൾ. യതീഷ് ചന്ദ്ര ഓടിച്ച വാഹനം പോലും നിയമ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു. അലോയ് വീലിൽ ആൾട്ടറേഷൻ വരുത്തിയ ബൈക്ക്. വാഹനനിർമ്മാണ കമ്പനികൾ രൂപകൽപന നൽകി അംഗീകൃത ടെസ്റ്റിങ് ഏജൻസിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിൽ രൂപമാറ്റം അനുവദനീയമല്ലെന്ന നിയമാണ് ലംഘിക്കപ്പെടുന്നത്.

റാലിയിൽ യൂണിഫോമണിഞ്ഞ 200 പൊലീസുകാർ ബുള്ളറ്റിൽ അണി നിരന്നിരുന്നു. കമ്മിഷണർക്കൊപ്പം ടൊവീനോയും പൊലീസ് ബുള്ളറ്റോടിച്ച് റാലി നയിച്ചു. 40 കിലോമീറ്റർ ദൂരം ബുള്ളറ്റിൽ നഗരവും പരിസരവും ചുറ്റിയ സംഘം മണ്ണുത്തി, ഒല്ലൂർ, അയ്യന്തോൾ മേഖലകൾ കടന്ന് അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തി തെക്കേ ഗോപുരനടയിലേക്കു മടങ്ങിയെത്തിയാണ് ബൈക്ക് റാലി സമാപിച്ചത്. പൊലീസ് സ്മൃതി ദിനാചരണത്തിന്റെ മുന്നോടിയായി തൃശൂരിൽ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടന്നത്. ചലച്ചിത്ര താരം ജയസൂര്യയും പരിപാടിയുടെ ഭാഗമായി. രാവിലെ ആറരയോടെ കൂട്ടയോട്ടം. പൊലീസുകാർക്കൊപ്പം കുടുംബാംഗങ്ങളും പൊതുജനങ്ങളും ഓട്ടത്തിന്റെ ഭാഗമായി. ജയസൂര്യ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. ആയിരത്തോളം പേർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. തേക്കിൻകാട് മൈതാനിയിൽ കൂട്ടയോട്ടം സമാപിച്ചു. തുടർന്ന് നടന്ന ബുള്ളറ്റ് റാലിയിൽ ടൊവിനോ തോമസും യതീഷ് ചന്ദ്രയും താരങ്ങളായെത്തിയത്. ഈ ബൈക്ക് റാലിയാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകുന്നത്.

നിയമാനുസൃതം രൂപമാറ്റം നല്കുന്നതിന് മോട്ടോർ വാഹന വകുപ്പ് അധികൃതരിൽ നിന്നും മുൻകൂർ അനുമതി നേടിയ ശേഷം മാറ്റം വരുത്താവുന്നതാണ്. ബൈക്കുകളുടെ ഹാൻഡിൽ, സൈലൻസർ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അനുമതി ലഭിക്കുകയുമില്ല. തീവ്രമായ പ്രകാശമുള്ള ലൈറ്റുകൾ, എയർഹോണുകൾ എന്നിവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ നിയമ വിരുദ്ധമല്ലാത്ത ലൈറ്റുമായും ബൈക്കുകൾ ബുള്ളറ്റ് റാലിയിലുണ്ട്. വീഡിയോ പരിശോധിച്ചാൽ ഹെൽമറ്റില്ലാത്ത ബൈക്കുകളും ഉണ്ട്. അങ്ങനെ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തിയാണ് യതീഷ് ചന്ദ്രയുടെയും സംഘത്തിന്റേയും ബൈക്ക് റാലി.

അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ നിരവധി വാഹനങ്ങൾ നിയമ പരമല്ല. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന് സ്വീകരിക്കാം. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം പിഴ ചുമത്താനുള്ള നടപടിയും എടുക്കാം. ഇത്തരം രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് റോഡ് ഉപയോഗിക്കുന്ന മറ്റ് സഹയാത്രികരുടേയും ജീവനു ഭീഷണിയാണ്. ആയതിനാൽ നിയമപ്രകാരമല്ലാതേയും ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങളിൽ രൂപമാറ്റം വരുത്തി ഉപയോഗിക്കരുതെന്ന് കേരളാ പൊലീസ് തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പാണ് യതീഷ് ചന്ദ്ര തന്നെ ലംഘിക്കുന്നത്.

1959ൽ ചൈനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യൻ പൊലീസ് സേനാംഗങ്ങൾക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 21 രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP