Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നേരിൽ കാണാൻ ഇതുവരെ എത്തിയത് 26 ലക്ഷം പേർ; സർദാർ സരോവർ ഡാമും നർമ്മദ നദീ തീരവും ആസ്വദിക്കാൻ വിദേശികളും; ഗുജറാത്ത് ടൂറിസം വകുപ്പിന് ലഭിച്ച വരുമാനം 57 കോടി; സർദാർ പട്ടേൽ പ്രതിമ ഒരു വയസ്സ് ആഘോഷിക്കുമ്പോൾ

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നേരിൽ കാണാൻ ഇതുവരെ എത്തിയത് 26 ലക്ഷം പേർ; സർദാർ സരോവർ ഡാമും നർമ്മദ നദീ തീരവും ആസ്വദിക്കാൻ വിദേശികളും; ഗുജറാത്ത് ടൂറിസം വകുപ്പിന് ലഭിച്ച വരുമാനം 57 കോടി; സർദാർ പട്ടേൽ പ്രതിമ ഒരു വയസ്സ് ആഘോഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി (പട്ടേൽ പ്രതിമ) ഇന്ത്യ ലോകത്തിന് മുന്നിൽ സമർപ്പിച്ചിട്ട് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം ഒക്‌റ്റോബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാചാദനം ചെയ്തത്. സർദ്ദാർ വല്ലഭായി പട്ടേലിന്റെ 143ാം ജന്മദിനത്തിന്റെ അന്നായിരുന്നു 2018ൽ പ്രതിമയുടെ അനാചാദനം നടന്നത്. 183 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ നർമദാ നദീ തീരത്തെ സാധു ബെട്ട് ദ്വീപിൽ ആണ് നിർമ്മിച്ചത്.ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തു പ്രതിമയയെയും അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെയുമൊക്കെ ഉയരത്തിൽ പിന്തള്ളിയാണ് ഏകതാ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന സ്ഥാനം സ്വന്തമാക്കിയത്.

ഗുജറാത്തിലെ ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം 26 ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇതിനോടകം പ്രതിമ സന്ദർശിച്ചത് എന്നാണ് വിവരം. 2018 നവംബർ 1 മുതൽ 2019 സെപ്റ്റംബർ 12 വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ടിക്കറ്റ് വിൽപ്പനയിൽ നേടിയത് 57 കോടി രൂപ. 34 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് പ്രതിമയുടെ പണി പൂർത്തിയാക്കിയത്. പത്മഭൂഷൺ രാം വി. സുധർ ആണ് പ്രതിമയുടെ ശിൽപ്പി. 2989 കോടി രൂപ ചെലവിട്ടാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

സർദാർ സരോവർ ഡാമിന്റെ മനോഹര ദൃശ്യങ്ങൾക്ക് പുറമെ വിന്ധ്യ, സത്പുര മലനിരകളുടേയും നർമ്മദ വാലിയുടേയും മനോഹര ദൃശ്യം കാഴ്ചക്കാർക്ക് ഇവിടെ നിന്ന് അനുഭവവേദ്യമാകും.എക്സിബിഷൻ ഹാൾ, മ്യൂസിയം, വാൾ ഓഫ് യൂണിറ്റി, ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വാലി ഓഫ് ഫ്ളവേഴ്സ് ടൂർ , ഹെലികോപ്റ്റർ റൈഡ്,ബോട്ടിങ്, ട്രെക്കിങ്, ഷോപ്പിങ് ഇവയെല്ലാം ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ആകർഷണങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP