Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾ സഹായ വിലയ്ക്ക് ലഭ്യമാക്കാൻ ഷോറൂം; സർക്കാർ മേഖലയിലെ ആദ്യ സംരംഭം; സഹായ ഉപകരണ ഷോറൂമിനും എക്സിപീരിയൻസ് സെന്ററിനുമായി 2.35 കോടിയുടെ ഭരണാനുമതി; എത്രയും വേഗം കരാർ ഒപ്പിട്ട് നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി

ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾ സഹായ വിലയ്ക്ക് ലഭ്യമാക്കാൻ ഷോറൂം; സർക്കാർ മേഖലയിലെ ആദ്യ സംരംഭം; സഹായ ഉപകരണ ഷോറൂമിനും എക്സിപീരിയൻസ് സെന്ററിനുമായി 2.35 കോടിയുടെ ഭരണാനുമതി; എത്രയും വേഗം കരാർ ഒപ്പിട്ട് നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങൾ സഹായ വിലയ്ക്ക് ലഭ്യമാക്കാൻ ഷോറൂമായി സർക്കാർ. ഇതിനായി സർക്കാർ 2.35 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.ഭിന്നശേഷിക്കാർക്കാവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദർശനത്തിനും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ അവ ലഭ്യമാക്കുന്നതിനുമായി അസിസ്റ്റീവ് ഡിവൈസസ് ഷോറൂം കം എക്സ്പീരിയൻസ് സെന്റർ (Assistive Devices Show room cum Experience Centre) ആരംഭിക്കുന്നത്.

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷന് ഷോറൂമിന്റേയും എക്സപീരിയൻസ് സെന്ററിന്റേയും ഡിസൈൻ അംഗീകരിച്ചിട്ടുണ്ട്. കെ.ഇ.എൽ.നെയാണ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി ചുമതലപ്പെടുത്തിയിട്ടുള്ളത്. എത്രയും വേഗം കരാർ ഒപ്പിട്ട് നിർമ്മാണ പ്രർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സർക്കാർ നിയന്ത്രണത്തിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ലഭ്യമാകുന്ന ഏറ്റവും പുതിയ ഉപകരണങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

അതോടൊപ്പം അളവെടുത്ത് നിർമ്മിക്കുന്ന കൃത്രിമ അവയവങ്ങളുടെ ഓർഡർ നൽകാനും സാധിക്കും. ഇതിന് പുറമേ വിർച്ച്വൽ റിയാലിറ്റിയിൽ അധിഷ്ഠിതമായ '5 ഡി ദൃശ്യശ്രാവ്യാനുഭവം' ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന എക്സ്പീരിയൻസ് സെന്റർ കൂടി ഷോറൂമിനോടൊപ്പം ആരംഭിക്കുന്നതാണ്. തിരുവനന്തപുരം പൂജപ്പുരയിലെ വികലാംഗക്ഷേമ കോർപറേഷൻ ഹെഡ് ഓഫീസിലാണ് ഷോറൂമും എക്സപീരിയൻസ് സെന്ററും സ്ഥാപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP