Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; കോൺഗ്രസ് വിട്ട് കേന്ദ്രഭരണ പാർട്ടിക്കൊപ്പം ചേർന്ന മുൻ എംപിക്ക് ഉന്നതസ്ഥാനം നൽകിയത് മുസ്ലിം സമുദായത്തെ പാർട്ടിയിലേക്ക് കുടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ട്; നരേന്ദ്ര മോദിയുടെ വികസന അജണ്ടയെ പ്രകീർത്തിച്ച് കാവിക്കൂടാരത്തിലെത്തിയ നേതാവിന് അതിവേഗ രാഷ്ട്രീയ വളർച്ച; അബ്ദുള്ളക്കുട്ടി വീണ്ടും രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി ആകുമ്പോൾ

എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; കോൺഗ്രസ് വിട്ട് കേന്ദ്രഭരണ പാർട്ടിക്കൊപ്പം ചേർന്ന മുൻ എംപിക്ക് ഉന്നതസ്ഥാനം നൽകിയത് മുസ്ലിം സമുദായത്തെ പാർട്ടിയിലേക്ക് കുടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ട്; നരേന്ദ്ര മോദിയുടെ വികസന അജണ്ടയെ പ്രകീർത്തിച്ച് കാവിക്കൂടാരത്തിലെത്തിയ നേതാവിന് അതിവേഗ രാഷ്ട്രീയ വളർച്ച; അബ്ദുള്ളക്കുട്ടി വീണ്ടും രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടി ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേക്കേറിയ മുൻ കോൺഗ്രസ് നേതാവ് എം പി അബ്ദുള്ള കുട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച കാര്യം പാർട്ടി അധ്യക്ഷൻ പിഎസ ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏതിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപി വോട്ടുകൾ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാർട്ടികളിൽ നിന്ന് 257 പേർ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്‌സിറ്റ്‌പോളുകളെ പാർട്ടി തള്ളിക്കളയുന്നെന്നും ബിജെപിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ നിന്നും ശുഭകരമായ റിപ്പോർട്ടാണ് തങ്ങർക്ക് ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തിൽ കൂടുതൽ പറയാമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

കോൺഗ്രസിൽ നിൽക്കുന്ന വേളയിൽ പോലും മോദിയെ സ്തുതിച്ചും കൊണ്ടു രംഗത്തുവന്ന വ്യക്തിയാണ് അബദ്ുള്ള കുട്ടി. മോദി പ്രശംസയുടെ പേരിലാണ് മോദിയെ കോൺഗ്രസ് പുറത്താക്കിയതും. പിന്നീലെ മോദിയുമായി അബ്ദുള്ളക്കുട്ടി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണ കന്നടയിലെ ബിജെപി നേതാവായ നളിൻ കുമാർ കട്ടീലാണ് അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക് എത്തിക്കുന്നത്. കട്ടിലുമായി വളരെ അടുത്ത ബന്ധമാണ് അബ്ദുള്ളക്കുട്ടിക്ക് ഉടായിരുന്നത്.

നരേന്ദ്ര മോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്ന ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. പിന്നാലെ ബിജെപിയിൽ എത്തിയ അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയത് തന്റെ മുജ്ജന്മ സുകൃതമാണെന്നാണ് അവകാശപ്പെട്ടത്. താനിപ്പോൾ ദേശീയ മുസ്ലിമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

കോൺഗ്രസ് വിട്ട അബ്ദുള്ളക്കുട്ടിക്ക് അതിവേഗത്തിലാണ് ബിജെപിയിൽ രാഷ്ട്രീയ വളർച്ച ഉണ്ടായത്. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി എസ്.എഫ്.ഐ. മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു. സിപിഎം. സ്ഥാനാർത്ഥിയായി കണ്ണൂർ ലോക്സഭ മണ്ഡലത്തിൽനിന്ന് മത്സരിച്ചു വിജയിച്ചു. 1999-ലും 2004-ലുമാണ് കണ്ണൂരിൽനിന്ന് അദ്ദേഹം എംപി.യായത്. മോദി, ബിജെപി. അനുകൂല പ്രസ്താവനകളുടെ പേരിൽ 2009-ൽ സിപിഎം. അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. പിന്നീട് കോൺഗ്രസിലെത്തിയ എ.പി.അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വിജയിച്ച് എംഎ‍ൽഎ.യായി. അടുത്തിടെ നരേന്ദ്ര മോദിയെ പുകഴ്‌ത്തിയതിന് കോൺഗ്രസിൽനിന്നും അദ്ദേഹത്തെ പുറത്താക്കി. ഇതിനുപിന്നാലെയാണ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപി.യിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP