Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണ്? ചെളി നീക്കാൻ എത്ര കോടി ചെലവാക്കുന്നുണ്ട്? നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല; ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം എന്നാണ് പറയുന്നത്; ഇങ്ങനെ ഒരു കോർപ്പറേഷൻ എന്തിനാണ്? കൊച്ചിയിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന് ഹൈക്കോടതിയുടെ വിമർശനം; സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശം; കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥമില്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ സൗമിനി ജെയ്ൻ

കൊച്ചി കോർപ്പറേഷനെ പിരിച്ചു വിടാത്തത് എന്തുകൊണ്ടാണ്? ചെളി നീക്കാൻ എത്ര കോടി ചെലവാക്കുന്നുണ്ട്? നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല; ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം എന്നാണ് പറയുന്നത്; ഇങ്ങനെ ഒരു കോർപ്പറേഷൻ എന്തിനാണ്? കൊച്ചിയിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന് ഹൈക്കോടതിയുടെ വിമർശനം; സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശം; കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥമില്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ സൗമിനി ജെയ്ൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ കോർപ്പറേഷൻ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇങ്ങനെയൊരു കോർപ്പറേഷൻ എന്തിനാണെന്നും എന്തുകൊണ്ടാണ് കോർപ്പറേഷനെ പിരിച്ചു വിടാത്തതെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ സർക്കാർ നാളെ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ചെളിനീക്കാൻ എത്ര കോടി ചെലവാക്കുന്നുണ്ടെന്നും ഹൈക്കോടതി ചോദിച്ചു. നഗരത്തെ സിംഗപ്പൂർ ആക്കണമെന്നല്ല, ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണെന്നാണ് പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

ഇന്നലെ കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. അതേസമയം മെട്രോ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെ നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയർ സൗമിനി ജെയ്ൻ രംഗത്തുവന്നിരുന്നു. വെള്ളക്കെട്ട് പ്രശ്‌നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ സൗമിനി ജെയ്ൻ പറഞ്ഞു. വെള്ളക്കെട്ടിന്റെ പഴി ഉദ്യോഗസ്ഥരിൽ ചുമത്തിയ മേയർ ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോൾ നഗരത്തിൽ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥർ ആണെന്നായിരുന്നു വിമർശനം. പ്രശ്‌നത്തിൽ സർക്കാർ ഇടപെടുന്നത് സ്വഭാവികം മാത്രമാണെന്നും സൗമിനി ജെയ്ൻ പ്രതികരിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നടത്തിയ നടപടികളെയും സൗമിനി ജെയ്ൻ വിമർശിച്ചു. സർക്കാർ ഇടപെട്ട് നടത്തിയപ്പോൾ കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടത് ആയിരുന്നു. എന്നാൽ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചത് എന്നായിരുന്നു സൗമിനി ജെയ്‌ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങൾ മാലിന്യം തള്ളുന്നതാണെന്ന കാരണം ആണ് മേയർ ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദും പ്രതികരിച്ചു. വെള്ളക്കെട്ടിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന എൽഡിഎഫ് ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് ഉറപ്പാണെന്നും ടി ജെ വിനോദ് പറഞ്ഞു.

എന്നാൽ നഗരസഭയുടെ പിടിപ്പു കേടാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം എന്നാരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒൻപത് വർഷമായി ഭരണപക്ഷം നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ഉദ്ഘാടനം നടത്തുന്നതല്ലാതെ നടപടികൾ ഒന്നും ചെയ്യുന്നില്ലെന്നും കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു. ഉദ്യോഗസ്ഥരെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കേണ്ടത് ഭരണപക്ഷം ആണെന്നും പ്രശ്‌നം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കാൻ ആവശ്യപ്പെടുമെന്നും കെ ജെ ആന്റണി പറഞ്ഞു.

ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. പനമ്പള്ളി നഗർ, കലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. വെള്ളക്കെട്ട് കാരണം പോളിങ് ശതമാനവും മന്ദഗതിയിലായി. പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നു.

ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന് പേരിട്ട ദൗത്യത്തിൽ ഫയർ ഫോഴ്‌സും, പൊലീസും, റവന്യൂ അധികൃതരും പങ്കാളികളായി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട കലൂർ , ഇടപ്പള്ളി, നോർത്ത് ഓവർ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒൻപതിടങ്ങളിലാണ് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ കാനകൾ വൃത്തിയാക്കിയത്. നപടികൾ ഇന്നും തുടരും.

തുടർച്ചയായി നാല് മണിക്കൂർ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന കൊച്ചി നഗരം മെട്രോ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വെള്ളക്കെട്ടിന്റെ പേരിൽ നഗരസഭയിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയിട്ടു പോലും ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കാൻ ആരും ഇത് വരെ തയ്യാറായിട്ടില്ല. മഴ കനത്താൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ നടത്തുന്ന ചില്ലറ അറ്റകുറ്റപണിയിൽ ഒതുങ്ങുന്നതാണ് വിഷയത്തിൽ നഗരസഭയുടെ ഇടപെടൽ. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട കലൂർ , ഇടപ്പള്ളി, നോർത്ത് ഓവർ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒൻപതിടങ്ങളിലാണ് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ കാനകൾ വൃത്തിയാക്കിയത്. നപടികൾ ഇന്നും തുടരും.

തുടർച്ചയായി 4 മണിക്കൂർ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന കൊച്ചി നഗരം മെട്രോ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വെള്ളക്കെട്ടിന്റെ പേരിൽ നഗരസഭയിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയിട്ടു പോലും ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കാൻ ആരും ഇത് വരെ തയ്യാറായിട്ടില്ല. മഴ കനത്താൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ നടത്തുന്ന ചില്ലറ അറ്റകുറ്റപണിയിൽ ഒതുങ്ങുന്നതാണ് വിഷയത്തിൽ നഗരസഭയുടെ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP