Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ

ദിലീപിന്റെ 'നിയന്ത്രണങ്ങൾ' പൊട്ടിച്ചെറിഞ്ഞപ്പോൾ പരസ്യ ചിത്രങ്ങളുമായി സഹായിച്ചു; എല്ലാം നിയന്ത്രിക്കാൻ സുഹൃത്ത് ശ്രമിച്ചപ്പോൾ ഇനി മറ്റൊരു 'ദിലീപിനെ' വേണ്ടെന്ന് പറഞ്ഞ് സൗഹൃദം ഉപേക്ഷിച്ചു; 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ടെന്ന കളിയാക്കൽ അസഹനീയമായപ്പോൾ ഡിജിപിക്ക് മുമ്പിൽ പരാതിയുമായെത്തി; വെട്ടിലാകുന്നത് ഫെഫ്കയും അമ്മയും; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ ഭിന്നതയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഞ്ജു വാര്യരും പുഷ് ശ്രീകുമാറും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് ഒടിയൻ സിനിമാ സെറ്റിൽ നിന്ന് തന്നെ. ദിലീപുമായി അകന്നു കഴിഞ്ഞ മഞ്ജുവിനെ തേടിയെത്തി അവസരം നൽകിയത് പുഷ് ശ്രീകുമാറായിരുന്നു. മഞ്ജുവെന്ന ബ്രാൻഡിന്റെ പരസ്യ സാധ്യത തിരിച്ചറിഞ്ഞായിരുന്നു ഇത്. കല്യാണിന്റെ മുഖമാക്കി മഞ്ജുവിനെ മാറ്റി ശ്രീകുമാറും നേട്ടമുണ്ടാക്കി. ഒരാഴ്ച മുമ്പ് മഞ്ജു വാര്യരുമായി പുഷ് ശ്രീകുമാർ ഫോണിൽ സംസാരിച്ചിരുന്നു. അന്ന് നടത്തിയ ചില പരാമർശങ്ങളാണ് മഞ്ജുവിന് അലോസരമുണ്ടാക്കിയത്. വെറും 1400 രൂപയുമായി വന്ന മഞ്ജുവിന്റെ അക്കൗണ്ടിൽ ഇപ്പോൾ 14 കോടി രൂപയുണ്ട്. അതിന് പിന്നിൽ ശ്രീകുമാറാണെന്ന അവകാശ വാദവും മഞ്ജുവിനോട് ശ്രീകുമാർ ഉയർത്തി. ഇതാണ് പ്രശ്നം രൂക്ഷമാക്കിയതും പൊലീസിൽ പരാതി നൽകാൻ കാരണമായതും.

ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് മഞ്ജു വാര്യർ കത്ത് നൽകിയിട്ടുണ്ട്. സംഘടനയുടെ അറിവിലേക്ക് എന്ന് തരത്തിൽ ശ്രീകുമാർ മേനോനിൽ നിന്ന് നേരിട്ട ഭീഷണികൾ പറഞ്ഞു കൊണ്ടാണ് കത്ത്. ഫെഫ്ക ഭാരവാഹികളോട് ഫോണിൽ വിളിച്ചും ശ്രീകുമാർ മേനോനിൽ നിന്ന് നേരിട്ട ബുദ്ധിമുട്ടുകൾ മഞ്ജു അറിയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയ്ക്കും മഞ്ചു വാര്യർ കത്ത് നൽകിയതായാണ് സൂചന. അതേ സമയം മഞ്ജുവിന്റെ പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. പ്രശ്നം ഒത്തുതീർന്നാൽ വിഷയത്തിൽ പൊലീസ് കേസെടുക്കില്ല. അല്ലാത്ത പക്ഷം നിയമ നടപടികൾ തുടരും.

ശ്രീകുമാർ മേനോനും മാത്യു സാമുവലും അടുത്ത സുഹൃത്തുക്കളാണ്. കല്യാൺ കേസ് നൽകിയപ്പോഴും മാത്യു സാമുവലിന്റെ പേര് ചർച്ചയായിരുന്നു. മഞ്ജുവിനെ മാത്യു സാമുവലും ഫോണിൽ വിളിച്ചിട്ടുണ്ട്. ഈ തെളിവുള്ളതു കൊണ്ടാണ് മാത്യു സാമുവലിന്റെ പേരും മഞ്ജു പരാതിയിൽ സൂചിപ്പിച്ചത്. പിണങ്ങി പോയ മഞ്ജുവിനെ വീണ്ടും സുഹൃത്താക്കാൻ മാത്യു സാമുവലിനെ ശ്രീകുമാർ മേനോൻ കരുവായി ഉപയോഗിച്ചെന്നും മഞ്ജു കരുതുന്നു. ഒടിയൻ സെറ്റിൽ വച്ച് എല്ലാം പറഞ്ഞ് പിരിഞ്ഞിട്ടും വീണ്ടും പിറകെ നടന്ന് ശല്യപ്പെടുത്തിയതാണ് ശ്രീകുമാർ മേനോനെതിരെ മഞ്ജുവിനെ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന സൂചനകൾ. ദിലീപും മഞ്ജുവും തമ്മിലെ പ്രശ്നം മനസ്സിലാക്കിയാണ് ശ്രീകുമാർ മഞ്ജുവുമായി ബിസിനസ് ഡീലിൽ ഏർപ്പെടുന്നത്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ മഞ്ജു പരസ്യ ചിത്രങ്ങളിലും മറ്റും സജീവമായി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

ദിലീപുമായി വിവാഹ മോചനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോൾ മഞ്ജുവിന്റെ അടുത്ത സുഹൃത്തായി ശ്രീകുമാർ മാറി. പുഷ് കമ്പനിയുടെ പരസ്യങ്ങളിൽ എല്ലാം മോഡലായി. ഹൗ ഓൾഡ് ആർ യു സുപ്പർ ഹിറ്റായതോടെ മഞ്ജു തിരക്കു പിടിച്ച നായികയായി. അപ്പോഴും സിനിമയിലും മറ്റും അടക്കമുള്ള എല്ലാ കാര്യങ്ങളിലും ശ്രീകുമാർ ഇടപെടലുകൾ തുടർന്നു. ഇത് അസഹന്യമായതോടെ പൊട്ടിത്തെറികളും തുടങ്ങി. തന്നെ ആരും നിയന്ത്രിക്കുന്നത് ഇഷ്ടമല്ലെന്ന് മഞ്ജു തുറന്നടിച്ചു. ഇത് ഒടിയൻ സെറ്റിലും പ്രതിഫലിച്ചു. എന്നാൽ സിനിമ തീർക്കും വരെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്താതെ മഞ്ജു നോക്കി. മറ്റൊരു ദിലീപായി ശ്രീകുമാർ മേനോൻ മാറുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴായിരുന്നു ഇത്. ദിലീപ് അറസ്റ്റിലായതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമെല്ലാം ശ്രീകുമാറുമായി അകലം പാലിക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചു.

ഒരു ഘട്ടത്തിൽ മഞ്ജുവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതായി സ്വയം ഭാവിച്ചിരുന്നത് ശ്രീകുമാറായിരുന്നു. ഏത് പടത്തിൽ അഭിനയിക്കണമെന്ന് പോലും. പുഷ് കമ്പനിയുടെതല്ലാത്ത പരസ്യത്തിൽ അഭിനയിക്കരുതെന്നും നിർബന്ധിച്ച സമയമുണ്ട്. അങ്ങനെ അഭിനയിക്കുമ്പോൾ കിട്ടുന്ന റെമ്യൂണറേഷൻ പോലും സംസാരിച്ചിരുന്നത് ശ്രീകുമാർ മേനോനാണ്. എന്നാൽ ഒടിയനോടെ അതെല്ലാം മാറി. മഞ്ജു കൂടുതൽ സ്വതന്ത്രമായ തീരുമാനങ്ങളിലേക്ക് കടന്നുഇങ്ങനെയാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമയ്ക്കുള്ളിൽ ഉള്ളവർ നോക്കി കാണുന്നത്. ഈ പ്രശ്നം കേസും വഴക്കുമില്ലാതെ പരിഹരിക്കുമെന്നും സിനിമാക്കാർ പറയുന്നു. സിനിമയിലെ പല പിന്നാമ്പുറക്കഥകളും ഇതോടെ പുറത്തു വരുമെന്ന സൂചനകളും സജീവമാണ്. ഇതെല്ലാം സിനിമയെ പോലും പിടിച്ചു കുലുക്കാൻ പോന്നതാണ്.

ശ്രീകുമാർ മേനോനെതിരെ പരാതിയുമായി നടി മഞ്ജു വാര്യർ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിൽക്കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്. ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.ഒടിയൻ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയിൽ മഞ്ജു ആരോപിക്കുന്നുണ്ട്.

ദിലീപ്-മഞ്ജു വാര്യർ കുടുംബ പ്രശ്‌നങ്ങളോടെയാണ് ശ്രീകുമാർ മേനോൻ എന്ന പുഷ് ശ്രീകുമാർ മലയാളികൾക്കിയിൽ ചർച്ചാ വിഷയമാകുന്നത്. തന്റെ കുടുംബ പ്രശ്‌നത്തിൽ ദിലീപ് എന്നും വില്ലൻ സ്ഥാനത്ത് നിർത്തിയത് ശ്രീകുമാർ മേനോനെയാണ്. പിന്നീട് മോഹൻലാൽ നായകനായി 1000 കോടിയുടെ ബ്രഹ്മാണ്ഢ ചിത്രം രണ്ടാമൂഴം പ്രഖ്യാപിച്ചു. മലയാളത്തിലെ ഏറ്റവും ബജറ്റുള്ള ഒടിയൻ എന്ന സിനിമയുമായി വെള്ളിത്തിരയിലേക്കും കാലെടുത്തു വച്ചു. ഇങ്ങനെ മലയാള സിനിമയിലെ പ്രധാനിയായി മാറാനുള്ള ശ്രമത്തിനിടെയിൽ ശ്രീകുമാർ മേനോൻ തന്റെ ബ്രാൻഡിനെ കൈവിട്ടു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പുഷ് എന്ന പരസ്യ കമ്പനി സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിഞ്ഞു്. ഇതോടെ കമ്പനി പൂട്ടി. കടങ്ങൾ ഒഴിവാക്കാൻ പാപ്പർ ഹർജിയും ഫയൽ ചെയ്തു. ഇതിന് ശേഷം പുതിയ കമ്പനിയുമായി വീണ്ടും സജീവമാകാൻ ശ്രമിക്കുകയാണ്. ഇതിനിടെയാണ് മഞ്ജു വാര്യരുടെ കേസ് എത്തുന്നത്.

ഒരു കാലത്ത് അമിതാഭച്ചൻ, സച്ചിൻ ടെന്റുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയൻ സിനിമയ്ക്കിടെയാണ് പുഷിലെ തകർച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റർഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ എന്ന പരസ്യ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോൻ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചർച്ചയാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP