Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമർശനം; വിവാദം മുറുകിയതോടെ പോസ്റ്റു പിൻവലിച്ച് അന്ന ലിൻഡ ഈഡൻ

'വിധി ബലാത്സംഗം പോലെ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക'; വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹൈബി ഈഡന്റെ ഭാര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമർശനം; വിവാദം മുറുകിയതോടെ പോസ്റ്റു പിൻവലിച്ച് അന്ന ലിൻഡ ഈഡൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ സാഹചര്യത്തിൽ എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കണമെന്ന പോസ്റ്റാണ് വിവാദമായത്. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് വിവാദമായ പരാമർശം കടന്നുവന്നത്.

കഴിഞ്ഞ ദിവസത്തെ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു. ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തിൽ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോൾ റെസ്‌ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ എംപി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയുള്ളതാണ് പോസ്റ്റ്.

ഇതിനൊപ്പം നൽകിയ വാചകമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. ഇതിനെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. പോസ്റ്റിനെ വിമർശിച്ചു കൊണ്ട് ഹസ്‌ന ഷാഹിദ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എറണാകുളത്തുകാർ എംപിയുടെ വീട്ടിൽ ചെന്ന് ഒറ്റ ദിവസത്തെ മഴയിൽ വീടും നാടും മുങ്ങിയതും ജീവിതം വഴി മുട്ടിയതും പറയുന്നു. അടുപ്പിലും വെള്ളം കേറി പട്ടിണിയായെന്ന് പറഞ്ഞാൽ എംപിയുടെ ഭാര്യ ചോദിച്ചേക്കും, ചോറ് വെച്ചില്ലെങ്കിലെന്താ ഐസ്‌ക്രീം തിന്നൂടേന്ന്. പഴയ വിപ്‌ളവകാരി സിന്ധു ജോയി പനിനീർപ്പൂ കൊടുത്ത് അഭിനന്ദിച്ച ഈ ഫേസ്‌ബുക് പോസ്റ്റ് എറണാകുളം എംപി. ഹൈബി ഈഡന്റെ ഭാര്യയും നിയമവിദ്യാർത്ഥിയുമായ അന്ന ഈഡന്റേതാണ്.

ലോകോളേജിൽ പഠിക്കുമ്പോൾ ഇവരുടെ ക്‌ളാസിൽ ചെന്ന് എംഎ‍ൽഎ ഹൈബി ഈഡന്റെ ഗുണ്ടായിസത്തെ കുറിച്ച് കാംപയിൻ ചെയ്താൽ എന്റെ ഭർത്താവിനെ പറ്റി പറയാൻ പാടില്ലെന്ന് വിറളി പിടിക്കുന്ന ഈ സ്ത്രീയെ കണ്ടിട്ടുണ്ട്. മണ്ണിലിറങ്ങി രാഷ്ട്രീയം അനുഭവിക്കാത്ത ഈ താരഭാര്യക്ക് വിവരക്കേടും ഉപരിവർഗ്ഗ പ്രിവിലേജിന്റെ ഹുങ്കും ആദ്യമല്ലെന്ന് പറയുകയായിരുന്നു.

ബലാൽസംഗം തടയാനായില്ലെങ്കിൽ അത് ആസ്വദിക്കണം എന്നത് പോലെയാണത്രേ ഇവർ ഈ വെള്ളക്കെട്ട് ആഘോഷിക്കുന്നത്. ഒരു നിലയിൽ വെള്ളം നിറഞ്ഞാൽ മുകളിൽ കയറി ഇരിക്കാനും, ഏത് സമയവും വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമാകാനും പാകത്തിൽ സുഖകരമായ ജീവിതം ഉള്ളവർക്ക് അങ്ങനെ പലതും തോന്നും. കാലങ്ങളായി കോൺഗ്രസ്സ് ഭരിക്കുന്ന കോർപ്പറേഷനിൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണ് ഈ പ്രശ്‌നത്തിന്റെ മൂലകാരണമെന്നത് ഐസ്‌ക്രീം നുണഞ്ഞ് ഇരിക്കുമ്പോൾ ഒന്നോർക്കുന്നത് നല്ലതാണ്.

ബലാൽസംഗവും വെള്ളപ്പൊക്കവും വിധിയല്ല, ഒന്നിൽ പുരുഷാധിപത്യത്തിനും രണ്ടാമത്തേതിൽ ഉത്തരവാദിത്തവും കാര്യക്ഷമതയും ഇല്ലാത്ത ഭരണവർഗ്ഗത്തിനും പങ്കുണ്ട് അന്ന ഈഡൻ. രണ്ടിനേയും സാമാന്യവൽക്കരിച്ച് ആഘോഷിക്കാൻ അവയുടെ അനുഭവങ്ങൾക്ക് അതീതമായ പ്രിവിലേജ് കയ്യിലുണ്ടാകണം. സ്ത്രീ ആയിരിക്കുമ്പോഴും ഈ ആൺതമാശ നിങ്ങളുടെ വായിൽ വരുന്നത് അതുകൊണ്ടാണ്.

ഫ്രഞ്ച് വിപ്‌ളവകാലത്ത് റൊട്ടിയില്ലാതെ വിശന്ന് വലഞ്ഞ മനുഷ്യരോട് കേക്ക് തിന്നൂടേ എന്ന് ചോദിച്ച മേരി അന്റോണിയയുടേയും ഭർത്താവിന്റേയും തല എടുക്കുകയായിരുന്നു ജനങ്ങൾ. എറണാകുളത്തിന്റെ 'രാജകുമാരനും' ഭാര്യയും ഇനി ഈ ദുരിതക്കാലത്ത് ജനങ്ങളുടെ അടുത്ത് ചെന്നാൽ അവർ കാർക്കിച്ച് തുപ്പാനും രണ്ടെണ്ണം കിട്ടാനും സാധ്യതയുണ്ട്. സാരമില്ല, തടയാനായില്ലെങ്കിലും നിങ്ങൾ ആസ്വദിക്കുമല്ലോ.

അതേസമയം സോഷ്യൽ മീഡിയയിൽ വിമർശനം കടുത്തതോടെ ഫേസ്‌ബുക്കിൽ നിന്ന് അന്ന ഹൈഡൻ പോസ്റ്റ് പിൻവലിച്ചു. കനത്ത മഴയിൽ ഹൈബി ഈഡൻ എംപിയുടെ കൊച്ചിയിലെ വീട്ടിലും വെള്ളം കയറിയിരുന്നു. എറണാകുളത്ത് അതിശക്തമായ മഴയാണ് ഇന്നലെ മുതൽ പെയ്യുന്നത്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത്, കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. എംജി റോഡിൽ വെള്ളം കയറിയത് ഗതാഗത സ്തംഭനമുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP